Saturday, February 4, 2012

ഉണ്ണീലി(2012 ജനുവരി 20ന്‌ പുറത്തുവന്ന മലയാളം വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥ)

പായല്‍ കെട്ടിയ പടവുകള്‍ ചവിട്ടി, അമ്പലക്കുളത്തിലേക്ക്‌ ഇറങ്ങിച്ചെന്നു. വക്കത്ത്‌ തലയെടുത്തു നിന്ന പേക്കന്തവള കുളത്തിലേക്ക്‌ എടുത്തുചാടി, തലകുത്തിത്താണു നീന്തി മറഞ്ഞു. കഷ്ടിച്ചൊന്നു മുങ്ങി ശങ്കരയ്യര്‍ കുളികഴിച്ചു. കാതില്‍ മൂളിയ കൊതുക്‌, നനഞ്ഞ പൂണൂലില്‍ കാലുറപ്പിച്ചു. കൈപ്പത്തികളില്‍ പൂണൂല്‍ കൂട്ടിയടിച്ചു അയാള്‍ മുണ്ഡന്റെ ജീവനൊടുക്കി. തിരിഞ്ഞുനിന്നു കൂപ്പുകൈ പൊക്കി കണ്ണടച്ചു സൂര്യദേവനെ തൊഴുതു, ജപിച്ചു. പൂണൂലില്‍ പറ്റിയ നിണാംശം സൂര്യന്റെ കണ്ണേറേറ്റ്‌ തിളങ്ങി. നികൃഷ്ടതയുടെ ചോരക്കറ പൂണൂലില്‍നിന്നും കഴുകിമാറ്റുമ്പൊള്‍, ഇളകിയ വെള്ളത്തില്‍ അയ്യരുടെ ഒടിഞ്ഞ നിഴല്‍ കിടന്ന്‌ ആടി. അമ്പലം ചുറ്റി തൊഴാന്‍ അയാള്‍ പുറപ്പെട്ടു. കല്‍പടവുകള്‍ കയറിച്ചെല്ലാനാണ്‌ വിഷമം. കൊഴുത്ത ദേഹം പേറി കഷ്ടപ്പെടുന്ന കാലുകള്‍ വല്ലാതെ വിലക്കുന്നു. എന്നിട്ടുപോലും, തിരുസ്നാനവും ക്ഷേത്രദര്‍ശനവും അയ്യര്‍ മുടക്കാറില്ല.
കൈകൂപ്പി, നടയില്‍ മുട്ടുകുത്തി. കളഭപ്പൊടിപുരണ്ട ചവിട്ടുപടിമേല്‍ നെറ്റിക്കുറി ചേര്‍ത്തു പ്രാര്‍ത്ഥിച്ചു. എഴുനേറ്റ്‌ തിരിഞ്ഞപ്പോള്‍, ഉണ്ണീലി മുമ്പില്‍. കൈ നീട്ടി, വരം നല്‍കാനെന്നപോലെ തന്റെ കഷണ്ടിത്തലയില്‍ തൊട്ട്‌, വെറ്റിലചവച്ച പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട്‌ ചാമുണ്ടിക്കോലത്തില്‍ നില്‍ക്കുന്നു. അയ്യരുടെ മുഖം കോടി. ക്ഷേത്ര ദര്‍ശകരില്‍ ചിലര്‍ ദൃശ്യം
കണ്ടു ചിരിക്കുന്നത്‌ കടക്കണ്ണില്‍ പതിഞ്ഞു. ശാപം! അയാള്‍ പല്ലിറുമ്മി, ലജ്ജയോടെ തല കുടഞ്ഞു.
ആദിശങ്കര ഗുരുമഠത്തിന്റെ അഭിവൃദ്ധിയില്‍ അതിന്റെ സ്ഥാപക മേധാവിയും ഗുരുവും ആയ ശങ്കരയ്യര്‍ അതീവ സന്തുഷ്ടനാണ്‌. ഇതിനകം ജനപ്രീതി നേടിക്കഴിഞ്ഞ ആദിശങ്കര ട്രസ്റ്റിന്റെ സാമ്പത്തികശേഷി പ്രതീക്ഷകള്‍ക്കൊത്ത്‌ കൂടുന്നുണ്ട്‌. കല്ലുകള്‍ ഇളകിത്തുടങ്ങിയ ക്ഷേത്രത്തിന്റെ ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍കൈ എടുത്ത്‌ ഒരു നല്ല തുക ട്രസ്റ്റ്ഫണ്ടില്‍നിന്നും ക്ഷേത്രക്കാര്‍ക്ക്‌ സംഭാവന ചെയ്തിട്ടുണ്ട്‌.
