Sunday, January 2, 2011

കാലം തിരുത്തിക്കുറിക്കുന്ന പ്രകൃതിഭംഗി!


എവിടെ? നീലാകാശമെവിടെ? നീലക്കടലെവിടെ?
- ഹൃദയഹാരിയായ പുതുവര്‍ഷ പ്രകൃതിയുടെ വിസ്മയവിലാസം എവിടെ?
അക്ഷത ഗ്രാമരമണീയത
യില്‍ ഉന്മീലിതമായ അഭിനിവേശം വീണ്ടും നെഞ്ചില്‍ തിരുകി, ഉന്മത്തതയോടെ കണ്ണോടിച്ചപ്പോള്‍....
ചക്രവാളസീമകളില്‍, തീജ്വാലയുടെ പുളയുന്ന പാളികള്‍! കണ്ണ്‌ മ
ങ്ങിപ്പിക്കുന്ന തീനാളങ്ങള്‍ക്കു പിറകില്‍, ഭൂമികുലുങ്ങുന്ന ഗര്‍ജ്ജനം!
ആടോലാലംബനായ മര്‍ത്ത്യന്റെ വിജ്ഞാ

നമണ്ഡപം വിട്ടെങ്ങോ അന്തിയുറങ്ങിയ ദിനകരന്‍, ഗര്‍ജ്ജനം കേട്ടുണര്‍ന്നില്ലേ? കാലത്തിന്റെ നിശബ്ദകാഹളം കേട്ടുണര്‍ന്നെത്താറുള്ള പ്രഭാകരന്റെ പ്രഭാങ്കുരം തെങ്ങോലത്തലപ്പത്ത്‌ തങ്കച്ചായം പുരട്ടാറുള്ളതു മുടങ്ങിയോ?
തെങ്ങോല വിട്ട കാക്കച്ചിറകടി തൊട്ടുണര്‍ത്തിയ അണ്ണാരക്കണ്ണന്‍ വേലിത്തലപ്പു വിട്ടിറങ്ങി, മഞ്ഞുലച്ച കുശമണ്ണില്‍ കാലടിയാഴ്ത്തി വാല്‍പൊക്കിപ്പായുന്നു....
മാങ്കൊമ്പില്‍ കലഹിച്ചു, കനവുടച്ചോടിയ
കണവനെത്തേടിയുയര്‍ന്ന കുയില്‍വിളി, പൂവന്റെ കൊക്കരക്കോ വിഴുങ്ങുന്നു....

ചുറ്റും മഴ കോരിച്ചൊരിയുന്നു, ഭ്രാന്തുകൊണ്ട ചൊരിച്ചല്‍....
ചൊരിയട്ടെ, ഉന്മത്തതയോടെ കോരിച്ചൊരിയട്ടെ...
വരണ്ട ഭൂമിയുടെ പിളര്‍ന്ന ചുണ്ടുകളില്‍ ദാഹജലം അരുവിയായിട്ടിറങ്ങട്ടെ....

ഇരുട്ടിന്റെ ആത്മാവില്‍ ഇടിമിന്നലിന്റെ കഠാരി ആഴത്തിലിറങ്ങട്ടെ....
കുടമുല്ലപ്പൂക്കളുടെ അടരുന്ന ദലങ്ങളില്‍ ചുണ്ടമര്‍ത്തി കരിവണ്ടുകള്‍ കരയട്ടെ....
നനഞ്ഞു തണുത്ത ഇരുട്ടിന്റെ കറുത്ത കമ്പിളിക്കുള്ളില്‍ വിറച്ചുറങ്ങുന്ന

ല്‍മരക്കൊമ്പില്‍ തൂങ്ങി കടവാതിലുകള്‍ തേങ്ങിക്കരയട്ടെ....
എങ്കിലേ, എങ്കില്‍മാത്രമേ, വിടരുന്ന മറ്റൊരു പുലരിയുടെ ലഹരിയില്‍ മയങ്ങുന്ന പ്രപഞ്ചത്തിന്റെ സ്വര്‍ഗ്ഗീയത നമുക്കാസ്വദിക്കാനാവൂ. പുതുവര്‍ഷാഘോഷത്തില്‍, എന്റെ കൈയിലെ പൂത്തിരി തുപ്പിത്തെറിപ്പിക്കുന്ന കൊച്ചു നക്ഷത്രങ്ങളുടെ തിളക്കം, എങ്കിലേ കൂടുകയുള്ളൂ....
പരാശക്തിക്ക്‌ കൂപ്പുകൈ!

67 comments:

  1. തെങ്ങോല വിട്ട കാക്കച്ചിറകടി, തൊട്ടുണര്‍ത്തിയ അണ്ണാരക്കണ്ണന്‍ വേലിത്തലപ്പു വിട്ടിറങ്ങി, മഞ്ഞുലച്ച കുശമണ്ണില്‍ കാലടിയാഴ്ത്തി വാല്‍പൊക്കിപ്പായുന്നു....
    മാങ്കൊമ്പില്‍ കലഹിച്ചു, കനവുടച്ചോടിയ കണവനെത്തേടിയുയര്‍ന്ന കുയില്‍വിളിയെ, പൂവന്റെ കൊക്കരക്കോ വിഴുങ്ങുന്നു...
    ഈ വരികള്‍ വായിച്ചപ്പോള്‍ ..നാട്ടിലൂടെ ഒന്നൂളയിട്ട പ്രതീതി ...ഇവിടെ എന്തെങ്കിലും ഉണ്ടോ എന്ന് ഒന്ന് വന്നു നോക്കിയതാണ്
    അതുകൊണ്ട് കണ്ടു ..ജാലകം പോലുള്ള അഗ്രിഗെതറുകളില്‍ ബ്ലോഗു ചേര്‍ത്താല്‍ കൂടുതല്‍ പേര്‍ക്ക് കാണാനാവും .ആശംസകള്‍
    .

