Monday, December 27, 2010
പുതുവത്സരാശംസകള്‍ 2011
പുതുവത്സരാശംസകള്‍ 2010
Sunday, December 5, 2010
അപൂര്‍ണ്ണ
ഒരു കൂറ്റന്‍ കാരാഗൃഹത്തിലെ ചികിത്സാലയത്തില്‍ പതിനൊന്നു വര്‍ഷം നേഴ്സായി ജോലിചെയ്തവള്‍. അള്ളിപ്പിടിച്ച് കുമ്പസാരിക്കാന്‍ കിട്ടിയ കല്‍ത്തുറുങ്കിലെ ഇരുമ്പുകമ്പികളില്‍ തലതല്ലി നെറ്റിയില്‍ നിണമണിഞ്ഞ കുറേ ബഹിഷ്കൃതരുടെ
കേസ്പേപ്പറുകളുമായി ഇടനാഴികകള്‍ താണ്ടിയവള്‍. പാദങ്ങളേക്കാള്‍ തളര്‍ച്ച ബാധിച്ച മനസ്സുമായി ഒടുക്കം ആ തടങ്കല്‍പ്പാളയത്തിലെ ആതുരസേവനം വിട്ടു പുറംപൂകാന്‍ ബദ്ധപ്പെട്ട ഒരു ചിത്രകാരി. യാഥാസ്ഥിതിക കുടുംബം അടിച്ചേല്പിച്ച അതികൃത്യതയുടെ
ചുറ്റുവേലി തള്ളിമാറ്റി പുറത്തു കടന്നവള്‍. ആയ എന്ന് അവഹേളിച്ചും, പൊന്നുരച്ചു നോക്കിയും, ജാതകത്താളുകള്‍ തിരിച്ചും മറിച്ചും കുടഞ്ഞും, കണ്ണടക്കീഴിലൂടെ മഷിയിട്ടു നോക്കിയും അസാധുവാക്കപ്പെട്ട ഒരു പെണ്ണുരുപ്പടി. ഉയിരിന്റെ പൊരുള്‍ കാത്തിരുന്നു മടുത്തവള്‍. അപൂര്‍ണ്ണ.
കരഞ്ഞു കലങ്ങിയ കണ്ണുകളും വിതുമ്പി നിന്ന ചുണ്ടുകളുമായി കൈലേസ്വീശിക്കാണിച്ചു കൊണ്ട്, വിമാനം താഴ്ത്തിക്കൊടുത്ത പടവുകള്‍ കയറി ആ ധിക്കാരിപ്പെണ്‍കൊടി ഒടുവില്‍ നാടുകടന്നു...
വിദേശം പൂകി, പുത്തന്‍ പരിസ്ഥിതിയുമായി ഇണങ്ങിച്ചേര്‍ന്നുകൊണ്ടിരിക്കെ അവളുടെ ജാതകത്താളുകളിലൊരിടത്ത് കുറിച്ചിടപ്പെട്ട നിര്‍ണ്ണായകമായ സ്വകാര്യജീവിതത്തി ലേക്ക് ഒരു തല്‍ക്കുറിയുമില്ലാതെ മറ്റൊരാള്‍ കടന്നു ചെന്നു- ഡോക്ടര്‍ ഡെനിസ് കളഗന്‍. മിനുക്കിയ ചെമ്പു തകിടിന്റെ തിളക്കം പൂണ്ട മുടി പകുതിയും മുപ്പത്തഞ്ചാം വയസ്സി ല്‍തന്നെ കൊഴിഞ്ഞു. മധുരനാരങ്ങയുടെ നിറമുള്ള, വസൂരിക്കല വീണു പരുത്ത മുഖം പക്ഷെ അയാള്‍ പുഞ്ചിരിയില്‍ പൊതിയുമായിരുന്നു. വയസ്സിന്റെ ഒന്നര മടങ്ങ് പരുവം പ്രദര്‍ശിപ്പിച്ച ആ ഭിഷഗ്വരന്റെ സഹജഗുണം ആസ്പത്രി വാര്‍ഡുകളില്‍ പുഴയായി ഒഴുകി. പൗരസ്ത്യ യുവതിയായ ഒരു നേഴ്സിന്റെ ഹൃദയത്തില്‍ ആ ഒഴുക്കിന്റെ കുഞ്ഞലകള്‍ നുര കുത്തിക്കയറി. അംഗലാവണ്യം തികഞ്ഞ കറുത്ത മേനിയിലും അളകങ്ങള്‍ സുലഭമായ ചുരുള്‍മുടിയിലും കരിമീന്‍ മിഴികളിലും മയങ്ങിയിട്ടോ, ആസ്പത്രി ലോബി അലങ്കരിച്ച അവളുടെ ആതുരന് എന്ന എണ്ണഛായാ ചിത്രത്തിന്റെ ആരാധകനായിട്ടോ അവളുടെ ജീവിതത്തിലേക്ക് ആവേശപൂര്‍വ്വം കടന്നുചെന്നു, ഐറിഷ് യുവാവായ ഡോകര്‍ കളഗന്‍. അയാളുടെ വിവാഹാഭ്യര്‍ത്തന വരദാനമായെടുത്ത് അവള് പിന്നിട്ട ജീവിതം ഐശ്വര്യപൂര്‍ണ്ണമെന്ന ജനസമ്മതി നേടി. ഭാര്യാഭര്ത്താക്കന്മാര്ക്ക് ഒരു മാതൃകയായ ഇണയാണെന്ന് സുഹൃദ്വലയത്തിന്റെ പുകഴ്പ്പും.
യുവമിഥുനങ്ങളില്‍ അങ്കുരിക്കാറുള്ള അഭിനിവേശത്താല്‍ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡുകളി ലൂടെ ആര്‍ഭാടപൂര്‍വ്വം തള്ളിനീക്കപ്പെട്ട നാളുകളായിരുന്നു പിന്നീട്. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഗ്ലോബ്-ട്രോട്ടേര്‍സ് എന്ന ഖ്യാതിയുമുണ്ടായി.
- ആംസ്റ്റര്‍ഡാം, ബുഡാപെസ്റ്റ്, പ്രാഗ്, റോം ... ഷാങ്ങ്ഗ്രീലാ, റീജന്റ്, ഇംപീരിയല്‍, മാന്‍ഡരിന്‍...
പേരുകള്‍ കൊണ്ട് മാത്രം പൂരിതമാവാത്ത നഗരങ്ങളും പഞ്ചനക്ഷത്ര ഹോട്ടലുകളും. നക്ഷത്ര ഖചിതമായ വാടകമുറികളില്‍ പങ്കിടാന്‍ മണിമെത്തകള്‍. രതിമൂര്‍ച്ചയില്‍ കറുത്തതും വെളുത്തതുമായ രണ്ടു തൂവലുകളായി പൊങ്ങിക്കിടന്ന അവസരങ്ങള്‍. അയാള്‍ അവളോട് പറയുമായിരുന്നു:
"അപൂ, വര്‍ത്തമാനകാലം എന്ന് പറയാവുന്നത് ഈ നിമിഷങ്ങള്‍ മാത്രമാണ്. ഇതു കഴിഞ്ഞാല്‍ ഇതേ നിമിഷങ്ങള്‍ ഭൂതകാലത്തിലേക്ക് തള്ളപ്പെടും. അതോടെ ഈ അനുഭവങ്ങള്‍ ഇന്നലെയുടെ ആടിത്തകര്‍ത്ത സ്വപ്നം മാത്രം."
"നൃത്തം ചവിട്ടി കടന്നുപോകുന്ന ആ നിറംകെട്ട നിഴലുകള്‍ക്കു ജീവന് പകരുകയല്ലേ ധര്‍മ്മം?" അവള് സ്മരിപ്പിച്ചു.
"കൊള്ളാം. എന്താണെളുപ്പ മാര്‍ഗ്ഗം?"
"ഒരുണ്ണി."
"ഫര്‍ഗെറ്റ് എബൗട്ടിറ്റ്!" ദീര്ഘവിരാമം.
വാന്‍കൂവറില്‍ നിന്നും ജാസ്വറിലേക്കുള്ള ദീര്‍ഘിച്ച ഒരു ഉല്ലാസയാത്ര. ഉരുകാന്‍ മടിച്ച ഹിമക്കട്ടകള്‍ പേറുന്ന നീലമലകളുടെ കാറ്റിലിളകുന്ന രൂപം പ്രതിഫലിപ്പിച്ചുകൊണ്ട് ഒഴുകാന്‍ അറച്ചു നില്പുള്ള കായലിന്റെ ഓരങ്ങളിലൂടെ ഓടുന്ന 'റോക്കീമൗണ്ടെനിയേ ര്സ് ' തീവണ്ടി. പുല്മേടകളും പച്ചിലക്കാടുകളും യാത്രികര്‍ക്കു ഇടക്കിടെ ചൂളമടിച്ചു തൊട്ടുകാട്ടിക്കൊണ്ട് ഓടുന്ന വണ്ടിയുടെ ഏറ്റവും പിന്നില്‍ 'ഗോള്‍ഡ് ലീഫ് ലക്ഷ്വറി വാഗ' നില് പുറംകാഴ്ചകള്‍ കണ്ടു മതിമറന്നുള്ള സഞ്ചാരം. കാട്ടുമേടകള്‍ക്കിടയിലൂടെ ഏന്തി നോക്കാറുള്ള കാട്ടുമൃഗങ്ങള്‍ക്കൊപ്പം വല്ലപ്പോഴെങ്കിലും പ്രത്യക്ഷപ്പെടാറുള്ള കടമാനുകളു ടെ നേര്‍ക്ക് നോക്കാന്‍ കൗതുകപൂര്‍വ്വം കൈ ചൂണ്ടിയപ്പോള്‍ ഭര്‍ത്താവ് അവഗണിച്ചത് അവളുടെ മനസ്സില്‍ ശ്രുതിപൂണ്ടു നില്പുള്ള വീണക്കമ്പികളിലൊന്നില്‍ പിണഞ്ഞു . അയാളുടെ ശ്രദ്ധ ട്രേയില്‍ 'മിമോസ് ' ഷാംഫെയ്ന്‍ ഏന്തിവന്ന പെണ്‍മാനിലേക്ക് തിരിഞ്ഞത് ഹൃദയരാഗത്തില്‍ അപ്രീതമായ അപശ്രുതി ചേര്‍ക്കുകയുമുണ്ടായി. മിനക്കെട്ട് അവളുടെ ഒരു ചിത്രവും ക്യാമറയില്‍ പകര്‍ത്തി എന്ന വസ്തുത ഒരു വീണക്കമ്പി വലിച്ചു പൊട്ടിക്കുകതന്നെ ചെയ്തു. ക്യാമറയില്‍ മറ്റ്എല്ലാ ദൃശ്യങ്ങളേയും പോലെ ഒരു ചന്ദമിയന്ന സ്ത്രീരൂപവും പകര്‍ത്തപ്പെട്ടുവെന്നു മാത്രം കണക്കാക്കാന്‍ ഭാര്യാ പദവിയി ലിരുന്നുകൊണ്ട് ഒരു ഭാരതീയ യുവതിക്ക് എളുപ്പമായിരുന്നില്ല.
ചരല്‍കല്ലുകള്‍ ചിതറിവന്നു വീണുകൊണ്ടിരുന്ന ജീവിതവീഥിയുടെ ഇറക്കം പിന്നീട് ഝടിതിയിലായിരുന്നു. സാമ്പത്തീക ക്ലേശങ്ങള്‍ അരക്കെട്ടിലെ കുടുക്ക് മുറുക്കിയപ്പോള്‍ സുഖഭോഗജിതത്തിന് കടിഞ്ഞാണ്‍ വീണു.
ഒരുണ്ണിയെ സ്വന്തമാക്കാനുള്ള തന്റെ അഭിലാഷം സഫലീകൃതമാവാന്‍ ഒരിക്കലെങ്കിലും ഇടവരാതിരിക്കില്ല എന്ന പ്രത്യാശയില്‍ അവള് പക്ഷെ സമാശ്വസിച്ചു.