ഉണ്ണീലിസ്പര്‍ശത്താല്‍ തീണ്ടല്‍ അനുഭവപ്പെട്ട മനഃപ്രയാസത്തോടെ അയാള്‍ ക്ഷേത്രം വിട്ടു, ആല്‍ത്തറയിലേക്കു നീങ്ങി. ക്ഷേത്രപ്പുനരുദ്ധാരണ ബജറ്റിലെ കമ്മി നികത്താന്‍ വേണ്ട പങ്ക്‌ തേടി പഞ്ചായത്തു പ്രസിഡണ്ട്‌ അവിടെ അയാളെ കാത്തിരിപ്പുണ്ടായിരുന്നു.
അവസരം പാഴാക്കാതെ അയ്യര്‍, ഉണ്ണീലി ചെയ്ത അശുഭകൃത്യത്തെ ചൊല്ലി, പഞ്ചായത്ത്‌ പ്രമാണിയോട്‌ പരാതിപ്പെട്ടു. ക്ഷേത്രത്തിനുള്ളില്‍ അശുദ്ധിവരുത്തുന്ന ഇത്തരം വലിഞ്ഞുകയറ്റം തടയണമെന്ന്‌ ദേഷ്യപ്പെട്ടു പറയുകയും ചെയ്തു.

ജടകെട്ടിയ മുടി വാരിവലിച്ച്‌ തലക്കുമുകളില്‍ ചുരുട്ടിക്കെട്ടി നിവര്‍ന്നു നിന്നുള്ള പൊട്ടിച്ചിരിയാണ്‌ ഉണ്ണീലിയുടെ അഴക്‌. നെറ്റിനിറച്ച്‌ കുറുകെ കുറേ ഭസ്മക്കുറി പൂശി, ചുകന്ന നാക്ക്‌ പുറത്തേക്ക്‌ തള്ളിയിടുകയും ചെയ്താല്‍, ശങ്കരയ്യര്‍ ഭയന്ന ചാമുണ്ഡിരൂപവും ആയി. പൂക്കാരി സരസുവമ്മ, മുടിക്കെട്ടില്‍ തിരുകിക്കൊടുക്കാറുള്ള സുഗന്ധിപ്പൂ കൂടി ചേരുമ്പോള്‍ സ്ത്രീത്വത്തിന്റെ
മാറ്റ്‌ കൂടുന്നുമുണ്ട്‌.

പൂക്കൊട്ട തറയില്‍ താഴ്ത്തിവെച്ചുകൊണ്ട്‌ സരസുഅമ്മയ്ക്കൊരു വിളിയുണ്ട്‌: "മോളേ, ഉണ്ണീലീ..." എന്നിട്ടുടനെ ചെന്ന്‌, തലയില്‍ ഒരു പൂ വെച്ചുകൊടുക്കും. എന്നിട്ടേ സരസുഅമ്മയ്ക്ക്‌ പൂക്കച്ചവടമുള്ളൂ. ഉണ്ണീലിയുടെ മേനിയില്‍ അലങ്കാരം ചേര്‍ക്കാന്‍ ഒരു സുഗന്ധിപ്പൂവിന്‌ ആവില്ലെന്ന്‌ ആ പൂക്കാരിക്കറിയാം. എങ്കിലും, മഞ്ഞിന്റെ ഈര്‍പ്പമുള്ള ഇതളുകളില്‍ തങ്ങിക്കിടക്കുന്ന നറുമണമേറ്റ്‌ ഉണ്ണീലിയിലെ അഴുക്കുമണം ഇച്ചിരി നേരത്തേക്കെങ്കിലും ശമിച്ചൂനില്‍ക്കും. സരസുവമ്മയുടെ കൈപ്പുണ്യത്താല്‍ ഉണ്ണീലിയുടെ സൗഭാഗ്യം തൂവെണ്ണയായി തൂവുന്ന അല്‍പനിമിഷങ്ങള്‍ക്കുള്ള അകമ്പടിപോലെ മുന്‍വശത്തെ കോവിലില്‍ ശംഖനാദം മുഴങ്ങും.....