    ReplyDelete
  2. ചൊരിയട്ടെ, ഉന്മത്തതയോടെ കോരിച്ചൊരിയട്ടെ...
    വരണ്ട ഭൂമിയുടെ പിളര്‍ന്ന ചുണ്ടുകളില്‍ ദാഹജലം അരുവിയായിട്ടിറങ്ങട്ടെ....പുതുവത്സരാശംസകൾ

    ReplyDelete
  3. പുതു വര്‍ഷപ്പുലരിയില്‍ പ്രകൃതിയോടുള്ള ഈ പ്രാര്‍ത്ഥന അര്‍ത്ഥപൂര്‍ണമായി.
    പ്രകൃതിയുടെ വിവിധ താളഭാവങ്ങള്‍ ‍വരികളില്‍ വിരിഞ്ഞു.
    ഇനിയും എഴുതുക ഈ ഗ്രാമീണ കാവ്യങ്ങള്‍

    ReplyDelete
  4. ആകര്‍ഷണീയമായ രചന!
    ഗ്രാമീണത വഴിയുന്ന വരികള്‍!
    വിടരുന്ന പുലരിയുടെ ലഹരിയില്‍ നാം നമ്മെ തന്നെ മറക്കുന്നതാണ് ഇന്നത്തെ മുഖ്യപ്രശ്നം. ലഹരിയുടെ ബാക്കിപത്രം ഇവിടെയും കാണാം

    ReplyDelete
  5. puthiya lokathilekku swagatham.. munneruka mashee.

    ReplyDelete
  6. സംസ്കൃതത്തിന്റെ അതിപ്രസരം അനുഭവപ്പെട്ടുവെങ്കിലും ആദി പരാശക്തിക്കുള്ള കൂപ്പുകൈ നന്നായി, വീണ്ടും എഴുതുക...

    ReplyDelete
  7. കാവ്യാംശം അല്‍പം കൂടിയോ എന്നു സംശയം. ആശയത്തോടു 100% യോജിക്കുന്നു അഭിനന്ദനങ്ങള്‍.

    ReplyDelete
  8. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

    ReplyDelete
  9. നല്ല കാവ്യാത്മകമായ രചന , ഇതൊരു കവിത രൂപത്തില്‍ ആക്കി എടുത്തുടെ, അങ്ങനെ ആകിയാല്‍ ഇതിനെക്കാളും സുഖം വായനക്കാര്‍ക്ക് കിട്ടുമെന്ന് തോന്നുന്നു, കാവ്യാത്മകതമായത് കൊണ്ടു പറഞ്ഞെന്നെ ഉള്ളൂ , ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ ഞാന്‍ kavitha കാണുമെന്നു പ്രതീക്ഷിച്ചു ഈ ബ്ലോഗ്‌ മൊത്തം നോക്കി

    ReplyDelete
  10. "ചുറ്റും മഴ കോരിച്ചൊരിയുന്നു, ഭ്രാന്തുകൊണ്ട ചൊരിച്ചല്‍....
    ചൊരിയട്ടെ, ഉന്മത്തതയോടെ കോരിച്ചൊരിയട്ടെ...
    വരണ്ട ഭൂമിയുടെ പിളര്‍ന്ന ചുണ്ടുകളില്‍ ദാഹജലം അരുവിയായിട്ടിറങ്ങട്ടെ...."

    ചൊരിയട്ടെ. ഇത്തരം വിശുദ്ധിയാര്‍ന്ന രചനകള്‍ നിങ്ങളില്‍നിന്നും ഞങ്ങളിലേക്ക് ചോര്‍ന്നു വീഴട്ടെ!

    (ഗ്രാമത്തിലെത്തിയ പ്രതീതി സമ്മാനിച്ചതിനു നന്ദി മാഷേ)

    ReplyDelete
  11. കുറച്ചു കൂടി ചെറിയ വാക്യങ്ങളാക്കിയാൽ വായനാ സുഖം കൂടുമെന്ന് തോന്നുന്നു.
    ഇനിയും വരട്ടെ പുതിയ രചനകൾ.

    ReplyDelete
  12. സത്യം പറയട്ടെ,ചില വാക്കുകളുടെ തര്‍ജമ എനിക്ക് മനസ്സിലായില്ലാട്ടോ..അതൊഴിച്ച് ശിഷ്ടം ഗംഭീരം തന്നെ !
    അടുത്ത പോസ്റ്റ് കവിതയാവട്ടെ.

    ആശംസകള്‍.

    ReplyDelete
  13. പുതുവര്‍ഷാശംസകള്‍.

    [എന്റെ പഴയ മെയില്‍ ഐ ഡി എവിടേന്ന് കിട്ടീന്നറിയില്ല, സാരമില്ല,
    nishasurabhi7@gmail.com ല്‍ കൂടി കോപി ചെയ്യുമല്ലോ]

    വേര്‍ഡ് വെരിഫൈ മാറ്റിയാല്‍ കമന്റ് പോസ്റ്റ് ചെയ്യാനെളുപ്പമാണെ.