സാമ്പത്തിക ക്ലേശങ്ങള്‍ക്കു പ്രതിവിധിയായി മുന്നില്‍വെച്ച തന്റെ ഉത്കട പ്രേരണക ള്‍ക്കു വഴങ്ങി ഗൈനക്കോളജി ഐഛികമാക്കി ഡെനിസ് പഠനം തുടങ്ങി. രണ്ടു വര്‍ഷ ത്തെ പഠനവേളയില്‍ മുമ്പൊരിക്കലുമില്ലാത്ത ദാരിദ്ര്യം തലകാട്ടി. നിറഞ്ഞ അലമാരിക ള്‍ ഒഴിഞ്ഞു. കടബാധ്യതകള്‍ക്കിടയിലും അദ്ദേഹത്തെ ഒട്ടും ശല്യപ്പെടുത്താതെ വീട്ടുകാര്യ ങ്ങള് അലമ്പില്ലാതെ ഒപ്പിച്ചു. സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നത് ശ്രദ്ധി ച്ചേയില്ല. തലമറന്ന് എണ്ണ തേച്ചതിന്റെ ഫലം തങ്ങള്‍ തന്നെ പേറി. അച്ഛന്റെ മരണ വാര്‍ത്ത അറിഞ്ഞിട്ടുപോലും ചെന്നൊന്നു കാണാനുള്ള സാമ്പത്തിക ശേഷിയുണ്ടായില്ല. കത്തിയെരിഞ്ഞ പട്ടടയുടെ പുക മനസ്സില്‍ നിറച്ചു നീറ്റി.
"നീ ധാരാളം പഠിക്കും. പഠിച്ചതില്‍ കുറേയങ്ങ് മറക്കുകയും ചെയ്യും. ഇത് പ്രകൃതിയുടെ
വഴിയാണ്." അച്ഛന്റെ ഉപദേശവാക്കുകള്‍ വേദനയോടെ ഓര്‍ത്തുകൊണ്ട് കുറേ കരഞ്ഞു തീര്‍ത്തു.
ഭര്‍ത്താവിന്റെ പ്രതികരണങ്ങള്‍ക്കു കാലക്രമേണ കൂടുതല്‍ മാന്ദ്യത സംഭവിച്ചുതുടങ്ങി. വല്ലപ്പോഴെങ്കിലും നീട്ടിത്തരാറുള്ള ഒരു കപ്പ് ചായയില്‍നിന്ന് പൊങ്ങി അന്തരീക്ഷത്തില്‍ ഒടുങ്ങുന്ന നിറമില്ലാത്ത ആവിയുടേയൊ അര്‍ത്ഥഗര്‍ഭമായ ഒരു നിശ്വാസത്തിന്റെയൊ അപ്പുറത്തൊന്നും കടന്നു ചെല്ലാത്ത ഭാവതരളത മാത്രം.
ഗ്രാജ്വേഷന് സെറമൊണി, മുന്‍ നിരയില്‍ ഇരുന്നു അഭിമാനപൂര്‍വ്വം അവള് കണ്ടു. യോഗ്യതാപത്രവുമായി അടുത്തുവന്നപ്പോള്‍ അയാള്‍ പറയുകയുണ്ടായി:
"ഇതു വാങ്ങാനുള്ള അവകാശം യഥാര്‍ത്ഥത്തില്‍ നിനക്കായിരുന്നു. ഞാന്‍ ഈ 'റാറ്റ് റെയ്സില്‍' നീക്കാന്‍ ഉപയോഗിക്കപ്പെട്ട ഒരു കരു മാത്രമാണ്."
കരുവിന് നിയോഗിക്കപ്പെട്ട കുതിരസവാരിയില്‍ വാലില്‍ കെട്ടിവലിക്കപ്പെട്ട കഴുതയായി താന്‍ മാറുമെന്ന് അപ്പോള്‍ അവള് ഓര്‍ത്തതേയില്ല.
നഗരത്തില്‍ ജനനിബിഡതയുള്ള ഒരു സ്ഥലം നോക്കി, എളിയ നിലയില്‍ ഒരു മെഡിക്കല്‍ സെന്റര്‍ തുറക്കാന്‍ എല്ലാ ഏര്‍പ്പാടുകളും, വീണ്ടും കടം വാങ്ങി, നിവര്‍ത്തിച്ചു. ഡോക്ടര്‍ ഡെനിസ് കളഗന്റെ ലിസ്റ്റില്‍ ശുശ്രൂഷാര്‍ത്ഥികള്‍ ശീഘ്രഗതിയില്‍ പെരുകി. ഭാര്യയെ കൂടാതെ വേറെയും ഒരു റിസെപ്ഷനിസ്റ്റ് വേണ്ടി വന്നു.
സമ്പത്ത് വര്‍ദ്ധിക്കുന്തോറും സ്നേഹിതരുടെ എണ്ണവും പെരുകി. പിരിഞ്ഞു പോയവര്‍ തിരിച്ചെത്തി. സാമൂഹികബന്ധം കലശലായി. സമൂഹത്തില്‍ അന്തസ്സ് കൂടി. ഡിസൈനര്‍ ഡ്രസ്സുകള്‍ അളമാരിയില്‍ നിരന്നു. ഓഡീ, മെര്‍ക്, ജാഗ്വര്‍ - പെരുമയാര്‍ന്ന മോട്ടോര്‍ വാഹനങ്ങളുടെ സ്വന്തം താക്കോല്‍കൂട്ടം. ഇലീറ്റ് ക്ലബ്ബുകളില്‍ അംഗത്വം.
സഹചാരികളുടെ കൂട്ടത്തില്‍ നിന്നും കാലക്രമേണ അവള് പുറം തള്ളപ്പെട്ടു. എത്രയോ സായാഹ്നങ്ങള്‍ തനിച്ചു ചെലവഴിക്കേണ്ടിവന്നു. സാരമാക്കാനില്ല, അവള് സമാധാനിച്ചു. സമൂഹത്തോടുള്ള പരസ്പരബന്ധംകൊണ്ട് തങ്ങളുടെ ലാഭവീതംകൂടുകയേ ഉള്ളൂ. പക്ഷെ മാസങ്ങള്‍ കഴിയുന്തോറും പരസ്പരം കാണുകതന്നെ ദുര്‍ല്ലഭമായി. പരിഹാരം തേടി, ഒരു കുഞ്ഞിനെ കൂട്ട്തരാനുള്ള അനുകമ്പയെങ്കിലും കാണിക്കണമെന്നു അവള് വീണ്ടും കെഞ്ചി.
"ഇല്ലേയില്ല!" പ്രതികരണത്തിന്റെ പരുഷത കൂടിയേയുള്ളൂ.
ഒരു ഗൈനക്കോളജിസ്റ്റിന്ന് സ്വന്തം ഭാര്യയ്ക്ക് ഒരു കുഞ്ഞിനെ പ്രദാനം ചെയ്യാന്‍ പാടില്ലെ ന്നുണ്ടോ?
ഒരുകിണ്ണത്തില്‍നിന്ന് എന്നപോലെ ഉണ്ടു കഴിച്ചുകൂട്ടിയ, വലിയ കുടുംബത്തില്‍നിന്നും വിലക്കുകള്‍ ലങ്കിച്ചു പുറത്തു കടന്ന അഹമ്മതിക്കാരി. സ്വന്തം കുഞ്ഞിലൂടെ അത്ഭുതങ്ങ ള്‍ കാഴ്ചവെക്കാനിരിക്കുന്ന ഒരസാധാരണ പ്രപഞ്ചം കാണാനുള്ള അഭീഷ്ടം നിഷേധിക്ക പ്പെട്ട്, ഒഴിഞ്ഞ കൂട്ടിലിരുന്ന് തേങ്ങുക പതിവായി. അപ്പോഴാണ് സുലഭതയുടെ നടുവില്‍ നിന്നുകൊണ്ട് ഒരു സുപ്രഭാതത്തില്‍ സ്വന്തം ഭാര്യയുടെ ഹൃദയം പറിച്ചുകീറി ചുരുട്ടിയെറി ഞ്ഞു കൊണ്ട് ഭര്‍ത്താവ് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടതും. മെഡിക്കല്‍ സെന്ററില്‍ പുതുതായി വന്നുചേര്‍ന്ന റിസെപ്ഷനിസ്റ്റിനെ കല്യാണം കഴിക്കണമത്രെ. പ്രായത്തില്‍ ഇരുപതു വര്‍ഷത്തോളം കുറവുള്ള മിസ്സ് മാര്‍ഗറെറ്റ്.
അരുതെന്ന് കേണു വീണ് പറയാനേ അവള്‍ക്ക് സാധിച്ചുള്ളൂ. കണ്ണുകളില്‍ അപ്പോള്‍ കണ്ണുനീരില്ലായിരുന്നു- കിട്ടാതിരുന്ന പിഞ്ചു പൈതലിനുവേണ്ടി തന്നെപ്പോലും കാണിക്കാതെ ഒഴുക്കിത്തീര്‍ത്ത കണ്ണുനീര്.
ഹോട്ടല്‍ മുറികളില്‍വെച്ച് നടത്തിയ പാഴ്വാഗ്ദാനങ്ങളെ അവളപ്പോള്‍ ഓര്‍മ്മിപ്പിച്ചില്ല. ബിരുദക്കടലാസിന്മേല്‍ വാക്കാല്‍ മുമ്പ്അദ്ദേഹം നല്കിയ പങ്കിനെക്കുറിച്ചു വിളിച്ചു പറയുകയുമുണ്ടായില്ല. തന്റെ കുടുംബജീവിതത്തിന്റെ ജ്വാല കാറ്റത്തിളകാന്‍ തുടങ്ങിയിട്ട് ഒത്തിരി നാളുകള്‍ കഴിഞ്ഞിരിക്കുന്നു എന്ന് കരുതി വീണ്ടും തപിച്ചു.
അക്ഷരാര്‍ത്ഥത്തില്‍ താന്‍ ഒരപൂര്‍ണ്ണയാക്കപ്പെട്ടു കഴിഞ്ഞുവെന്ന അപമാനഭാരത്താല്‍ താഴ്ന്നുകിടന്ന അപൂര്‍ണ്ണയുടെ തല അയാള്‍ പിടിച്ചുയര്‍ത്തി, അവളുടെ വിളര്‍ത്ത ചുണ്ടില്‍ ചുംബിച്ചു. അവസാനമായി 'ഗുഡ് ബൈ' പറഞ്ഞു ഡോകര്‍ പോകാനിറങ്ങി.
കോര്‍ത്തുകെട്ടിയ കൈകള്‍ മാറത്തു ചേര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് നടത്തിയ ജീവിതയാത്ര യില്‍ അങ്ങിങ്ങായി തനിക്കു കിട്ടിയ സഹാനുഭൂതിയ്ക്ക് പ്രതിഫലം നല്കാന് ഒന്നുമില്ലാതെ ഒഴിഞ്ഞുകിടന്ന ബലമറ്റ കൈ ഉയര്‍ത്തി ആത്യന്തികമായി നന്ദി പറഞ്ഞതിന്റെ കൂട്ടത്തി ല്‍ വറ്റിത്തീര്‍ന്ന കണ്ണുനീരിന്റെ അകമ്പടിയോടെ അവള് നേര്‍ന്നു:
"ഓള് ദ ബെസ്റ്റ്, ഡെനിസ്. എന്ജോയ് ദ റെസ്റ്റ് ഒഫ് യുവര്‍ ലൈഫ്!"
തന്നിലുയര്‍ന്ന നൈരാശ്യത്തിന്റെയും അസൂയയുടേയും ആളുന്ന തീയില്‍ കത്തിയെരിഞ്ഞ വശേഷിച്ച വെറും ചാരമായി മാത്രം അവളുടെ നന്ദി വാക്കുകള്‍ ഡോക്ടര്‍ കളഗന്‍ മുന്നോട്ടുവെച്ച കാലടികളില്‍ ചിതറി വീണു.