ഉണ്ണീലിയുടെ ആല്‍ത്തറക്കുടിയിരിപ്പിനും, സരസുഅമ്മയുടെ പൂവില്‍പ്പനയ്ക്കും ഒരു ദശകം പഴക്കമുണ്ട്‌. അവജ്ഞയാല്‍ തുടക്കം കുറിക്കേണ്ടി വന്നു എങ്കിലും കാലപ്പഴക്കത്തിന്‌ ഒട്ടും ജീര്‍ണ്ണത വരുത്താനാവാത്ത ഒരു വാത്സല്യ ബന്ധമുണ്ടിതിന്‌. ഉണ്ണീലിയുടെ ജടകെട്ടിയ മുടിക്കെട്ടില്‍ കുരുങ്ങിക്കിടന്ന ഈ ബന്ധം സരസുഅമ്മയുടെ നെഞ്ചിലെ കൊട്ടയില്‍ നിറച്ചുകൊണ്ടിരുന്നത്‌ വാടാത്ത പൂക്കളായിരുന്നു. പേരില്ലാത്ത പൂക്കള്‍, വര്‍ണ്ണശലഭങ്ങള്‍ക്ക്‌ മൊത്തിനിന്നു തേന്‍ നുകരാന്‍ കിട്ടാത്ത പൂക്കള്‍...
"എന്തായ്ത്‌?? കൊട്ടേല്‍ കൈയിട്ട്‌ പൂ തട്ട്യെട്ക്കേയ്‌! ഇത്‌ വില്‍ക്കാന്‍ള്ളെ മൊതലാ! പോയി പൈസേം കൊണ്ട്‌ വാ പെണ്ണേ," വര്‍ഷങ്ങള്‍ക്കുമുമ്പ്‌, പൂക്കൊട്ടയിലേക്ക്‌ നീണ്ടുചെന്ന ഒരു കുപ്പിവളക്കിലുക്കം നിലയറിയാതെ തട്ടിമാറ്റിയത്‌ സരസുഅമ്മ പലപ്പോഴും ഓര്‍ത്തു വിഷാദിക്കും.
"അയ്‌ന്റെ
തലേലെഴ്ത്ത്‌!" എന്ന്‌ മനസില്‍ പറഞ്ഞ്‌, അന്ന്‌ പൊട്ടി വീണ കുപ്പിവളത്തുണ്ടുകള്‍ മനസ്സില്‍ പൂണ്ടുകിടന്നത്‌ പറിച്ചെടുത്ത്‌ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കും....

വല്ലപ്പോഴും ഒരിക്കലേ ഉണ്ണീലി കുളിക്കാറുള്ളൂ. കുളിക്കാനാണെന്ന ഭാവത്തില്‍ ഒരു കീറിയ തോര്‍ത്ത്‌ അരയില്‍ കുടുക്കി കുളക്കരയിലേക്ക്‌ ചെല്ലും. പക്ഷെ കുളത്തില്‍ മുങ്ങാറില്ല. കുളത്തിലേക്കുള്ള പടവുകളെണ്ണി, കയറിയിറങ്ങിക്കൊണ്ടേയിരിക്കും. കാല്‍തളരുമ്പോള്‍ തിരിച്ചുപോരും. പുലയാട്ട്‌ ഒഴിവാക്കാന്‍ ഉണ്ണീലിയോട്‌ ആര്‍ക്കും ഒരു ചോദ്യവും ഉണ്ടാകാറില്ല. ആല്‍ത്തറയുടെ നാലുവീടപ്പുറത്ത്‌ പാര്‍ക്കുന്ന ഇറച്ചിക്കാരന്‍ എറമൂന്റെ ബീവി നബീസുമ്മാന്റെ നിര്‍ബന്ധത്തിനു വഴങ്ങി എന്നെങ്കിലും ചെന്ന്‌ കുളിച്ചാലായി. ഒരു മോളെപ്പോലെയാണ്‌ നബീസുമ്മക്ക്‌ ഉണ്ണീലി.