    ReplyDelete
  14. കാടുകൾ അതിന്റെ വന്യതയിലേക്ക്
    നദികൾ അതിന്റെ ഉറവകളുടെ വീശുദ്ധിയിലേക്ക്
    കടലുകൾ അതിന്റെ നീലിച്ച തെളിമയിലേക്ക്
    ആകാശം അതിന്റെ ആദിമ നീലിമയിലേക്ക്

    അങ്ങനെയങ്ങനെ പ്രകൃതി അതിന്റെ പഴയ സ്വച്ഛതയിലേക്ക് മടങ്ങാനുള്ള വെമ്പൽ എഴുത്തിൽ ഉണ്ട്..
    ഉദ്ദേശ്യശുദ്ധിക്ക് നൂറ് മാർക്ക്.

    ചില ബിംബങ്ങൾ നൂതനമാണ്
    ഭാഷയാകട്ടെ വല്ലാതെ പഴമ പേറുന്നു.

    ReplyDelete
  15. നന്നായിട്ടുണ്ട്.

    പുതുവത്സരാശംസകള്‍!

    ReplyDelete
  16. എന്റെ പുതുവത്സര ആശംസകള്‍

    ReplyDelete
  17. നല്ല രചനകള്‍ക്ക് സ്വാഗതം.
    പുതുവത്സരാശംസകള്‍!

    (pls remove the word verification)

    ReplyDelete
  18. @സിദ്ധീക്ക:
    കൈ നീട്ടം സിദ്ധീക്കയില്‍ നിന്നുതന്നെ ആയതില്‍ വലിയ സന്തോഷം. ജാലകത്തിലേക്കുള്ള പ്രവേശനം തേടണമെന്നു മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ട്‌. തര്‍ജ്ജനിയിലൂടെ കഥകള്‍ വന്നിരുന്നു. ‌

    @ഹൈന:
    നല്ല വാക്കുകള്‍ക്കു നന്ദി.

    @salam poTTengngal:
    നന്ദി, നന്ദി!

    @ഇസ്മായില്‍ കുറുമ്പടി:
    നല്ല വാക്കുകള്‍ക്കു നന്ദി. തണലെകുന്ന 'തണല്‍' ബ്ലോഗ്‌ സന്ദര്‍ശിച്ചു. ആരുറപ്പുള്ള ചിന്തകളുടെ മരത്തണലുകള്‍ എമ്പാടുമുണ്ടെന്നു തോന്നി. ഇനിയും അവിടെ വിശ്രമിക്കാനെത്തും.

    @jayaraj:
    സ്വാഗതമേകിയ മനസ്സിന്റെ മൗനമൊഴി കേട്ടു, സന്തോഷിച്ചു.

    @ഒരുയാത്രികന്‍:
    സസ്നേഹം, എന്റെ നന്ദി.

    @mumsy-മുംസി:
    ഇതൊരു കാവ്യമല്ല എന്നിരിക്കിലും അവതരണത്തില്‍ അറിയാതെ കടന്നുകൂടിയ കാവ്യപദങ്ങള്‍ സൃഷ്ടിച്ച വൈകല്യങ്ങളെ പൊറുത്ത്‌, എന്റെ കൂപ്പുകൈകള്‍ക്കിടയില്‍ തിരുകിയ പൂവിന്‌ നന്ദി.

    @ഉമേഷ്‌ പിലിക്കോട്‌:
    ആശംസകള്‍ സന്തുഷ്ടിയോടെ സ്വീകരിച്ചു.

    @ബിഗു:
    ഇതൊരു ഗദ്യ ലേഖനം എന്ന നിലയ്ക്ക്‌, ബിഗു ന്റെ തോന്നലില്‍ 100% യോജിക്കാതെ വയ്യ, നിങ്ങളുടെയെല്ലാം വിലയേറിയ അഭിപ്രായങ്ങള്‍ എന്നെ ക്രമപ്പെടുത്താന്‍ ഉദകും എന്നതില്‍ ഒട്ടും സംശയമില്ല. നന്ദി.

    @keraladasanunni:
    സസ്നേഹം, എന്റെ നന്ദി.

    @അനീസ:
    ഗദ്യത്തിന്‌ കാവ്യഭാവം വന്നുപോയതാണ്‌. കാവ്യം എഴുതി ഒട്ടും ശീലമില്ല. ആംഗലേയത്തില്‍ കവിതകള്‍ എഴുതിയിട്ടുണ്ട്‌. മലയാളത്തിലും ശ്രമിച്ചു നോക്കണമെന്ന്‌ ഇപ്പോള്‍ തോന്നുന്നു. ഉത്തേജനത്തിന്ന്‌ നന്ദി.