ബന്ധം അഴിച്ചെടുത്ത് പോയിട്ട് വര്‍ഷങ്ങള്‍ രണ്ട് കഴിഞ്ഞുവെങ്കിലും കണ്ണുകളിലെ നനവ് തികച്ചും ഉണങ്ങാനിരിക്കുന്നു. തന്റെ മനോവൃത്തിക്കും ശാരീരികചലനങ്ങള്‍ക്കും നാടകീയമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നു എന്തുകൊണ്ടോ ഈയ്യിടെയായി അവള്‍ക്കു തോന്നിത്തുടങ്ങി. സ്റ്റേഷ്യനില്‍ വണ്ടി കയറാന്‍ തുടങ്ങുമ്പോഴാവും അടുക്കള യില്‍ പരിപ്പു വേവാനിട്ട സ്റ്റൗ കെടുത്തിയില്ലേ എന്ന ശങ്ക. വീടു ലോക്ക് ചെയ്തിട്ടാണോ ഇറങ്ങിയത്? സ്റ്റേഷന് റോഡ് മുറിച്ചു കടക്കാന്‍ ട്രാഫിക് ലൈറ്റ് ഗ്രീന്‍ ആവുന്നതു കാത്തു നിന്നപ്പോള്‍ തന്റെ പേരുവിളിച്ചു കുശലം പറഞ്ഞു കടന്നുപോയതാരായിരുന്നു?
ഉത്തരങ്ങളേക്കാള്‍ ചോദ്യങ്ങളുടെ പെരുക്കം.
പലതും മറക്കാനുള്ള സംരംഭത്തില്‍ ചില അപൂര്‍വ്വ സംഭവങ്ങള്‍ അവളറിയാതെ ദൈനം ദിന ജീവിതത്തില്‍ കടന്നുചെല്ലാറുണ്ട്. അതിലൊന്നായിരുന്നു അപ്രതീക്ഷിതമായുണ്ടായ മാര്‍ഗറെറ്റിന്റെ ഫോണ്‍ വിളി. സ്വന്തം ഭര്‍ത്താവിനെ കൈക്കലാക്കിയതിനു ശേഷം നല്കിയ ആദ്യത്തെ വിളി.
"ആര് യൂ ഗൊയിങ്ങ് റ്റു ടോക്ക് എബൗട്ട് ദാറ്റ് ഇന്‍ഗ്ലോറിയസ് ബാസ്റ്റര്‍ഡ്!"
എമ്പാടും സംയമനം പാലിക്കാറുള്ള അവളുടെ സമചിത്തത എന്തുകൊണ്ടോ തെറ്റി. മാനസിക വികാരം പലപ്പോഴും താനറിയാതെ പിടിവിട്ടു ഉല്‍ക്കടാവസ്ഥയില്‍ എത്തി ച്ചേരുന്നു. ചുണ്ടുകളില്‍ നാമജപം മാത്രം പ്രതീക്ഷിക്കാറുള്ള അച്ഛന്റെ മകള്‍ വിദേശത്തു നിന്നും ഇത്തരം വാക്കുകള്‍ കടമെടുക്കുക അരുതാത്തതാണെന്ന് മനസ്സ് വിലക്കിയത് വൈകിപ്പോയി. മറുപടിക്കുവേണ്ടി കാത്തിരിക്കേണ്ടി വന്നുവെങ്കിലും ഒരു നീണ്ട തേങ്ങ ലിന്റെ അലകള്‍ ചെവിയിലലച്ചപ്പോള്‍ കുറ്റബോധമുണ്ടായി.
ആഘാതങ്ങള്‍ ഏറ്റുവാങ്ങി തന്റെ മനസ്സിന്റെ ലോലത വിരമിച്ചു കഴിഞ്ഞില്ലായിരുന്നു വെങ്കില്‍ ഒരുപക്ഷെ ഞെട്ടി നിലം പതിക്കുമായിരുന്നു. കാലില്‍ ഒരു ചെറിയ മുള്ളു കൊണ്ട ലാഘവത്തോടെ മാത്രം മാര്‍ഗറെറ്റ് എന്ന രണ്ടാംഭാര്യയുടെ തേങ്ങല്‍ അവള് കേട്ടു നിന്നു. ഒരു വിഡോഷിപ്പ് തന്നില്‍ നിന്നും ഏറ്റുവാങ്ങാനിരിക്കുന്നു എന്ന് വിളിച്ചറിയി ച്ചുകൊണ്ടുള്ള ഒരു ഹതഭാഗ്യയുടെ തേങ്ങലായിരുന്നു അതെന്ന് മനസ്സിലാക്കാന്‍ താമസ മുണ്ടായില്ല.
ഒരു സിസേറിയന് കഴിഞ്ഞുള്ള യാത്രയില്‍ നേരിടേണ്ടിവന്ന കാറപകടം.
ഒട്ടിനിന്ന ഒരു കുരുന്നു ജന്മത്തെ ഗര്‍ഭപാത്രം കീറി വലിച്ചെടുത്ത് നോവില്‍ പുളയുന്ന ജനയിത്രിയുടെ മാറില്‍ ചേര്‍ത്തുവെച്ച് പുളകം കൊള്ളിച്ചുകൊണ്ടുള്ള തിരിച്ചുപോക്കായി രുന്നു. വഴിമാറി ചെന്നെത്തിയത് മൃത്യുവിന്റെ ഗുഹാമുഖത്ത്!
ക്ര്റ്റിക്കല്‍ കെയര്‍ യൂനിറ്റിലെ ഡീലക്സ് മുറിയില്‍ നാസാരന്ധ്രങ്ങളില്‍ തിരുകിയ കൃത്രിമ
ശ്വസനോപകരണത്തിന്റെ നീണ്ട കുഴലുകളിലൂടെ തന്റെ കൈവലയം വിട്ട് ഓടിപ്പോയ ഒരു ജീവന്റെ ശേഷിച്ച പൊന്തരികള് ഒന്നൊന്നായി ഉതിര്‍ന്നു വീഴുകയായിരുന്നു.
ജീവിതത്തിന്റെ ദുരവസ്ഥ മനക്കരുത്തോടെ നേരിട്ടിട്ടുള്ളവളാണെന്ന് പലപ്പോഴും ഊറ്റം കൊണ്ടിരുന്നു. എങ്കിലും കരിന്തിരി കത്തിക്കിടക്കുന്ന മുന്‍ പതിയുടെ സവിധത്തില്‍ നമിതശിരസ്സുമായി അവള് പൊട്ടിക്കരഞ്ഞു.
ഹോട്ടല്‍മുറികളില്‍ താന്‍ പങ്കിട്ട എത്രയോ കിടക്കകളിലൊന്നില്‍ കിടന്ന് അദ്ദേഹം പറഞ്ഞത് വീണ്ടും തികട്ടിവന്നു:
"അപൂ, വര്‍ത്തമാനകാലം എന്ന് പറയാവുന്നത് ഈ നിമിഷങ്ങള്‍ മാത്രമാണ്. ഇതു കഴിഞ്ഞാല്‍..." അവള് ആ സ്വപ്നങ്ങളെ മറക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ട് വീണ്ടും തേങ്ങി.
പങ്കെടുക്കാന്‍ പറ്റാതെപോയ അച്ഛന്റെ ശവസംസ്കാര കര്‍മ്മങ്ങളെക്കുറിച്ചുള്ള തിക്തമായ ഓര്‍മ്മകള്‍ കൂടെ പേറിയിട്ടാണ് സെമിറ്റ്റിയില്‍ ഡോക്ടര്‍ കളഗന്റെ ശവസംസ്കാരച്ചടങ്ങി ല്‍ പങ്കെടുക്കാന്‍ അവള് എത്തിയത്.
മാര്‍ഗററ്റിന്റെ പരിചിതരെല്ലാം ശ്മശാനയാത്രയുടെ തുടക്കംമുതല്‍ അന്ത്യംവരെ സഹതാപ പ്രകടനങ്ങള്‍ നടത്തി.
"അയാള്‍ പോയതോടെ ആ പെണ്‍ക്കുട്ടിയുടെ ജീവിതം ഈ ഇളം പ്രായത്തില്‍തന്നെ വഴിമുട്ടിയില്ലേ."
"പാവം, ഒരച്ഛന്റെ പ്രായമുള്ള ഒരാളുടെ ഭാര്യയായിക്കഴിയേണ്ടി വന്ന വിധവയെ കൂട്ടിന് വിളിക്കാന്‍ ഏത് ചൊണച്ചെക്കനെ ഇനി കിട്ടും?"
കാലടികള്‍ക്ക് എത്താവുന്നിടത്തൊക്കെ എത്താന്‍ ശ്രമിച്ചു, കാണാന്‍ കൊതിച്ച ഇടങ്ങ ളെല്ലാം സഞ്ചരിച്ചു തീര്‍ത്ത യാത്രികന് തനിക്കിനി നിയോഗിക്കപ്പെട്ട യാത്ര എവിടേക്കെ ന്നറിയാതെ സ്വസ്ഥമായുറങ്ങുന്നു... ആ ഉറക്കം മനസ്സില്‍ കണ്ടുകൊണ്ട് തനിക്കാരുടേയും അനുകമ്പ വേണ്ടെന്ന് തീരുമാനിച്ച അപൂര്‍ണ്ണ ആള്‍ക്കൂട്ടത്തില്‍ നിന്നകലെ മാറിനിന്നു വിതുമ്പി.
പൂച്ചെണ്ടുകളാല്‍ കുന്നുകൂടിയ, ആഡംബരപൂര്‍ണ്ണമായ, രജതപേടകത്തിന്നുള്ളില്‍ അന്ത്യശയനം കൊള്ളുന്ന ഡോക്ടരുടെ മേലില്‍ സര്‍വ്വരും ശ്ലാഘനങ്ങകള്‍കൊണ്ട് പൂമഴ പെയ്യിച്ചു.
- അഞ്ചായുസ്സ് ജീവിച്ചു തീര്ത്തവന്.
- പുണ്യം കിട്ടുന്ന കര്‍മ്മമല്ലേ ചെയ്തു തീര്‍ത്തിരിക്കുന്നത്!
- എത്ര ജന്മങ്ങള്‍ക്കു ആദ്യസാക്ഷ്യം വഹിച്ചു. കഷ്ടം! അനുഭവിക്കാന്‍ സ്വന്തമായി ഒരു കുഞ്ഞിനെ കിട്ടാനുള്ള യോഗമില്ലാതെ പോയി.
- അഗ്രഗണ്യനായ ഗൈനക്കോളജിസ്റ്റ് ആയിരുന്നു, ഡെനിസ്!
- എല്ലാംകൊണ്ടും ഒരു പുരുഷനെപ്പോലെ ജീവിച്ചവന്.
വിധവയായ മാര്‍ഗററ്റിനെ നോക്കിനിന്നപ്പോള്‍ അപൂര്‍ണ്ണയ്ക്ക് ഒട്ടും അനുകമ്പയുണ്ടായില്ല. അദ്ദേഹത്തിന്റെ വിധവത്വം പോലും അര്‍ഹിക്കാത്തവള്‍. അവള് സ്വായത്തമാക്കിയ തെല്ലാം - അവളുടെ ശരീര്ത്തില് ഏറ്റ നഖക്ഷതങ്ങള്‍ പോലും- തനിക്കവകാശപ്പെട്ടവ യായിരുന്നു എന്ന ബോധം അപുവിന്റെ മനസ്സിനെ മഥിച്ചു.