കാലവര്‍ഷപ്പെയ്ത്തും കാറ്റും, മീനച്ചൂടും, ശിശിരക്കുളിരും ഉണ്ണീലിയെ അനുദിനം തളര്‍ത്തിക്കൊണ്ടിരുന്നു. ജനിച്ചതുതന്നെ, മാംസമില്ലാതെ കുറേ അസ്ഥിക്കഷണങ്ങളോടെ ആവാം എന്ന്‌ ഒറ്റനോട്ടത്തില്‍ തോന്നിപ്പോകും!

തിന്നാന്‍ കിട്ടാഞ്ഞിട്ടൊന്നുമല്ല. പലരും വെച്ചുകാട്ടുന്ന ആഹാരം, പക്ഷെ, ഉണ്ണീലി വാങ്ങില്ല. നബീസുമ്മ തക്കിടിപറഞ്ഞ്‌ വശപ്പെടുത്തി കൊണ്ടുചെന്ന്‌ തീറ്റിക്കാന്‍ നോക്കും. എന്നാല്‍, പേരിന്‌ നാലഞ്ചു വാര വിരല്‍തുമ്പില്‍ കോരിയെടുത്ത്‌ വായിലിടുകയേ ഉള്ളൂ. വായിലിട്ടുകൊടുക്കാന്‍ നിന്നാല്‍ തുപ്പിക്കളയും.
"ഉര്‌ട്ടി
വായില്‌ വെച്ച്വൊട്ക്കാന്നെല്ലാണ്ട്‌ ഞമ്മളക്കൊണ്ട്‌ എന്ത്‌ കയ്യാനാ...? ഓള്‍ടെ കോലം കാണുമ്പോ ഞമ്മേന്റെ ഖല്‍ബ്‌ കലങ്ങ്ന്ന്‌, ന്റെ റബ്ബേ...," ആരോടെന്നില്ലാതെ നബീസുമ്മ നെഞ്ചുപൊട്ടി പറയും. പുരയിടത്തിലേക്ക്‌ ചെല്ലാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ഇലപ്പൊതിയുമായി എത്ര തിരക്കായാലും നബീസുമ്മ ആല്‍ത്തറയിലെത്തും. പൊതിയഴിച്ചു തുറന്ന്‌ മുമ്പില്‍ വെച്ചുകൊടുത്ത ശേഷം ഒന്നും മിണ്ടാതെ ആ ഉമ്മ തിരിച്ചുപോകും. പോകുന്ന പോക്കില്‍ തിരിഞ്ഞുനിന്നു പറയും: "നായ്ക്കും പൂച്ചക്കും കൊട്ക്കാണ്ട്‌ നീയത്‌ മുയ്മനും തിന്ന്‌ തീര്‍ക്കെന്റെ ഉണ്ണീല്യേ..."
കേട്ടെന്നു വരുത്തി ഒന്നുരണ്ട്‌ പിടി ചോറ്‌ എടുത്ത്‌ വായിലിടും. ബാക്കി മുഴുക്കെ കൊതിയോടെ മുന്നില്‍ ചെന്നു വാലാട്ടി നില്‍ക്കുന്ന
നായ്ക്കള്‍ക്കും, കലപില കൂട്ടുന്ന കാക്കക്കും, എറിഞ്ഞുകൊടുക്കും. കല്ലിടിഞ്ഞ അമ്പലമതിലില്‍ പിടിച്ചുനിന്ന്‌, ജന്തുവര്‍ഗ്ഗത്തിന്‌ അന്നദാനം നല്‍കുന്ന മാമാതം നോക്കിക്കൊണ്ട്‌ കീഴ്ശാന്തി നമ്പീശന്‍ ഇളിച്ചു നില്‍ക്കും.
"ആക്രം മുട്ടിക്കളിക്ക്ന്നെ ഇവറ്റേടെ മുമ്പീ ഒടേതമ്പിരാന്‍ എറിഞ്ഞ്വൊട്ത്തെ നെസീബാ
ഈ ഉണ്ണീലീന്ന്‌ കൂട്ടിക്കോളീ നമ്പീശാ...," ഉണ്ണീലിയെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ അറവുകാരന്‍ എറമു കനിഞ്ഞ്‌, നമ്പീശനെ നോക്കി, തെരുവില്‍ നിന്നും വിളിച്ചുപറയും. ഇഷ്ടപ്പെടാത്തതെന്തോ കേട്ട ഭാവത്തില്‍ പൂജാരി തല തിരിച്ചുകളയും: "കര്‍മ്മദോഷം! അല്ലാണ്ടെന്താന്നാ വയ്ക്ക്യാ?"