    @കണ്ണൂരാന്‍/ K@nooran:
    സിഡ്നിയില്‍ കുടിയിരിപ്പുറപ്പിച്ച ധര്‍മ്മടന്റെ പുറത്തു തട്ടി അനുമോദിക്കാനായി എമിറെയ്റ്റ്സില്‍ തമ്പടിച്ചു പാര്‍ക്കുന്ന കണ്ണൂരാന്‍ നീട്ടിയ സൗഹൃദത്തിന്റെ കൈകള്‍ പിടിച്ച്‌ ഹാര്‍ദ്ദതയൊടെ ഞാന്‍ കുലുക്കട്ടെ. കണ്ണില്‍ നഗരം ദര്‍ശിച്ചും, മനസ്സില്‍ ഗ്രാമം നുണഞ്ഞും നമുക്ക്‌ ഈ 'ബൂലോക' ത്തിലൂടെ ഊളിയിട്ടു നീങ്ങാം...
    കുശ്മാണ്ടിത്തള്ളയെ ശരിക്കും കണ്ട്‌ അഭിപ്രായം കുറിക്കാന്‍ അടുത്തുതന്നെ വരുന്നുണ്ട്‌.

    @Echmukkutty: തീര്‍ച്ചയായും ശ്രമിക്കുന്നതായിരിക്കും. കാതലുള്ള അഭിപ്രായത്തിന്ന്‌ നന്ദി. എന്‍. ബി. സുരേഷ്‌ പറഞ്ഞതാണ്‌ ശരി, പുതിയ ഭാഷാ ശൈലി തേടി, പ്രയാസപ്പെട്ടുകൊണ്ടുള്ള നുഴഞ്ഞു കയറ്റത്തില്‍ വര്‍ഷങ്ങളായി അടുക്കിവെച്ച പഴമയുടെ പുറം തോല്‍ ഉരിച്ചു കളയാനുള്ള സാഹസമാണിത്‌.

    @ഒരു നുറുങ്ങ്‌:
    അനീസയോടു പറഞ്ഞത്‌ ആവര്‍ത്തിക്കുന്നു. എച്ച്മുക്കുട്ടിയുടെ അഭിപ്രായം കൈക്കൊള്ളേണ്ടിയിരിക്കുന്നു എന്നത്‌ സ്പഷ്ടമാകുന്നു. നന്ദി.

    @നിശാസുരഭി:
    നന്ദി.
    വേര്‍ഡ്‌ വെരിഫിക്കേഷനുള്ള നിര്‍ദ്ദേശം നീക്കിയിരിക്കുന്നു.
    [അപ്പച്ചന്‍ ഒഴാക്കലില്‍ നിന്ന്‌ ചോര്‍ത്തിക്കിട്ടിയതാണ്‌. പുതിയ മേല്‍വിലാസത്തിനും നന്ദി.]

    @എന്‍. ബി. സുരേഷ്‌ മാഷേ,
    ഒരു അദ്ധ്യാപകന്റെ അന്തസ്സോടെയും, അഭ്യുദയകാംക്ഷിത്വത്തോടെയും കുറിച്ചിടപ്പെട്ട കവിതാത്മകമായ വചനങ്ങള്‍ക്ക്‌ എന്റെ സൃഷ്ടികളുടെ കോലം കൂട്ടാനുള്ള പ്രാപ്തിയുണ്ടെന്നതില്‍ സംശയമില്ല.
    I would certainly be endeavouring my utmost to rise to your expectations. Your continual support, rather empathetic forbearance will earnestly be solicited. I look forward to receiving your honest and constructive feedback.

    @Thommy,
    സന്തോഷം!

    @ശ്രീ:
    നന്ദി.

    @Vishnupriya:
    നന്ദി.

    @അലി,
    നന്ദി.
    (I did remove the word verification, sorry for the inconvenience.)

    ReplyDelete
  19. കൂപ്പുകൈ...
    ബൂലോകത്തേക്ക് സ്വാഗതം..

    ReplyDelete
  20. നല്ല ഭാഷ.
    അഭിനന്ദനങ്ങള്‍, സ്വാഗതം.

    ReplyDelete
  21. നല്ല വരികള്‍ ..... പ്രഭാതത്തില്‍ നാടുവഴികളിലൂടെ നടക്കുന്ന അനുഭവം..
    pls visit
    www.kamarkp.bligspot.com

    ReplyDelete
  22. @തെച്ചിക്കോടന്‍:
    നന്ദി!

    @KAMARUDHEEN:
    നന്ദി!
    I would visit your Blog.

    ReplyDelete
  23. പ്രകൃതിയെ പ്രകൃതിയായി സ്നേഹിക്കുന്ന താങ്കളുടെ താങ്കളുടെ എഴുത്തിനു എന്റെ പ്രണാമം.

    ReplyDelete
  24. വാക്കുകൾ കളകളം ഒഴുകിവരികയാണല്ലൊ ഭായ്
    ഒപ്പം മാഷിനും കുടുംബത്തിനും വൈകിയ നവവത്സരാശംസകളൂം നേർന്നുകൊള്ളുന്നു ...

    ReplyDelete
  25. എത്ര നാളായി ഒരു അണ്ണാരക്കണ്ണനെ കണ്ടിട്ട്..!

    ReplyDelete
  26. @വി. കെ:
    നന്ദി.

    @അംജിത്‌:
    നന്ദി.

    @മുരളീമുകുന്ദന്‍:
    ആശംസകള്‍ക്കും, പ്രശംസക്കും നന്ദി.