ഐശ്വര്യപൂര്‍ണ്ണമായിരുന്നു മാര്‍ഗററ്റിന്റെ അന്നത്തെ വേഷവിധാനം. അംഗലാവണ്യ ത്തിന്ന് ഒട്ടും കിഴിവ് കൂട്ടാതെ ഒതുക്കം കൂടിയ കറുത്ത പട്ടുവസ്ത്രം. കഴുത്തില്‍ തൂങ്ങി ക്കിടക്കുന്ന പവിഴമാല. ഹയ് ഹീല്‍ഡ് ഷൂ. കറുത്ത കണ്ണടയും പ്രതാപസൂചകമായ കൈയ്യുറയും. സ്വര്‍ണ്ണ നിറമുള്ള മിനുത്തമുടി തോളില്‍ മുട്ടി ഒടിഞ്ഞുകിടന്നു. സുഭഗതയുടെ ഒരു പൂര്‍ണ്ണ ചിത്രം.
മുന്‍കാലത്ത് അദ്ദേഹം തന്റെ കറുത്തു ചുരുണ്ട തലമുടിയുടെ ആരാധകനായിരുന്നു. മുടി യില്‍ അവിടവിടെ വെളുപ്പ് എത്തിനോക്കാന്‍ തുടങ്ങിയതുകണ്ട് തന്നെക്കാള്‍ വിഷമിച്ചത് അദ്ദേഹമായിരുന്നു. നാല്പതാം പിറന്നാള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് അപ്രതീക്ഷിതമായി എത്തിയ ഒരു സമ്മാനപ്പൊതിയിലെ ഉള്ളടക്കം, കറുത്ത ഹെയര്‍ഡൈ യും ബീജ് പെര്‍ഫ്യു മും ആയിരുന്നു. തന്റെ ജന്മദിനം അപ്രധാനമല്ലാതാക്കിയ പിറന്നാള്‍ സമ്മാനപ്പൊതിക്ക് ഉള്ളടക്കത്തേക്കാള്‍ ആവരണത്തിനായിരുന്നു വശ്യത. 'അപൂ, പുതുമോടിയണിഞ്ഞ ലോകരീതിക്കൊത്ത് നീയും ഉയരേണ്ടിയിരിക്കുന്നു,' എന്ന ഓര്‍മ്മിപ്പിക്കല്‍.
യൂളജി പറയുമ്പോള്‍ മാര്‍ഗററ്റിന്റെ ചുണ്ടുകള്‍ വിറച്ചില്ല. കറുത്ത കണ്ണട ധരിച്ചത് നനഞ്ഞ കണ്ണുകള്‍ മറക്കാനാവണം. അനുശോചനത്തിന്റെ ഭാഷയില്‍ കാപട്യത്തിന്റെ ഋജുരേഖകള്‍ക്കു സ്ഥാനമില്ല.
ചടുലതയോടെ അവള് പറഞ്ഞു:
"അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ഞാന്‍ കണ്ടറിഞ്ഞത് സന്ദേഹപൂര്‍ണ്ണമായ ഈ ലോകത്തോടുള്ള നിസന്ദേഹ പ്രകാശനമായിരുന്നു. അനിശ്ചിത പ്രപഞ്ചത്തിന്റെ ഗതിവിഗതികള്‍ ഒരുപക്ഷെ തിരിച്ചറിയാതെയാവാം, സന്ദേഹരഹിതമായ വാഗ്ദാനങ്ങ ള്‍ എമ്പാടും നല്കിയിട്ടാണ് ദാനശീലനായ ഡോക്ടരുടെ തിരോധാനം..."
പുറകിലെ ബെഞ്ചില്‍, മിടിക്കുന്ന ഹൃദയവും ഒഴുകുന്ന കണ്ണുകളുമായി എല്ലാം കേട്ടുകൊണ്ടിരുന്ന തനിക്കും അയാള്‍ അങ്ങിനെയൊക്കെ തന്നെയായിരുന്നു.
മാറിടത്തു കൈ ചേര്‍ത്ത് കെഞ്ചിയിട്ടും ഒരു പിഞ്ചു പൈതലിനെത്തരാന്‍ നിഷേധിച്ച അദ്ദേഹത്തിന്റെ നിശിതസന്ദേഹം മാത്രം അതിന്നപവാദം.
കുറേ ഓര്‍മ്മകളുമായാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. തിരയടിച്ചെത്തുന്ന തീരാത്ത ഓര്‍മ്മകളും പേറി തനിച്ചുതന്നെ അപര്‍ണ്ണ സ്ഥലം വിട്ടു.
പരേതന്റെ ഉറ്റ സുഹൃത്തുക്കളില്‍ ഒരാള്‍ തിരക്കിട്ട് അടുത്തു ചെന്നു അവളെ സാന്ത്വന പ്പെടുത്താന് ഒരു ശ്രമം നടത്തി.
"ഒറ്റപ്പെട്ട ജീവിതമാണെന്നറിയാം. സങ്കടമുണ്ട്. നോക്കൂ, കൂട്ടുവേണമെങ്കില്‍ ഒരു വാക്ക് മതി. നമ്പര്‍ അറിയാമല്ലോ, വിളിക്കുക."
ചിരകാല സുഹൃത്തിന്റെ കുഴിമൂടാന് എറിഞ്ഞ മണ്ണ് കൈക്കുടന്നയില്‍നിന്ന് തട്ടിക്കളയുക കൂടി ചെയ്യാതെ ശവക്കുഴിയിലെങ്കിലും അദ്ദേഹത്തിന് ഒന്നൊതുങ്ങി കിടക്കാനുള്ള അവസരം നല്‍കാതെ, പ്രിയ തോഴന് ഒരു ശൃംഗാരവേദി ഒരുക്കുകയായിരുന്നു. ആ ശൃംഗാരാഭാസത്തിന്റെ നേര്‍ക്ക് കാര്‍ക്കിച്ചു തുപ്പിയില്ലെങ്കിലും ഏറിയ പുച്ഛത്തോടെ അവള് വലീയൊരു നന്ദി നീട്ടിപ്പറഞ്ഞു.
ഇടുങ്ങിയ നടപ്പാതയിലൂടെ വീട്ടിലേക്കു നടന്നു.
പുറത്തേക്കുള്ള വഴിയറിയാതെ. മുമ്പോട്ടു നടന്നു. കണ്മുമ്പില് അങ്ങിങ്ങായി നിരന്നു നില്കുന്ന വെണ്ണക്കല്ലറകള്‍. കൊച്ചു കൊച്ചു കുഴിമാടങ്ങള്‍. സായാഹ്നവെയിലില്‍ നിഴലുകള്‍ പതിച്ചു എഴുന്നു നില്കുന്ന കുരിശുരൂപത്തിലുള്ള കുറേ സ്മാരകസ്തംഭങ്ങള്‍. ഗ്രനൈറ്റ് ശിലാഫലകങ്ങളില്‍ പൊതിഞ്ഞ ഒരു കല്ലറയുടെ തലക്കല്ലില്‍ ചേര്‍ത്ത വാക്കുകളില്‍ അവളുടെ കണ്ണുടഞ്ഞു:
'ഹെയ്, ഗിവ് ഇറ്റ് എനദര്‍ ചാന്‍സ് റ്റു വര്‍ക്ക് ഔട്ട്.'
സത്ത പെട്ടെന്ന് അരിച്ചെടുക്കാനാവാത്ത വാക്കുകള്‍. വരികള്‍ക്കിടയില്‍ വായിക്കാന്‍ ഒരു വലീയ ഖണ്ഡം മറച്ചുവെച്ചതുപോലെ. കാലാന്തരങ്ങളായി നിഷേധിക്കപ്പെട്ട മര്‍ത്ത്യധര്‍മ്മത്തിന്റെ പൊരുള്‍ കണ്ടെത്താനുള്ള ശ്രമം വിഫലമാവില്ലെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട്, അതിന്റെ ആറടി ആഴമെങ്കിലും കണ്ടുപറ്റി ഒരുവേളകൂടി ശ്രമിക്കാനുള്ള ആഹ്വാനത്തിന്റെ ശീര്‍ഷകം പോലെ.
മുന്നോട്ടിനി പാതയില്ലെന്നു കണ്ടു, അവള് ഇടത്തോട്ടു തിരിഞ്ഞു നടന്നു. വെണ്ണക്കല്ലില്‍ പണിത മറ്റൊരു തലക്കല്ലില്‍ കുറിച്ചിട്ടിരിക്കുന്നു:
'സ്റ്റേയ് ദ കോഴ്സ്'.
അപരന്റെ വഴിയില്‍ വിലങ്ങു സൃഷ്ടിക്കാതെയാണ് ഇതുവരെ മുന്നോട്ടു നീങ്ങിയിട്ടുള്ളത്. ആര്‍ക്കും കൂട്ടുനില്‍കാതെ വിടപറഞ്ഞു പുറപ്പെട്ടതും അതുപോലെതന്നെ. കാലത്തിന്റെ കനത്ത ചുവടുകള്‍ മനസ്സിലെ പച്ചിലകളെ ചവിട്ടി ഞെരിച്ചു. എങ്കിലും ദൂരത്തില്‍ ഇനിയുമേറെ മുന്നേറാനിരിക്കുന്നു എന്ന ബോധം അസംഗത്വത്തിലേയ്ക്കു കൊഴിഞ്ഞു വീഴാനുള്ള വെറുമൊരു ഉണക്കിലയാവാന്‍ സമ്മതിക്കരുതെന്ന് വിലക്കുന്നു. ജീവിതത്തിന്റെ തീ ഇനിയെങ്കിലും ആളിക്കത്തണം. ചുടലക്കളത്തില് നിന്ന് ചോര്‍ത്തിയെടുത്ത പ്രസരിപ്പോടെ ഗൃഹം പൂകാന്‍ വേഗത കൂട്ടി മുമ്പോട്ടു നടന്നു.
അങ്ങകലെയായി, എക്സിറ്റ് ഗെയ്റ്റ് കാണാറായി. അപ്പോഴാണ്, പൊതിഞ്ഞ ഇഷ്ടികകള്‍ ഇടിഞ്ഞുവീണ് ജീര്‍ണ്ണതബാധിച്ചു കിടന്ന ഒരു കുഴിമാടത്തില്‍നിന്നും വടികുത്തി ഇറങ്ങിവന്നതാണെന്നു തോന്നിപ്പിക്കുമാറ് എങ്ങോ നോക്കി നിശ്ചലനായി സ്വന്തം നിഴല്‍ വീഴ്ത്തി നില്കുന്ന ഒരു രൂപം പെട്ടെന്ന് കണ്ണില്‍ പെട്ടത്. തന്നെപ്പോലെ വഴിതെറ്റിയതോ അതോ ഇനി എത്താന്‍ അധികദൂരമില്ലാത്ത അന്തിമ വിശ്രമസ്ഥലി യിലേക്ക് വലിഞ്ഞുകയറി വന്നതോ? ചുടുകാട്ടിലെ ഈ വിജനതയില്‍ മറ്റൊരു മനുഷ്യ ഗന്ധം ശ്വസിച്ചിട്ടാവാം, അല്ലെങ്കില്‍ ഒരപരന്റെ കാലൊച്ച കേട്ടു ഞെട്ടിയിട്ടാവാം കൈയിലെ വടി തെറിപ്പിച്ച് ആ അസ്ഥിപഞ്ജരം അവളുടെ നേര്‍ക്കു തിരിഞ്ഞു. കത്തിയൊടുങ്ങിയ ചിതയില്‍നിന്നെന്നപോലെ അന്തരീക്ഷത്തില്‍ ഒരു നേരിയ പുക. കര്‍പ്പൂരഗന്ധവും. വിളര്‍ത്ത ആകാശത്ത് ചുകപ്പും മഞ്ഞയും ചായങ്ങള്‍ ചാലിച്ചു പ്രകൃതി വരച്ചെടുത്ത കുറേ വിചിത്ര രൂപങ്ങളുടെ പശ്ചാത്തലത്തില്‍ ഭയചകിതനായി നില്ക്കുന്ന ഒരു വൃദ്ധന്. പിളര്‍ന്ന ചുണ്ടുകള്‍ക്കിടയില്‍നിന്നും പിന്‍വലിച്ച നാക്ക്. മേല്പോട്ടു തുറന്നിട്ട കണ്പോളകള്ക്കു കീഴില്‍ ഇളകുന്ന കൃഷ്ണമണികള്‍. കൈവള്ളകള്‍ കൊണ്ട് കാതുകള്‍ പൊത്തി വിഭ്രാന്തിയോടെ വിറച്ചു നില്കുന്ന ഒടിഞ്ഞ രൂപം- ആശുപത്രിച്ചുമ രില്‍ തൂക്കപ്പെട്ട, തന്റെ കൈകളാല്‍ പകര്‍ത്തിവരക്കപ്പെട്ട വിശ്വവിഖ്യാതനായ എഡ്വാര്‍ഡ് മഞ്ചിന്റെ 'ദ് സ്ക്രീം' എന്ന വര്‍ണ്ണ ചിത്രത്തിലെന്ന പോലെ തന്റെ മുന്പില് നരച്ചുവിളര്‍ത്ത സ്വന്തം അച്ഛന്റെ മുഖം...