ആല്‍ത്തറ വിട്ടാല്‍, ഉണ്ണീലിയുടെ താവളം എറമുവിന്റെ വീട്ടുവേലിക്കെട്ടിന്റെ പുറത്തായിരിക്കും. വേലിക്കു നിരത്തിയ കുറ്റി ഒന്നൊന്നായി എണ്ണി അങ്ങോട്ടുമിങ്ങോട്ടും നടക്കും. വീട്ടുമുറ്റത്തുകിടക്കുന്ന എല്ലാ കച്ചറയും പെറുക്കിയെടുത്ത്‌ വെളിയിലിടും. നായ്ക്കളെ ആട്ടി ഓടിച്ചുവിടും. വല്ലപ്പോഴെങ്കിലും പൊന്തയില്‍നിന്നും ചാടി എത്താറുള്ള അണ്ണാക്കൊട്ടനെ കൈമുട്ടി വിളിക്കും.
ആരെയും ഉണ്ണീലിക്ക്‌ വിശ്വാസമില്ല. എന്നാലാരെയും പേടിയുമില്ല. കയ്യാലയുടെ ഇറയത്ത്‌ സിമന്റ്‌ തറയില്‍ ഇട്ട ചൂടിക്കട്ടിലില്‍ ചെന്ന്‌ അന്തിയുറങ്ങാന്‍ നബീസുമ്മ എത്ര ശിപാര്‍ശിച്ചിട്ടും വഴങ്ങുന്നില്ല. ഉപ്പയോട്‌ പിണങ്ങി, നാടും കൂടും വിട്ട്‌, ജിഹാദിനുള്ള പുറപ്പാടാണെന്നും പറഞ്ഞ്‌ കപ്പല്‍കേറിപ്പോയ മോന്‌ പകരം വെക്കാന്‍, എറമൂക്കാക്കും നബീസുമ്മക്കും, റബ്ബ കല്‍പിച്ച്‌ കൊടുത്ത മോളാണ്‌ പോലും ഉണ്ണീലി.
"മനസീ കറയ്‌ല്ലാത്തെ ഓള്‌ ആരപ്പേടിക്കാനാ? നായ്ക്കും കാക്കക്കും, തെല്ലും ബാലും നോക്കാണ്ട്‌ തിന്നാങ്കൊട്ക്ക്ന്നെ ഓള്‍ക്ക്‌ ഞമ്മേന്റെ ജാതീം, മതോം, ബെഹളോം, ഒക്കെ ഏട ഇണ്ട്‌ കോയാ?" നബീസുമ്മക്ക്‌ ഉണ്ണീലിയുടെ മഹിമ പറയുന്നതുതന്നെ വലിയ ഹരമാണ്‌.
ആരെയും പേടിയില്ലാത്ത ഉണ്ണീലിക്ക്‌, പക്ഷെ ഒരു പേടിയുണ്ട്‌. പൂട്ടില്ലാത്ത തന്റെ മരപ്പെട്ടിയും അതില്‍ അടക്കംചെയ്ത രേഖകളും നഷ്ടപ്പെട്ടുപോകുമോ എന്നോര്‍ത്തുള്ള പേടി.