    @ശാന്ത കാവുമ്പായി:
    ടീച്ചറേ, ഓര്‍മ്മയില്‍ തിരുകി വെച്ചിരുന്ന അണ്ണാരക്കണ്ണനാണിത്‌. വല്ലപ്പോഴെങ്കിലും അവധിക്ക്‌ നാട്ടിലെത്തിയാല്‍ കെട്ടിടങ്ങളുടെ കാല്‍ച്ചവിട്ടുകളേറ്റ്‌ ഒടിഞ്ഞുകുത്തി വീണുകിടക്കുന്ന മരച്ചില്ലകളില്‍ തൂങ്ങിനില്‍ക്കുന്ന മാറാലകളേ കാണാനുള്ളൂ... ഇവിടെ, ആസ്ത്രേലിയയില്‍‍, നാട്ടിന്‍ പുറത്തുള്ള വെള്ളക്കാര്‍ ഇതൊരു ബാധയാണെന്ന്‌ പറഞ്ഞ്‌ ഇതിന്റെ നേര്‍ക്ക്‌ തോക്ക്‌ ചൂണ്ടി നില്‍ക്കുന്നു! ചുടു നിശ്വാസത്തോടെ, കര്‍ത്താവേ, എന്ന്‌ നീട്ടി വിളിക്കേണ്ടത്‌ നാമാണോ, അതോ, നാക്കെടുക്കാനാവാത്ത ജന്തുക്കളോ?

    ReplyDelete
  27. പുതുവത്സരാശംസകള്‍ .........

    ReplyDelete
  28. വാക്കുകള്‍ വര്‍ണ്ണങ്ങളാവുന്ന കാഴ്ച്ച.. അസൂയ തോന്നുന്നു മാഷെ.,
    ഈയുള്ളവന്റെ "സത്രത്തിലും" വന്ന്‌ വര്‍ണ്ണങ്ങള്‍ വാരി വിതറി പോയി..നന്ദി...!
    കൂപ്പുകൈകളോടെ...

    ReplyDelete
  29. വളരേ വൈകിപ്പോയി ഈവഴി വരാൻ.ആശംസകൾ

    ReplyDelete
  30. വളരെ നല്ല രചന. പല തവണ വായിച്ചു. പരാശക്തിയുടെ അപാരമായ കഴിവുകള്‍ കാവ്യ സമാനമായ വരികളോടെ വര്‍ണ്ണിച്ചിരിക്കുന്നു. അതിനിടയിലെ ചിത്രങ്ങളും നയന മനോഹരമായി.

    ReplyDelete
  31. ഇതുപോലെ ഓരോ ഗ്രാമങ്ങളിലും ഉണ്ട്‌ ഓരോ 'നഷ്ട സ്വപ്നങ്ങള്‍!!!..
    തികച്ചും ഓര്‍മ്മകളെ തട്ടിയുണര്‍ത്തിയ ഒരു പോസ്റ്റ്‌..

    ReplyDelete
  32. @Villageman:
    നന്ദി.

    @Sapna Anu B. George:
    നന്ദി.

    @മുസ്തഫ പെരുമ്പറമ്പത്ത്‌:
    വാക്കുകളെ വര്‍ണ്ണങ്ങളാക്കിയെടുത്ത്‌ കണ്ണില്‍ തിരുകാനുള്ള താങ്കളുടെ ത്വരയാവാം കാരണം. വന്നതിനു നന്ദി.

    @angaadimugar:
    ഞാന്‍ അങ്ങോട്ടു വരാനും വൈകിയിരുന്നു. നന്ദി.

    @Shukoor:
    നല്ല വാക്കുകള്‍ക്ക്‌ നന്ദി.

    @Joy Palakkal ജോയ്‌ പാലക്കല്‍:
    വന്ന്‌, ഓര്‍മ്മകള്‍ പുതുക്കി പോയതിന്‌ നന്ദി.

    ReplyDelete
  33. ഒറ്റവായനയില്‍ തീരുന്നതിലും സുഖം വായിച്ചു വായിച്ചു
    മന്സ്സില്‍ പതിയുന്നതിനു കിട്ടും..ആ ഒരു മാധുര്യമുള്ള
    എഴുത്തിനു അഭിനന്ദനങ്ങള്‍

    ReplyDelete
  34. ചൊരിയട്ടെ, ഉന്മത്തതയോടെ കോരിച്ചൊരിയട്ടെ...
    വരണ്ട ഭൂമിയുടെ പിളര്‍ന്ന ചുണ്ടുകളില്‍ ദാഹജലം അരുവിയായിട്ടിറങ്ങട്ടെ...ഇരുട്ടിന്റെ ആത്മാവില്‍(അറിവില്ലായ്മയുടെ) ഇടിമിന്നലിന്റെ(ജ്ഞാനത്തിന്റെ-അറിവിന്റെ-പ്രകാശത്തിന്റെ) കഠാരി ആഴത്തിലിറങ്ങട്ടെ.....ചിന്തിച്ച് വായിക്കാൻ ഉതകുന്ന നല്ലൊരു ഗദ്യകവിത.. താങ്കളിൽ നല്ലൊരു കവി ഉറങ്ങിക്കിടക്കുന്നൂ.ഒരു നിർദ്ദേശം-സംസ് കൃതപദങ്ങളോ,കട്ടിയുള്ള മലയാള പദങ്ങളോ ഉപയോഗിക്കുമ്പോൾ,അതിന്റെ അർത്ഥം കൂട എടുത്തെഴുതുക. വിദേശത്തുള്ളവർക്ക് ശബ്ദതാരാവലി നോക്കാൻ കിട്ടുകയില്ലല്ലോ.ഉദാഹരണത്തിന്-ആടോലാലംബനായ, തുടങ്ങിയവ,,ചന്തുനായർ(http://chandunair.blogspot.com/)

    ReplyDelete
  35. കാനനം കാത്തു സൂക്ഷിച്ചോരായെന്‍റെ-
    പൂര്‍വ്വികര്‍ വിഡ്ഢികളായിരുന്നുവോ?
    അവരീ ഭൂവിതില്‍ പച്ചപ്പ്‌ പടര്‍ത്തി.
    നീര്‍ത്തടമെല്ലാം തേനരുവി പോലെയോഴുക്കി.