വ്യഥാസാന്ദ്രമായി അവള് നിലവിട്ടു മുറവിളിച്ചുപോയി. "അച്ഛാ...!"
കവി എ.അയ്യപ്പന്ന് ആദരാഞ്ജലി!
Monday, October 25, 2010
മനസില്‍ വെളിച്ചം പെട്ടെന്നു പോയ ഒരു ദിവസം...
തെരുവോരത്ത് ആലിന്‍ചോട്ടിലിരുന്ന്, പീടികത്തിണ്ണയിലിരുന്ന്, തീവണ്ടിയാപ്പീസിലെ ബെഞ്ചുകളില്‍ ഇരുന്ന്,
കുറിച്ചിട്ട കടലാസു തുണ്ടങ്ങളില്‍ കവിതയുടെ മാസ്മരികതയും ജീവിതത്തിന്റെ സര്‍വ്വസാരവും നിറച്ച്, താന്‍ നേടിയെടുത്ത സര്‍വ്വ സ്വത്തിനുമുള്ള സാക്ഷിപത്രങ്ങളാക്കി, കേരളീയരുടെ മനസില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച ശേഷം, ജീവിച്ചു തീര്‍ത്തതില്‍ ബാക്കിവന്ന ചില്ലറക്കാശ് ആര്‍ക്കെന്നില്ലാതെ തിരിച്ചേല്‍പ്പിക്കാന്‍ കുപ്പായക്കൈമടക്കില്‍ ഇട്ടേച്ച് പതിവുപോലെ അപരിചിതമായ ഒരു പുതിയ വഴിയിലൂടെതന്നെ എന്നേക്കുമായി തെരുവ്വിട്ടു കടന്നു പോയി,
ജനങ്ങളുടെ കവി, എ. അയ്യപ്പന്-
കവിക്കുള്ള രാജപട്ടം തന്റെ നേര്‍ക്കു നീട്ടിയത് ഏറ്റുവാങ്ങാന്‍ പോലും കാത്തുനില്‍ക്കാതെ......
ഒരു മേല്‍വിലാസം ഇല്ലായിരുന്നെന്നോ?
ശാശ്വതമല്ലാത്ത ഒരു മേല്‍വിലാസം ആര്‍ക്കുവേണം?
അതായിരുന്നല്ലോ അനാഥനായി ഈ ഭൂമിയില്‍ പിറക്കേണ്ടിവന്ന ഭാഗ്യദോഷിയായ താങ്കളുടെ കല്പിതവും. എന്നിരുന്നാലും, താങ്കളുടെ വിയോഗം ഭൂമിയില്‍നിന്നുള്ള ഒരു മലയാള നക്ഷത്രത്തിന്റെ അസ്തമനമായി മലയാളസാഹിത്യം അതിന്റെ താളുകളില്‍ കുറിച്ചിടും മുമ്പേ മലയാള മനസ്സില്‍ സ്ഥായിയായ ഒരിടം താങ്കള്‍ നേടിക്കഴിഞ്ഞിരുന്നു. ലഹരിപകര്‍ന്ന കവിതകളിലൂടെ ഞങ്ങള്‍ക്കായി, ലഹരിയോടെ തെരുവുകള്‍ താണ്ടി നടന്ന, താങ്കള്‍ മലയാളക്കരയില്‍ ഏല്പിച്ചുപോയ അസുലഭ സമ്പത്ത് സൂക്ഷിക്കുവാനായി മേല്‍വിലാസമുള്ള ഒരു മന്ദിരത്തിന്റേയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കവിതാപ്രേമികളായ താങ്കളുടെ ആരാധകരുടെ ഹൃദയങ്ങളില്‍ അവ സ്ഥാനം പിടിച്ചുകഴിഞ്ഞു. അവരുടെ മാറില്‍ ചേര്‍ത്തുവെക്കാന്‍ ഇപ്പോഴിതാ താങ്കളുടെ ഒരിക്കലും മായ്ക്കാനാവാത്ത, സന്തുഷ്ടിയാര്‍ന്ന പുഞ്ചിരിയും-
നീലാകാശത്തൊരു ഉജ്ജ്വലനക്ഷത്രപ്രഭയായി ആ പുഞ്ചിരി ഭൂമിയില്‍ പെയ്തിറങ്ങട്ടെ...
എ.അയ്യപ്പന്റെ കവിതാപ്രവാഹത്തിനു മുന്പില്,
ആ അനര്‍ഘ പ്രതിഭയ്ക്കു മുന്പില്,
നമോവാകം!
11 comments:
- സുസ്മേഷ് ചന്ത്രോത്ത് said...
-
പ്രിയപ്പെട്ട ശ്രീ വി.പി.ഗംഗാധരന്,
എന്നെ സന്ദര്‍ശിച്ചതില്‍ അളവറ്റ ആഹ്ലാദം.അകലെ നിന്ന്,സിഡ്നിയില്‍ നിന്ന്,ഞാന്‍ കാണാത്ത വിദൂരദേശത്തുനിന്ന് വന്നെത്തിയ സന്ദേശത്തിന്് നന്ദി.
കവി അയ്യപ്പന് മലയാളിയുടെ മനോഭാവത്തിനുനേരെ നീട്ടിപ്പിടിച്ച കണ്ണാടി.ഇക്കാലത്തെ ഏറ്റവും സജീവമായ യുവത്വം.എഴുത്തിന്റെ സഫലത.ഇപ്പോള്‍ താനായിരുന്നു ഏറ്റവും ജനകീയനായ കവി എന്നുകൂടി സ്ഥാപിച്ചിരിക്കുന്നു..സുഗതകുമാരി ടീച്ചര്‍ ഏറ്റുപറഞ്ഞപോലെ അസൂയ തോന്നിപ്പിച്ചുകൊണ്ട് കടന്നുപോയി..അത് മനുഷ്യത്വം കൊണ്ടാണ് അദ്ദേഹം സാധ്യമാക്കിയത്.
ആ കവിതകളാവും ഇനിയുള്ള കാലത്ത് ഏറെ വില്ക്കപ്പെടുക.
നന്ദി. -
- ഒറ്റയാന് said...
-
അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓ!ടുകയാണ്
വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി
(അയ്യപ്പന് അവസാനം എഴുതിയ കവിത
ആ മനുഷ്യനെ കുറിച്ച് പറയാന്‍ മാത്രം വാക്കുകളുടെ അറിവ് എനിക്കില്ല -
- V P Gangadharan, Sydney said...
-
പ്രിയപ്പെട്ട ശ്രീ സുസ്മേഷ്,
അഭിപ്രായം കുറിച്ചതിനു നന്ദി! ഏതാനും വാക്കുകളില്‍ താങ്കള്‍ കവിതയുടെ മാണിക്യച്ചെപ്പായിരുന്ന അയ്യപ്പനാശാനെ (ഇങ്ങിനെ നാമകരണം ചെയ്ത ബാലചന്ദ്രന് ചുള്ളിക്കാട്ടിനു സ്തുതി!) അര്‍ഹിക്കുംവിധം വിലയിരുത്തിയ കുറിപ്പിനു പ്രത്യേകം നന്ദി! താങ്കളെ മാതൃഭൂമിയിലൂടെ കുറേ ഏറെ വായിച്ചു തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താങ്കളുടെ എഴുത്തിനെ ആദരിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍ എന്ന് കൂടി ഇതോടൊപ്പം കുറിക്കുന്നതില്‍ എനിക്കഭിമാനം! ബന്ധം പുലര്‍ത്തുമെന്ന് ആശിക്കുന്നു. -
- V P Gangadharan, Sydney said...
-
അയ്യപ്പനാശാന്റെ പേനയിലൂടെ ആത്യന്തികമായി തികട്ടിവന്ന കവിതാശകലത്തില്‍ പ്രിയ കവിയുടെ ആത്മഭാവം പൂര്‍ണ്ണമായും പ്രതിഫലിച്ചതായി കാണുന്നു-
അയ്യപ്പന്റേതു മാത്രമായി, വേറിട്ടു നിര്‍വചിക്കപ്പെടേണ്ട ഒരു യാത്രാമൊഴി...
യഥായോഗ്യം ആ കവിതാശകലം ഇവിടെ ഉദ്ധരിച്ചതിന് ഒറ്റയാന് പ്രത്യേകനന്ദി! -
-
-
അവസാന യാത്രയിലും പോക്കറ്റിൽ കവിത മാത്രം
-
- പാവപ്പെട്ടവന് said...
-
അതെ... കാവ്യകേരളം കിനിയാത്ത കരുണയില്‍ പരിഭവിക്കാതെ പടിയിറങ്ങിയവന്‍ , വെളുപ്പിച്ചു വെടുപ്പാക്കിയ ഉടയാടകള്‍ക്കു മാത്രം ആദരവ് പകരുന്ന സംസ്കാരത്തിന് മുഖം കൊടുക്കാത്തവന് .....ശത്രുവിനും ,സഖാവിനും ,സമകാലിന സുഹൃത്തുക്കള്‍ക്കും പകരം കൊടുത്ത നോവിന്റെ കവിതകള്‍ മാത്രം
-
- V P Gangadharan, Sydney said...
-
'പാവപ്പെട്ടവനാ'യ സ്നേഹിതാ, അതെ! അതെ!! അതെ!!!
'പാവപ്പെട്ടവന്' എന്ന താങ്കളുടെ എളിമയുടെ പുറംതൊലിയുരിച്ചു നോക്കുമ്പോള്‍, സുഹൃത്തേ, ഞാന്‍ കാണുന്നു: ഐശ്വര്യം! -
- ഒഴാക്കന്. said...
-
അയ്യപ്പന് .... ശരിക്കും ഒരു തീരാ നഷ്ട്ടം ആണ്. ജീവിച്ചിരുന്നപ്പോ പലര്‍ക്കും ഒരു മതിപ്പില്ലയിരുന്നില്ലെങ്കിലും ഇപ്പോഴെങ്കിലും ആ യ്യപ്പനെ ലോകം തിരിച്ചറിയും എന്ന് വിശ്വസിക്കാം
-
- V P Gangadharan, Sydney said...
-
അയ്യപ്പന്റെ ആരാധകര്‍ അസംഖ്യം! അവര്‍ക്ക് ഈ കവി അമരന്!
കവിക്ക് ഹൃദ്യമായ അംഗീകാരമേകി ഇവിടെ കുറിച്ചിടപ്പെട്ട വാക്കുകള്‍ക്ക് നന്ദി! കലാവല്ലഭന്നും, ഒഴാക്കന്നും Sydnyan ന്റെ നമസ്കാരം! -
- Echmukutty said...
-
kavikk aadaraanjalikal!
-
- V P Gangadharan, Sydney said...
-
എച്ച്മുക്കുട്ടിക്കു നന്ദി!
-
ഓണാശംസകള്‍!
ഈണംതെറ്റിയ ഒരോണദിനം സിഡ്നിയില്‍
6 comments:
- Echmukutty said...
-
വേദനിപ്പിയ്ക്കുന്ന അനുഭവം.
ഒത്തിരി ഒന്നാം സമ്മാനാർഹമായ കഥകൾ എഴുതിയ ഒരാളോട് ഇങ്ങനെ പറയാമോ എന്നറിയില്ല, എങ്കിലും ......
കുറച്ച് കൂടി ഒതുക്കി എഴുതിയിരുന്നെങ്കിൽ കൂടുതൽ ശക്തമാകുമായിരുന്നു. ആത്മാർഥത അധികരിക്കുമ്പോൾ സംഭവിയ്ക്കുന്ന വാചാലത അല്പം കല്ലുകടിപ്പിയ്ക്കുന്നുണ്ടെന്ന് തോന്നി.
ഈ കറുപ്പ് വർണ്ണത്തിലെ വെളുത്ത ലിപി ഒന്നു മാറ്റിക്കൂടേ?
വായിയ്ക്കാൻ വലിയ ബുദ്ധിമുട്ട് തോന്നുന്നു. -
- V P Gangadharan, Sydney said...
-
അഭിപ്രായം കുറിച്ചതിഷ്ടപ്പെട്ടു. നന്ദി! മുപ്പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ കഥകള്‍ സമ്മാനാര്‍ഹമായെന്നതുകൊണ്ട് ഊറ്റം കൊള്ളാന്‍ എന്തിരിക്കുന്നു? ഇന്നത്തെ മലയാള കഥാരംഗത്ത് കാലുകുത്തുവാന്‍ പോലും അറച്ചു നില്ക്കുന്ന ഞാന്‍ പൂജ്യത്തില്‍ നില്‍ക്കുന്നുവെന്ന ലജ്ജ മാത്രം ബാക്കി. മലയാള സാഹിത്യവുമായി ഏറെക്കാലത്തെ അകല്‍ച്ച സംഭവിച്ചുപോയതാണ് കാരണം. ഈ വസ്തുത 'വിശ്വാസപൂര്‍വ്വം' എന്ന ലേബലില്‍ 'സവിനയം സസ്നേഹം' എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പില്‍ പ്രകടമാക്കുകയുണ്ടായി. അഭിപ്രായങ്ങള്‍ നിസ്സങ്കോചം പറയാവുന്നതാണ്. ഞാന്‍ ആദരവോടെ സ്വീകരിക്കുകയേ ഉള്ളൂ. എന്റെ English കൃതികള്‍ വായിച്ചിട്ടുണ്ടാകുമല്ലോ. Comments എഴുതാം. 'വിശ്വാസങ്ങള്‍' ലെ മറ്റു കഥകളെക്കുറിച്ച് ഒന്നും എഴുതിയതു കണ്ടില്ല.
പേജ് ലേയ് ഔട്ട് മാറ്റാന്‍ ശ്രമിക്കാം. -
- മനോഹര്‍ കെവി said...
-
ഇപ്പോഴാണ് ഈ കഥ വായിച്ചതു... എങ്ങനെയാണു ഇവിടെ എത്തിയത് എന്നും ഓര്‍മയില്ല.. എന്നാലും വന്നത് മോശായില്ല... ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ കഥ ഓണക്കാലത്ത് വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോയി. കടലുകള്‍ ക്കപ്പുറം , അവിടെ സിഡ്നിയില്‍ ഇരുന്നും, കേരളത്തിന്റെ ഗ്രാമ്യാന്തരീക്ഷം മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ടല്ലോ.. ഭാവുകങ്ങള്‍.. സമയം കിട്ടിയാല്‍ എന്റെ ബ്ലോഗും സന്ദര്‍ശിക്കുക ..തികച്ചും വ്യത്യസ്തമായൊരു വീക്ഷണ കോണിലാണ് ആ ബ്ലോഗ്.
-
- jazmikkutty said...
-
എച്ച്മുന്റെ ബ്ലോഗ് വഴിയാണ് ഇവിടെ എത്തിയത്..
എത്ര നന്നായാണ് അങ്ങ് നശ്വരമായ ജീവിതത്തെ കുറിച്ച് ഓര്‍മിപ്പിച്ചത്!
വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ എല്ലാവരും മറന്നു പോകുന്ന അല്ലേല്‍ മറന്നെന്നു നടിക്കുന്ന ഒരു കാര്യം..
ഈ അടുത്ത കാലത്തൊന്നും ഇത്ര നല്ല എഴുത്ത് വായിച്ചിട്ടില്ല.കീപ് ഇറ്റ് അപ്പ് സര്... -
- V P Gangadharan, Sydney said...
-
മനൂ,
വൈകിയിട്ടെങ്കിലും എന്നെ കണ്ടെത്തിയതില്‍ സന്തോഷം. തിരക്കുകാരണം താങ്കളുടെ ബ്ലോഗിലേക്ക് ഒന്നെത്തിനോക്കാനേ സാധിച്ചുള്ളൂ. ഒരേ നാട്ടുകാരാണെന്നു വെളിപ്പെട്ടതില്‍ അതിസന്തോഷം. മുമ്പേ ഇട്ട കഥകള്‍ വായിച്ച് അഭിപ്രായം കുറിക്കുമല്ലോ. ഇനിയും ബന്ധം പുലര്‍ത്താം. -
- V P Gangadharan, Sydney said...
-
ജാസ്മിക്കുട്ടീ,
താങ്കളുടെ നല്ല വാക്കുകള്‍ സ്വീകരിക്കാന്‍ പണ്ടത്തെ മലയാളസാഹിത്യത്തറവട്ടിന്റെ മുറ്റം അടിച്ചുവാരിക്കൊണ്ടിരുന്ന ഞാന്‍ ഒട്ടും അര്‍ഹിക്കപ്പെടുന്നവനല്ല. എങ്കിലും സുന്ദരശൈലിയില്‍ കുറിച്ചിട്ട അനുമോദനത്തിന് തലകുനിച്ചുള്ള നന്ദി! എന്റെ പഴയ കഥകള്‍ സമയം കിട്ടുമ്പോള്‍ വായിക്കുമെന്ന് വിശ്വസിക്കട്ടെ.
ഇന്നിന്റെ അനുഭവം മറിച്ചാണെങ്കിലും, ഭാരതസംസ്കാരം പണ്ട് വിരല്‍ചൂണ്ടിയിരുന്നത് മനുഷ്യരാശിയുടെ സമത്വമേഖലകളിലേക്കായുരുന്നു. അതിന്റെ വൈശിഷ്ട്യം സത്യത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞത് ദത്തുപുത്രനായി എന്നെ സ്വീകരിച്ച ഈ വന്‍കരയില്‍ കാല്‍കുത്തിയതിനു ശേഷം മാത്രമാണ്. ഈ അറിവിന്റെ വെളിച്ചത്തില്‍ ജാസ്മിക്കുട്ടിയോട് ആത്മാര്‍ത്ഥമായൊരു അഭ്യര്‍ത്തന മാത്രം: ദയവായി എന്നെ 'സാര്‍' എന്നു വിളിക്കാതിരിക്കൂ.
താങ്കളുടെ ബ്ലോഗ് സന്ദര്‍ശിച്ച് ഞാനും അഭിപ്രായം എഴുതാം.
വിശ്വം അദൃശ്യം
2 comments:
- jazmikkutty said...
-
nalloru story..........
-
- V P Gangadharan, Sydney said...
-
Thank you, Jazmikkutty.
-
International Malayali (August 2007)
ഹരിലീല
മുഖം പാതി മറച്ചുകൊണ്ട് എന്നും അണിയാറുള്ള സില്‍ക്ക്തട്ടം മാറ്റിവെച്ചിട്ട് നാളുകളേറെ കഴിഞ്ഞിട്ടും ഓര്‍ക്കാതെ വീണ്ടും അവള് തലമുകളിലൂടെ കൈയ്യോടിച്ചുപോകുന്നു. ഹരിലാലി ന്റെ ജീവിതത്തിലേക്ക് കയറിച്ചെന്നപ്പോള്‍ ഇനി വേണ്ടെന്നുവെച്ചു സ്വയം വലിച്ചെറിഞ്ഞ കസവുതട്ടം. അതിന്റെ നേര്‍ത്ത ഇഴകള്‍ ഇനിയും തന്റെ മുഖത്തു പിണഞ്ഞു കിടപ്പുള്ളതായി അകലെ തെളിഞ്ഞുനില്ക്കുന്ന പച്ചച്ചായം തേച്ച പള്ളിച്ചുമരുകളില്‍ കണ്ണുടക്കുമ്പോഴൊക്കെ അവള്‍ക്കു തോന്നാറുണ്ട്.
പള്ളിപ്പറമ്പത്തെ ജമായത്ത് പള്ളിക്കൂടത്തില്‍ അറബി ഭാഷ പഠിപ്പിച്ചുകൊണ്ടാണ് മിയാഫത് ദാവൂദ് സാബ്, അകാലത്ത് മയ്യത്തായ തന്റെ ബീബി ഫാത്തീമയുടെ അഭാവത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ ജമീലയെ പോറ്റിയിരുന്നത്. അവള് ഇപ്പോള്‍ പൊറുക്കുന്നത് ഹരിലാലി ന്റെ കൂടെയാണ്. ദാദാഭായ് യുടെ ഒരുനിലക്കെട്ടിടത്തിലെ പന്ത്രണ്ടാംനമ്പര്‍ പാര്‍പ്പുമുറിയില്‍. തലയില്‍ തട്ടമിടാത്ത 'ലീല'പ്പെണ്ണ്.
വെള്ളമെടുക്കാനും, ചെമ്പകമരം പൂത്തു വിടര്‍ന്നു പൂക്കള്‍ കാറ്റത്തു കൊഴിയുമ്പോള്‍ അവ പെറുക്കാനും എത്തുന്ന ജമീലയെ ഹരിലാല്‍ തന്റെ മുറിയിലെ ജനലഴികളിലൂടെ ആര്‍ത്തിയോടെ നോക്കി നില്ക്കുമായിരുന്നു. നിലാവെളിച്ചത്തെ തുരന്നും ആ ദൃഷ്ടിപാതം ജമീലയുടെ ഖല്‍ബിന്റെ കങ്കണത്തറയില്‍ കനകദ്വിതി കൊളുത്താറുണ്ട്. ഇഷ്ടകാമുകന്റെ കടക്കണ്‍നോട്ടം ഖല്ബില് കൊളുത്തിട്ടു വലിക്കുമ്പോള്‍ അവളുടെ പാദസരങ്ങള്‍ പുളകം കൊണ്ടു ചിലമ്പും. ആഹ്ളാദം പൂണ്ട് കുപ്പിവളകള്‍ കിലുങ്ങും. കിലുക്കമുയര്‍ത്തുന്ന അഭിമന്ത്രണം, ഹരിലാലിന്റെ പ്രണയ ലഹരി ഉണര്‍ത്തും ഒരു കിത്താബ് തോളത്തിറുക്കി നടക്കുന്ന ഹരിലാലിന്റെ നടപ്പാത നീളുന്നത് എവിടേക്കാണെന്ന് നന്നായറിഞ്ഞവളാണ് ജമീല. ആ നടവഴിക്കു കുറുകെ ചുകന്ന മണല്‍ത്തരികളില്‍, മൈലാഞ്ചി മുക്കിയ നഖം കൊണ്ട് അവള് എഴുതി: "യേ മേരി പ്യാര് കേ നഗ്മാ ഹയ്..." [ഇതെന്റെ പ്രേമഗീതമാണ്...]