    'ഇന്നെന്‍റെ'യത്യാഗ്രഹം പ്രകൃതിയെ കൊന്നു.
    ഞാനതിലെ പച്ചപ്പ്‌ കൊള്ളയടിച്ചു.
    മത്സ്യങ്ങള്‍ ചത്തു പോയ്‌.....
    പറവകള്‍ പറന്നു പോയ്‌......
    ആര്‍ക്കറിയാം..!! എവിടേക്കെന്ന്..?

    ReplyDelete
  36. @മുനീര്‍:
    നിര്‍മ്മാണാത്മകമായ മനസിന്‌ സ്വാഭാവികമായിത്തന്നെ ആസ്വാദനശേഷി കൂടുതലാണെന്ന്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌. അതിനുള്ള തൃഷ്ണയും സര്‍ഗ്ഗവ്യാപ്തി ഉള്ളവന്‌ ഉണ്ടാകുമെന്ന്‌ താങ്കളുടെ വരികളാല്‍ ഉദ്ബോധിപ്പിക്കപ്പെടുന്നു. അവതാരകന്റെ ന്യൂനത പരിഹരിച്ചും വായനസുഖം അനുഭവിക്കുന്ന അനുവാചകനെ കണ്ടെത്തുന്നതിലുള്ള തൃപ്തി പറയാവതല്ല. നന്ദി.

    @ചന്തു നായര്‍:
    ആസ്വാദകരുടെ ആസ്വാദന ശേഷി അളക്കാനാവാതെ നടത്തിയ ഈ എളിയ സംരംഭത്തെ ഉള്‍ക്കൊണ്ട്‌, ഞാന്‍ തേടി നടന്നിട്ടും അറിയാതെ പോയ അര്‍ത്ഥ തലങ്ങള്‍ കണ്ടെത്തുന്ന താങ്കളെപ്പോലെയുള്ള വായനക്കാരുടെ മുന്‍പില്‍ കുളിര്‍ത്ത മനസുമായി നമിച്ചു നിന്നുപോകുന്നു, വീണ്ടും ഞാന്‍.

    @നാമൂസ്‌:
    പ്രകൃതിയെ കവച്ചുവെക്കാനുള്ള മനുഷ്യന്റെ കുതികാല്‍വെപ്പ്‌ സ്വയം കുരുതിക്കളം കൂട്ടാനാണെന്ന്‌ മനസ്സിലാക്കി എടുക്കാന്‍ എത്ര നാള്‍ കാത്തിരിക്കേണ്ടി വരുമെന്ന്‌ കണ്ടറിയാം...
    ആവശ്യവും ആഗ്രഹവും തമ്മിലുള്ള ഇണച്ചേര്‍ച്ച മനുഷ്യരിലില്ലാതാകുന്നു, എങ്കിലും മറ്റു ചരാചരങ്ങളില്‍ അത്‌ നിന്നുപോരുന്നു എന്ന സാരം ധ്വനിപ്പിച്ചുകൊണ്ടുള്ള കുറിപ്പിന്‌ ഏറിയ നന്ദി. പൂര്‍വികരുടെ ആവശ്യം അവരുടെ ആഗ്രഹങ്ങളെ അതിജീവിച്ചതിന്റെ അടയാളങ്ങള്‍ അവര്‍ വെച്ചു പോയതും നാം മായ്ച്ചു കൊണ്ടിരിക്കുകയാണല്ലോ.

    ReplyDelete
  37. അഭിനന്ദനങ്ങള്‍,നല്ല വരികള്‍ .....

    ReplyDelete
  38. ഇവിടെയും വന്നെത്താന്‍ വൈകി."വലിയകത്ത് ശാന്ത "വായിച്ചതിലും, ,സ്പഷ്ടമായ വിലയിരുത്തല്‍
    നടത്തി അഭിപ്രായം പറഞ്ഞതിലും, നന്ദി പറയട്ടെ ആദ്യമായി.

    "ചൊരിയട്ടെ, ഉന്മത്തതയോടെ കോരിച്ചൊരിയട്ടെ...
    വരണ്ട ഭൂമിയുടെ പിളര്‍ന്ന ചുണ്ടുകളില്‍ ദാഹജലം അരുവിയായിട്ടിറങ്ങട്ടെ...."

    ചടുലമായ പ്രയോഗങ്ങല്കൊണ്ടും, ആഖ്യാനങ്ങള്‍
    കൊണ്ടും അനുവാചകന്റെ മനസ്സില്‍ പ്രതിബിംബങ്ങള്‍
    പ്രതിഷ്ഠിക്കാന്‍ കഴിയുന്ന തരത്തിലുള്ള അവതരണ സമീപനം, വായനക്കാരന്‍റെ മനസ്സ് വായിക്കാനറി യാവുന്ന ഒരെഴുത്തുകാരന്റെ ശൈലിയാണ്. അതിവിടെ പ്രകടമാണ്‌താനും.

    എവിടെ? നീലാകാശമെവിടെ? നീലക്കടലെവിടെ?
    - ഹൃദയഹാരിയായ പുതുവര്‍ഷ പ്രകൃതിയുടെ
    വിസ്മയവിലാസം എവിടെ? എന്ന് നാം ന്മ്മോടുതന്നെ ചോദിച്ചുകൊണ്ടിരിക്കുകയല്ലാതെ,
    വിഷപ്പുകയുടെ കരിനിഴലെറ്റു വാടിക്കരിഞ്ഞ പ്രകൃതിയുടെ
    വികൃത മുഖം വര്‍ത്തമാനകാല സന്തതികള്‍ക്ക്‌ ആവേശമായ
    താകുമ്പോള്‍"വരണ്ട ഭൂമിയുടെ പിളര്‍ന്ന ചുണ്ടുകളെ" കുറിച്ചുള്ള വേവലാതികള്‍,കഴിഞ്ഞുപോയ, "പോയിക്കൊണ്ടിരിക്കുന്ന" ഹരിതഭൂമിയെ പ്രണയിക്കുന്ന ശുദ്ധാത്മാക്കളുടെ വിലാപമായോതുങ്ങുന്നു.

    ലേഖന മായാലും, കഥയായാലും, കാവ്യ ഭംഗി നിറഞ്ഞു
    നില്‍ക്കുന്ന വരികള്‍ നല്ല വായനാ സുഖം തരുന്നൂ.

    പാടവമുള്ള ഒരെഴുത്തുകാരനായി എനിക്കനുഭവപ്പെട്ട, ഈ
    എഴുത്തുകാരന്‍റെ വിരല്‍ത്തുമ്പില്‍ നിന്നും ഇനിയും ഏറെ
    പ്രതീക്ഷിക്കുന്നൂ.

    ഭാവുകങ്ങളോടെ,
    ----- ഫാരിസ്‌

    ReplyDelete
  39. @jiya:
    Thank you!

    @FARIZ:
    വന്നു വായിച്ചു നല്ല വാക്കുകള്‍ കുറിച്ചുവെച്ചതിനു നന്ദി!
    യുക്തമായ വിശകലനം തന്നെ താങ്കളില്‍ നിന്നും, മറ്റ്‌ എല്ലാ അനുവാചകരില്‍ നിന്നും കിട്ടിക്കഴിഞ്ഞതില്‍ ഞാന്‍ ഏറെ സംതൃപ്തനാണ്‌.
    സുഭിക്ഷം, ദുര്‍ഭിക്ഷം, സന്തുഷ്ടി, സന്തപ്തത, സംതൃപ്തി, നൈരാശ്യം- ഇവയൊക്കെ, ജഗത്തില്‍ ജൈവസംവത്സരങ്ങളിലൂടെ സര്‍വ്വ ജൈവപദാര്‍ത്ഥങ്ങളും, പ്രകൃതിയുടെ പ്രതിഭാസങ്ങളില്‍ പ്രതിരോധിക്കാതെ, ഏറ്റക്കുറച്ചിലോടെയാവാം എങ്കിലും, അഭിമുഖിക്കേണ്ടിയിരിക്കുന്ന പ്രക്രിയകളാണെന്നു പറയാം. ആരായാലും, അവസ്ഥാവിശേഷങ്ങളെ സമതുലനപ്പെടുത്തി, അനുയുക്തമായി കൈകാര്യം ചെയ്ത്‌ അനുഭവിക്കണം. ഈ വൈയക്തികമായ അനിവാര്യത, തിരിച്ചറിയപ്പെടട്ടെ എന്ന ഉള്‍വിളി ഇവിടെ ഉണ്ടാവണം എന്നുകൂടി പ്രതീക്ഷിച്ചിരുന്നു, ഞാന്‍ എന്റെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍.

    ReplyDelete
  40. പ്രകൃതിഭംഗി ആവോളം ആസ്വദിച്ചു ആ വരികളിൽ.
    അസൂയാവഹമായ പദസമ്പത്താണ്‌ ചേട്ടന്റെ എഴുത്തിന്റെ കരുത്ത്. നമിക്കുന്നു.

    satheeshharipad.blogspot.com

    (സിഡ്നിയിൽ എവിടെയാ? ഞാൻ നോർത്ത് സിഡ്നിയിലാണ്‌)

    ReplyDelete
  41. @Satheesh Haripad:
    നന്ദി.

    @രമേശ്‌ അരൂര്‍:
    Thank you.

    ReplyDelete
  42. കൈതമുള്ള് എന്ന ബ്ലോഗർ ഐഡിയിൽ എഴുതുന്ന ശശിയേട്ടനെപ്പോലെ, അല്ലെങ്കിൽ ചന്തുനായരെപ്പോലെ ഒക്കെ എഴുതാൻ കഴിവുള്ള ഒരു എഴുത്തുകാരൻ, വായിക്കാനും അഭിപ്രായം പറയുവാനും കഴിവുള്ള ഒരു നിരൂപകൻ ഇതൊക്കെ താങ്കളിൽ ഉണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete
  43. ബ്ലോഗില്‍ ഓരോ സൈറ്റിലും പോയി വരുന്നതേയുള്ളു. കൂട്ടുകാരുടെയൊക്കെ ആദ്യ പോസ്റ്റ് മുതല്‍ വായിക്കുക എന്നതാണെന്റെ ശീലം. വി.പി.ജി യുടെ ബ്ലോഗ് സന്ദര്‍ശനം ഇന്ന് തുടങ്ങുന്നു. ഈ പുതുവര്‍ഷ പോസ്റ്റ് അനുഗ്രഹിക്കപ്പെട്ട ഒരു രചയിതാവിന്റെ കയ്യില്‍ നിന്ന് മാത്രമേ വരൂ. നല്ല വാക്കുകള്‍, കനപ്പെട്ട വാക്കുകള്‍. അതുപോലെ തന്നെ മറ്റ് ബ്ലോഗര്‍മാരുടെ രചനകള്‍ വായിച്ച് സത്യസന്ധതയോടെ വിലയിരുത്തുന്ന കാര്യത്തിലും താങ്കള്‍ ഒരു മാതൃകയാണ്. അഭിനന്ദനങ്ങള്‍.