- ഒരിക്കലും മുഴുമിക്കാനാവാതെ മനസ്സില്‍ തളംകെട്ടിക്കിടന്ന പ്രേമകവിതകളുടെ തുടക്കം. ഹരിലാലിന്റെ ജീവിതത്തില്‍ ഓരോ കാല്‍വെപ്പിലും തൊട്ടുചേര്‍ന്ന് കൂടെ ചരിക്കണമെന്ന മോഹത്തില്‍ ഹൃദയഭാഷയില്‍ എഴുതപ്പെട്ട ലളിത കാവ്യം. ചെമ്പകമരത്തണലില്‍ വിടര്‍ന്ന പൂവുകള്‍ കാറ്റത്ത് ഞെട്ടറ്റ് ഉതിരുമ്പോള്‍, ഒരിതള്‍പോലും വേര്‍പെടുത്താതെ പെറുക്കിയെടുക്കാ നെത്തുന്ന ജമീലയുടെ നെറ്റിയിലും കവിളിലും സന്ധ്യയുടെ കുങ്കുമഛവി പതിയുമ്പോള്‍ ഹരിലാലി ന്റെ നെഞ്ചില്‍ മറ്റേതോ വര്‍ണ്ണപ്പൂക്കള്‍ പൊട്ടി വിരിയുന്നു. ആ വര്‍ണ്ണപ്പൂക്കള്‍ പിച്ചിച്ചീന്തി യെടുത്ത ഇതളുകള്‍, ആമ്പല്‍പ്പൂവിറുക്കാന്‍ പഠാണ്‍വാടിക്കടുത്തുള്ള കുളക്കരയില്‍ തനിച്ച് എത്തുന്ന ജമീലയുടെ കസവുതട്ടം വലിച്ചു മാറ്റി, കവിളത്തു കുടഞ്ഞിടുന്നു. ഹര്ഷോന്മാദത്താല് പൊട്ടിച്ചിരിച്ച്, തിരിഞ്ഞു നോക്കിക്കൊണ്ട് അവള് ഓടിയകലുന്നത് ഇഷ്ടക്കൂടുതല്‍കൊണ്ടു തന്നെയായിരുന്നു...
ദിവ്യ മതസ്തോത്രങ്ങളുടെ അഭിലഷണീയത ദൃഢമായ സ്നേഹബന്ധത്തില്‍ കണ്ടെത്തിയ പിതാവ് മകളുടെ കൈപിടിച്ചു അനാഥനായി വളര്‍ന്നുവലുതായ ഏകനായ ഇഷ്ടതോഴന്റെ കരവലയത്തില്‍ ഏല്പിച്ച്, ഒടുക്കം മനസ്സംതൃപ്തിയോടെ കണ്ണടച്ചു. തേടിയെത്തിയ ജമീലയുടെ മൂര്‍ദ്ധാവില്‍ ആനന്ദാശ്രുക്കള്‍ വീഴ്ത്തി അഭിഷേകിച്ചുകൊണ്ട് ഹരിലാല്‍ ജമീലയെ 'ലീല' എന്ന പേര് നല്കി, സ്വീകരിച്ചു. അവള് അതീവ സംതൃപ്തി കണ്ടെത്തുകയും ചെയ്തു.. . .
പതിവുപോലെ ഹരി അന്ന് മലാഡ് റെയ്ല്‍വെയ് സ്റ്റെയ്ഷനില്‍ രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോംല്‍ എത്തിയപ്പോഴേക്കും ദാദര്‍ലേക്കുള്ള വണ്ടി എത്തിക്കഴിഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ വണ്ടിയില്‍ ഒരു എട്ടിഞ്ച് സ്ഥലം പിതുക്കിയെടുക്കാന്‍വേണ്ടി തിരക്കിട്ടു ഓടാന്‍ തുടങ്ങിയപ്പോള്‍ തിരക്കി നിടയിലും കേട്ടു: "പാളീഷ് സാബ്, ചമാ ചമക് പാളീഷ്..." നിരന്നിരുന്ന് ഷൂ പോളീഷ് ചെയ്യുന്നവരില്‍ ഒരു പയ്യന് അവന്റെ അന്നത്തെ ക്ഷാമം നികത്താനുള്ള വഴി തേടിക്കൊണ്ട് പതിവുസഞ്ചാരികളെ വിളിക്കുകയാണ്. കാലില്‍ ചെരിപ്പിട്ട അയാള്‍ക്ക് തന്റെ ബിസിനസ്സില്‍ പങ്കില്ലെന്നുകണ്ട് പയ്യന് ഗൌനിച്ചേയില്ല. കാത്തു നില്ക്കാന് കൂട്ടാക്കാതെ ജനാരവത്തെ തള്ളി നീക്കി, ഓടാനായി ഇളകിത്തുടങ്ങിയ വണ്ടിയുടെ ചവിട്ടുപടിയില്‍ വെപ്പ്രാളത്തോടെ കാലുകുത്തി യപ്പോള്‍ അയാള്‍ക്കു പിടിച്ചുനില്ക്കാന് ഉള്ളിലെ ആള്‍ക്കൂട്ടത്തില്‍നിന്നും പെട്ടെന്നൊരാള്‍ കൈ നീട്ടി.
"ശുക്രിയാ!" പറഞ്ഞ്, നീണ്ടുവന്ന ഔദാര്യത്തിന്റെ തുറന്ന കൈപ്പത്തിയില്‍ മുറുകെ പിടിച്ചപ്പോള്‍, 'തന്റെ ജീവന് എന്റെ കൈയ്യിലാണിപ്പോള്‍' എന്ന ഭാവത്തോടെ ഉദാരനായ ആ ചെറുപ്പക്കാരന് ചിരിച്ചുകൊണ്ട് പറഞ്ഞു: "സംഭാല്‍ കരോ ഭായ്!" [സഹോദരാ, സൂക്ഷിച്ചോളൂ!]
കമ്പിത്തൂണുകളും നഗരപ്പ്രാന്തങ്ങളിലെ ഇരമ്പുന്ന തെരുവുകളും നെട്ടോട്ടമോടുന്ന വാഹനങ്ങളും പിന്നിട്ടുകൊണ്ട് വണ്ടി യാത്രികര്‍ക്കിടയില്‍നിന്നും ഉയര്‍ന്നുവരുന്നൊരു ഗാനശകലത്തിന്ന് താളംപിടിച്ചുകൊണ്ടെന്നപോലെ ഒച്ചവെച്ച് ഓടി.
- "യേ ദുനിയാ, യേ മഹ്ഫില്‍ മേരേ കാം കാ നഹീ..." കാല്‍പ്പടം ഒതുക്കി നിര്‍ത്താനുള്ള ഒരു എട്ടിഞ്ചിനുവേണ്ടി കിട്ടിയതെന്തിലും അള്ളിപ്പിടിച്ചു തൂങ്ങി നില്ക്കുന്ന യാത്രക്കാര്‍ക്കിടയില്‍ വയറ്റത്തടിച്ചുകൊണ്ട് ഒരു പിച്ചക്കാരന് ചെറുക്കന് റാഫി പാടിയ ആ പഴയ പാട്ട് ലോകരെ മുഴുവന്‍ തന്റെ നെഞ്ച്പിളര്‍ത്തി പാടിക്കേള്‍പ്പിക്കുകയാണ്.
- ഈ ലോകം, ഈ സമ്മേളനം; ഒന്നും എനിക്ക് ഉപയുക്തമല്ല... മറിച്ച്, ഈ ലോകത്തിന് തന്നെക്കൊണ്ടും ഒരുപയോഗവുമില്ലെന്ന വസ്തുത പാടിക്കേള്‍പ്പിക്കാന്‍ ആ ഭിഖാരി പയ്യന്ന് വാക്കുകളില്ലാതെപോയെങ്കിലും അവന്റെ സന്ദേശം പരിസരത്ത് ശ്വാസവായുവില്‍ ലയിച്ചും ലയിക്കാതെയും തങ്ങിനിന്നു. ആര്‍ക്കും ആരെക്കൊണ്ടും ഒരു ഉപയോഗവുമില്ലിവിടെ എന്ന് തോന്നിപ്പോകും വണ്ടിയിലുള്ള ഓരോരുത്തരുടേയും മുഖഭാവം കണ്ടാലും.
ആരൊക്കെയോ ദേഹത്തു പുരട്ടിയ പരിമളം വണ്ടിയിലെ അന്തരീക്ഷത്തില്‍ തലയുയര്‍ത്തി നില്‍ക്കെ വേനല്‍ ചൂടിന്റെ വിയര്‍പ്പു ചുരത്തുന്ന ഗന്ധം മൂക്ക്കുത്തി വീഴുന്നു. അകിട്ടില്‍ പാല് നിറഞ്ഞ എരുമയുടെ കഴുത്തില്‍ കയര്‍ കുടുക്കി തൊഴുത്തിലേക്ക് നയിച്ചു കൊണ്ടുപോകുന്ന പാല്ക്കാരന് ഭയ്യ പുറത്ത് ജോഗേശ്വരി റെയില്‍വേ ക്രോസിംഗ് ല്‍ മറ്റെല്ലാവരേയും പോലെതന്നെ ക്ഷമയറ്റ് നില്ക്കുന്നു. പതുക്കെ നീങ്ങിനീങ്ങി ഒടുവില്‍ നിവര്ന്നുനില്ക്കാന് ഒരിടം കിട്ടി. അപ്പോഴേക്കും കയ്യിലെന്തോ ഒഴിഞ്ഞുപോയതായി ഹരിലാലിന്നു തോന്നി. റ്റിഫിന്‍ മറന്നു... പൂരിയും ബാജിയും അലൂമിനിയം റ്റിഫിന്‍ പാത്രത്തില്‍ ചൂടോടെ ഒരുക്കിവെച്ച് എന്നത്തേയും പോലെ ഇന്നും അവള് താക്കീതു നല്കിയതായിരുന്നു. "ഹരി ഭായ്, ഭൂലോമത് ആപ്കാ റ്റിഫിന്‍!" [ഹരിച്ചേട്ടാ, താങ്കളുടെ റ്റിഫിനെടുക്കാന്‍ മറക്കരുതേ!]. . . . .
കഴുകിയെടുത്ത ഉടുപ്പുകള്‍ പുറത്ത് പരത്തിയിട്ടശേഷം അകത്തു വന്നു വാതിലിന്റെ തഴുകിട്ടു, വീണ്ടും അടുക്കളയിലേക്കു കടന്നപ്പോഴാണ് ഹരിഭായ് യുടെ 'റ്റിഫിന്‍' വെച്ചിടത്തു തന്നെ കിടക്കുന്നത് ലീലയുടെ ശ്രദ്ധയില്‍ പെട്ടത്. "യേ ദേഖോ, ക്യാ ഹുവാ!"[ഇതു നോക്കൂ, എന്താ പറ്റ്യേന്ന്] അവള് അറിയാതെ സ്വയം പറഞ്ഞുപോയി. തനിക്കു വിശപ്പില്ലായിരുന്നിട്ടും റ്റിഫിനിന്റെ അഭാവത്തില്‍ ഹരിലാലിന് ഉണ്ടായേക്കാവുന്ന വിശപ്പോര്‍ത്തു അവളുടെ വയറ്റില്‍ തീ വീണു...
ഹരിലാലിന് വേണ്ടി പുതുതായി തുന്നിയെടുത്ത തലയണയുടെ കോണില്‍ നീല നൂല് കോര്‍ത്തെടുത്തു തുന്നിയ നീലപ്പൂക്കളുടെ മുകളില്‍ തന്റെ എല്ലാമായ ഹരിലാല്‍ എന്ന് സങ്കല്പ്പിച്ചു, മഞ്ഞച്ചിറകുകളുള്ള ഒരു പൂമ്പാറ്റയെ തുന്നിച്ചേര്‍ത്തു. കരളിന്റെ ചുടുനിശ്വാസത്തില്‍ മന്ദമായടുപ്പിച്ചുകൊണ്ട് താന്‍ പിടിപ്പിച്ച പൂമ്പാറ്റയുടെ ചിറകുകളില്‍ അവള് ആര്‍ദ്രതയോടെ ചുണ്ടമര്‍ത്തി...
ആരോ കതകിനു മുട്ടുന്ന ശബ്ദം...
വാതിലിന്റെ തഴുക്നീക്കി ആശങ്കയോടെ പതുക്കെ വാതില്‍ തുറന്നപ്പോള്‍, നീട്ടിയ ഒരു കടലാസു തുണ്ടുമായി നില്ക്കുന്നു, രണ്ട് പോലീസുകാരിലൊരാള്‍.
"യേ ഹരിലാല്‍ ആപ് കാ...?" [ഈ ഹരിലാല്‍ താങ്കളുടെ...?] അയാളുടെ ചോദ്യം.
"ക്യാ ഹുവാ...?" [എന്തുണ്ടായി...?] ലീലയുടെ ശബ്ദം തൊണ്ടയില്‍ തടഞ്ഞുനിന്നു.
"എലക്ട്രിക്ക് ട്രേന്‍സേ ഗിര്‍കേ...," [ഇലക്ട്രിക് റ്റ്രെയ്നില്‍നിന്നു വീണ്...,] എന്നു തുടങ്ങിയെങ്കിലും, "മൌത് ഹോചുകാ ഹയ്, ബിചാരാ!" [പാവം! മരണപ്പെട്ടിരിക്കുന്നു.] എന്നു മുഴുമിപ്പിക്കാന്‍ അയാള്‍ തെല്ലിട അറച്ചുനിന്നു. പേറിനിന്ന കദനഭാരം എളുപ്പത്തില്‍ ഇറക്കിവെക്കാന്‍ ആവാത്തതാണെന്ന് തോന്നിക്കുമാറ് മറ്റേ പോലീസുദ്യോഗസ്ഥന് ഒരു മണിപ്പേഴ്സുപേറി നില്പുണ്ടായിരുന്നു. ഹരിലാലിന്റെ മണിപ്പേഴ്സില്‍ എന്തുണ്ടാകുമെന്ന് ലീലയല്ലാതെ മറ്റാരറിയാനാണ്? യാത്ര എന്നും വണ്ടിയില്‍ തൂങ്ങിപ്പിടിച്ചാണെങ്കിലും അതു മുടങ്ങാതെ തുടരാന്‍വേണ്ടി വാങ്ങിച്ച വണ്ടിച്ചീട്ട് ഇല്ലാതിരിക്കില്ല. ആരുമാരും കാണാതെ ഭദ്രമായി സ്വന്തം ഹൃദയത്തിനുള്ളിലെന്ന പോലെ തിരുകിവെച്ച തന്റെ ഒരു ഫൊട്ടോവും കാണാതിരിക്കില്ല. ലോട്ടസ് സ്റ്റൂഡിയോയില്‍ നിന്നെടുപ്പിച്ച, തട്ടംകൊണ്ട് തലമറയ്ക്കാതെയെടുപ്പിച്ച ആ പഴയ ചിത്രം. പോലീസുദ്യോഗസ്ഥനില്‍നിന്നും മണിപ്പേഴ്സ് ഏറ്റുവാങ്ങി. മരവിച്ച വിരല്‍ത്തുമ്പുകളില്‍നിന്നു പിടിവിട്ടു പേഴ്സും അതിന്റെ അറയില്‍നിന്നു തെറിച്ച്, മടക്കുകളുള്ള ഒരു മഞ്ഞക്കടലാസും താഴെക്കിടന്നു.
- ഹരിലാല്‍ ഇന്നുവരെ ഹൃദയത്തില്‍ തിരുകിവെച്ച അവളുടെ പഴയ ഒരു പ്രേമകാവ്യം.
"മേരി ചീര്‍ഫാര്‍ഡ് നഹീം കരോ, അപ്നെ പ്യാര് ഭരെ ആലിംഗന്‍ സെ മുഝെ മേരി മര്‍ജീ സഹിത് അപ്നെ പാസ് അപ്നീ ബാഹോം മെ ലപേട് കര് ഹൃദയ് സെ പ്യാര് കരേ... ഖോ ജാനേ ദോ മുഝെ ആപ് കീ പ്രതിഭാ കിരണോം കീഊഷണതാ ലിയേ പ്യാര് കൊ കാമുക്താ സെ സജാ ദോ..."
[സ്നേഹനിര്‍ഭരമായ കൈവലയങ്ങളില്‍നിന്നും എന്നെ അടര്‍ത്തിയെടുക്കാതിരിക്കൂ. തീക്ഷ്ണപ്പ്രേമത്താല്‍ പൊതിഞ്ഞ ആ കൈകളില്‍ ഒതുക്കി ഇനിയും അരികത്തേക്കണയ്ക്കൂ. ആ പ്രേമാഗ്നിജ്ജ്വാലയില്‍ ഉരുകി ഞാന്‍ സാന്ദ്രമായിഴുകിച്ചേരട്ടെ...]
തന്റെ കൈപ്പടം...
തന്റെ മോഹങ്ങള്‍...
എന്തൊക്കെയോ അടുക്കിക്കെട്ടിയത് ഒതുക്കിപ്പിടിച്ചുകൊണ്ട് നീങ്ങിക്കൊണ്ടിരുന്ന ആ വലിയ മനസ്സിലേക്കുള്ള ചവിട്ടുപടിക്കല്‍ കാലൂന്നി അള്ളിപ്പിടിച്ചുനില്‍ക്കാന്‍ ഒരിടംതേടി സമര്‍പ്പിച്ച ഒരു തുണ്ടുകടലാസ്. അതില്‍ നിറയെ, ഒഴിഞ്ഞ കൈക്കുമ്പിളുമായി കമിതാവിനെ കാത്തിരുന്ന നാളുകളില്‍ പ്രേമം യാചിക്കാനായി ഉറക്കമൊഴിച്ചിരുന്ന് താന്‍ രചിച്ച വാക്കുകള്‍. പ്രണയവികാരത്തില്‍ തുടിച്ചുനിന്ന ഹൃദയത്തിന്റെ ഒരു പഴുതിലൂടെയും ഒലിച്ചിറങ്ങാനാവാതെ ഘനീഭവിച്ചുനിന്ന ആത്മാവിന്റെ നിശാന്തമന്ത്രം...
പട്ടടയില്‍ എരിഞ്ഞൊടുങ്ങാനായി കാത്തുകിടക്കുന്ന ഹരിയുടെ ജഡം ആശുപത്രിയിലെ പ്രേതഗൃഹ ത്തില്‍ നിന്നേറ്റുവാങ്ങി ചുടുകാട്ടിലെത്തിക്കാന്‍പോലും ആരുമില്ല.
കുളക്കരയില്‍വെച്ച് കസവുതട്ടം വലിച്ചുമാറ്റി ഹരി അന്ന് തന്റെ കവിളത്തെറിഞ്ഞ വര്‍ണ്ണപ്പൂവു കള്‍ ഇടിത്തീയില്‍ കരിഞ്ഞു ചമ്പലായിക്കഴിഞ്ഞു. ചുടുകാറ്റില്‍ പാറിയെത്തുന്ന മരിച്ച ഓര്‍മ്മകളുടെ ചിതാഭസ്മം മനസ്സില്‍ ഭദ്രതയോടെ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞ പ്രിയ പതിയുടെ പ്രതിഷ്ഠയില്‍ വന്നടിച്ചു തരികളായുതിര്‍ന്നു വീഴുന്നു...
ഒഴിഞ്ഞു ബലഹീനമായ്ക്കഴിഞ്ഞ വിറപൂണ്ട കൈകള്‍. അതിലെ ഞരമ്പുകളിലെ രക്തം ചോര്‍ന്നു പൊയിക്കഴിഞ്ഞു. കുനിഞ്ഞു, നിലത്ത് വീണുകിടക്കുന്ന ആ തുണ്ടുകടലാസ് പെറുക്കാന്‍പോലും കൈകള്‍ക്കു ശക്തി നഷ്ടപ്പെട്ടുകഴിഞ്ഞു. ശേഷിച്ച വീര്യവും പെട്ടെന്നുണങ്ങിയപ്പോള്‍ ഹൃദയത്തില്‍ നിന്നും തൊണ്ടയിലേക്ക് വരണ്ട ഒരു ഗദ്ഗദം പൊങ്ങി:
"മേരി പ്യാരീ ലാല്‍..." [എന്റെ പ്രിയ ലാല്‍...]
സര്‍വ്വ നഷ്ടങ്ങളും സഹിക്കാനുള്ള ശക്തി തന്നു ഒരു നെടുത്തൂണായി തന്റെ ജീവിതത്തില്‍ വിരാജിച്ച നാഥന്റെ അഭാവം വിളിച്ചറിയിച്ചു കേഴാമെന്ന് നിനച്ചു കൊച്ചുപുരയ്ക്കുള്ളില്‍ ആ പ്രിയ നാഥനാല്‍ ഒരുക്കപ്പെട്ട പ്രാര്‍ത്ഥനാമുറിയില്‍ ഒടുവില്‍ അവള് അഭയം തേടി. എല്ലാം ഹരിലീലയാണെന്ന് ഇതിനകം വിശ്വസിച്ചുകഴിഞ്ഞ ലീല- അതെ, ജമീല, മന്ദഹാസം തൂകിനില്‍ക്കുന്ന സാക്ഷാല്‍ ഹരിഭഗവാന്റെ വിഗ്രഹത്തിന്നുമുമ്പില്‍, പതഞ്ഞു പൊങ്ങിക്കൊണ്ടിരിക്കുന്ന നൊമ്പരം തേങ്ങലുകളായി ഒലിച്ചിറക്കി:
"യേ ഭഗ്വാന്, അപ്നേ കൃപാ സെ മുഝേ മേരീ പ്യാരീ ഹരിലാല്‍ കാ ജീവന് വാപസ് ദേ! നഹീ തൊ ഉന്കേ പാസ് മുഝേ ഭീ ലേ ജാക്കേ ഛോഢ് ദേ...!!"
[ഹേ ഭഗവാന്, അങ്ങയുടെ കൃപയാല്‍ എനിക്കെന്റെ പ്രിയപ്പെട്ട ഹരിലാലിനെ തിരിച്ചുതരൂ! അല്ലെങ്കില്‍ അയാളുടെ അടുത്തേക്ക് എന്നെയും കൊണ്ടുചെന്നെത്തിക്കൂ!!]
കണ്ണുനീര്‍മുത്തുകള്‍ ഭഗവാന് വിഷ്ണുവിന്റെ പാദങ്ങളില്‍ വിതറിക്കൊണ്ട് ലീല നെഞ്ചത്തടിച്ചു കുമ്പിട്ടിരുന്നു കേണു....
* * * * *
അങ്ങകലെ ബാന്ത്രാ സ്റ്റേഷനിലെ നാലാംനമ്പര്‍ പ്ലേറ്റ്ഫോമില്‍, പറഞ്ഞതു വ്യക്തമായില്ലെന്ന ഭാവത്തില്‍ ടിക്കറ്റ് പരിശോധകന് ചോദ്യമാവര്‍ത്തിച്ചു.
"ക്യാ ബോലാ തൂ? കിസീനെ തുംഹാരാ പോക്കറ്റ് മാരാ?"
[നീയെന്താ പറഞ്ഞേ, ആരോ നിന്റെ പോക്കറ്റടിച്ചെന്നോ?]
"ജീ ഹാം!" സത്യം മറ്റൊന്നുമല്ലെന്ന് അയാള്‍ കേണുവീണ് പറഞ്ഞു. "ഛോഢോ യാര്, ചലാക്കി ഛോഢ്! യേ കയി ബാര്‍ ഹംനെ സുനാ ഹുവാ ഹയ്. അബ് തൊ ഔര്‍ കുഛ് ബോല്‍!"
[വിട് ചങ്ങാതീ, സൂത്രം വിട്! ഇതു പലതവണ നമ്മള് കേട്ടിട്ടുള്ളതാ. ഇനിയിപ്പോ വേറെവല്ലതും ഉണ്ടെങ്കി പറ!]