    ReplyDelete
  44. @അപ്പു:
    പ്രശംസയ്ക്ക്‌ നന്ദി. എന്റെ കൃതികളില്‍ വന്നേക്കാവുന്ന ന്യൂനതകളെ തൊട്ടുകാട്ടാനും ഒട്ടും മടിക്കരുത്‌.

    @jayarajmurukkumpuzha:
    നന്ദി.

    അജിത്‌ ഭായ്‌,
    താങ്കളുള്‍പ്പെട്ട സഹൃദയരായ എന്റെ എല്ലാ വായനക്കാരുടെടെയും നന്മയില്‍ കുതിര്‍ന്ന ആശംസകളും പടച്ചോന്‍ കനിഞ്ഞു നല്‍കിയ അക്ഷരപ്രേമവും ഈ ദരിദ്രന്റെ കൈമുതല്‍. നന്ദി.

    ReplyDelete
  45. പ്രാർഥനയോടെ……….

    ReplyDelete
  46. @sm sadique:
    എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ച്‌ പ്രാര്‍ത്ഥിച്ചു പോയതില്‍ ഏറിയ സന്തോഷം.
    എന്നെ കൂട്ടുകൂടിയതില്‍ അതിലേറെ സന്തോഷം. നന്ദി!

    ReplyDelete
  47. ഇന്നാണ് താങ്കളുടെ ബ്ലൊഗുകള്‍ കണ്ടത്....... നാല്ലൊരു വായന, വീണ്ടും വരാം, പരിചയപ്പെട്ടതില്‍ സന്തോഷം

    ReplyDelete
  48. ഞാന്‍ ആദ്യമായിട്ടാണു ഇവിടെ.സലാംജിയുടെ പോസ്റ്റിലെ കമന്റ് കണ്ട് വന്നതാണു. വീണ്ടും വരാം. എല്ലാ ആശംസകളും.

    ReplyDelete
  49. @jayarajmurukkaampuzha:

    @Sapna Anu B.George:

    @മുല്ല:

    @ശങ്കരനാരായണന്‍ മലപ്പുറം:

    എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി! സാമുദായിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകേണ്ടിവന്നതില്‍ നന്ദി രേഖപ്പെടുത്തല്‍ വൈകി. പൊറുത്താലും.

    ReplyDelete
  50. വളരെ നല്ല പോസ്റ്റ്‌ .

    ആശംസകള്‍..

    ReplyDelete
    Replies
    1. സുഹൃത്തേ, നന്ദി വാക്ക്‌ കുറിച്ചിടാന്‍ വിട്ടുപോയല്ലോ എന്ന്‌ ഈ വൈകിയ വേളയിലാണ്‌ കണ്ടെത്തുന്നത്‌. ക്ഷമ ചോദിക്കുന്നു.

      Delete
  51. ഏറെ നാളായല്ലോ ബൂലോകത്ത് കണ്ടിട്ട്. തിരക്കുകളാണോ?

    ReplyDelete
    Replies
    1. സുഹൃത്തേ, നന്ദി വാക്ക്‌ കുറിച്ചിടാന്‍ വിട്ടുപോയല്ലോ എന്ന്‌ ഈ വൈകിയ വേളയിലാണ്‌ കണ്ടെത്തുന്നത്‌. ക്ഷമ ചോദിക്കുന്നു.

      Delete
  52. ഈ സിഡ്നി ബ്ലോഗര്‍ക്ക് ഞാനെന്ന സിഡ്നി ബ്ലോഗറുടെ വക ആശംസകള്‍!!

    ReplyDelete
    Replies
    1. സുഹൃത്തേ, നന്ദി വാക്ക്‌ കുറിച്ചിടാന്‍ വിട്ടുപോയല്ലോ എന്ന്‌ ഈ വൈകിയ വേളയിലാണ്‌ കണ്ടെത്തുന്നത്‌. ക്ഷമ ചോദിക്കുന്നു.

      Delete
  53. ആദ്യമായാണിവിടെ..ഇനിയും വരാം....
    എന്റെ ചെറിയ ലോകം വന്നു കണ്ടതിൽ നന്ദി !

    ReplyDelete
    Replies
    1. സുഹൃത്തേ, നന്ദി വാക്ക്‌ കുറിച്ചിടാന്‍ വിട്ടുപോയല്ലോ എന്ന്‌ ഈ വൈകിയ വേളയിലാണ്‌ കണ്ടെത്തുന്നത്‌. ക്ഷമ ചോദിക്കുന്നു.

      Delete