സര്‍ക്കാര്‍ ഖജനാവിലെ സകല സ്വത്തിന്റെയും കണക്കുകള്‍ ഉണ്ണീലിയുടെ കൈയിലാണെന്നാണ്‌ പറച്ചില്‍. മരപ്പെട്ടിയില്‍ നിറഞ്ഞുകിടക്കുന്ന കടലാസുകളില്‍ മുഴുക്കെ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചതിന്റെയൊക്കെ തീര്‍ത്താലും തീരാത്ത കണക്കുകളാണത്രെ കുറിക്കപ്പെട്ടിരിക്കുന്നത്‌. ഈ ബാദ്ധ്യസ്ഥത ഉണ്ണീലിതന്നെ ഏറ്റെടുത്തില്ലെങ്കില്‍ മന്ത്രിമാരടക്കം സര്‍വ്വ സര്‍ക്കാര്‍ ജീവനക്കാരും നേര്‌കെട്ടവരായി
നാട്‌ കുട്ടിച്ചോറാക്കും. ഇതിനോക്കെ ഒരു കൈയും കണക്കും ഉണ്ടാകണമെങ്കില്‍ താന്‍ തന്റെ പെട്ടിയും കണക്കുമായി ആല്‍ത്തറയില്‍ തന്നെ കിടപ്പുറപ്പിച്ചേ തീരൂ എന്നാണ്‌ വെപ്പ്‌. നീണ്ട നഖങ്ങളുള്ള മെല്ലിച്ച വിരലുകള്‍ മടക്കിയും നീര്‍ത്തിയും എന്തൊക്കെയോ എണ്ണിക്കിഴിച്ചുകൊണ്ട്‌ ചമ്രം പടിഞ്ഞ്‌ ആല്‍ച്ചുവട്ടില്‍ ഉണ്ണീലി ഇരിക്കുന്നത്‌ കണ്ടാല്‍ എല്ലാ ചോദ്യങ്ങളും മരവിച്ചു നിന്നുപോകും.

പൊരിയുന്ന വെയിലില്‍, ആലിലകള്‍ വിരിച്ച മേലാപ്പാണ്‌ ഉണ്ണീലിയുടെ തണല്‍. പഴയ ഒരു മരപ്പെട്ടിയോട്‌ തലയടുപ്പിച്ചുവെച്ച്‌ മലര്‍ന്നും ചരിഞ്ഞും കിടന്നു നീക്കുന്ന രാത്രികളില്‍ പോലും, നായ്ക്കളുടെ കടിപിടിയും പെരുച്ചാഴികളുടെ നെട്ടോട്ടവും തവളക്കരച്ചിലും മറ്റും ആ അഭയസ്ഥാനം സജീവമാക്കാറുണ്ട്‌.
"നിങ്ങള്‌ കൊരക്കുമ്പോ, ഞാനെന്ത്‌ തെരാനാ പട്ട്യേളേ...? പോയ്‌ കുപ്പ തോണ്ടി എന്തേം കിട്ട്വോന്ന്‌ നോയ്ക്കൂടേ ങക്ക്‌...? അയ്നിപ്പോ കുപ്പത്തൊട്ടീലും പാറ്റ പറക്ക്വേല്ലേ..." കുരക്കുന്ന നായ്ക്കളെ നോക്കി ഉണ്ണീലി പിറുപിറുക്കും.
"പൈസക്കണക്കും കടലാസും കാര്‍ന്ന്‌ ത്‌ന്നാന്‍
മോന്തയും കുത്തി എന്റെ പെട്ടീന്റെട്ത്താ മറ്റം വന്നേങ്കീ നിന്റെ പണി ഞാന്‍ കയ്ക്കൂന്ന്‌ കര്‌തിക്കോ ... പിന്ന പറഞ്ഞിറ്റില്ലാന്ന്‌ വേണ്ടാ..." പെരുച്ചാഴിയുടെ കാല്‍പ്പെരുമാറ്റം കേള്‍ക്കുകയേ വേണ്ടൂ, ഉണ്ണീലി നൊടിയാന്‍ തുടങ്ങും.
"ഖ്‌റാ, ഖ്‌റാ ന്ന്‌ കാറാന്‍ നിക്കാണ്ട്‌ കൊളത്തീ പോയ്‌ മുങ്ങി, നിന്റെ മഞ്ഞപ്പള്ളേല്‌ കേറ്റാന്‍ വല്ലോം കിട്ട്വോന്ന്‌ നോക്കീന്‍ മാക്രീ," പേക്കന്‍ തവളയുടെ ഉരുളന്‍കണ്ണ്‌ കാണുമ്പോള്‍ കയറും ഉണ്ണീലിക്ക്‌ കിരുകിരുപ്പ്‌.
കോവിലില്‍ അര്‍ദ്ധയാമപൂജ കഴിഞ്ഞുള്ള പ്രസാദം വാങ്ങി, തമിഴന്‍ അളഗപ്പസാമി തെരുവ്മുറിച്ച്‌ നേരെ ആല്‍ത്തറയിലേക്ക്‌ നീങ്ങും. തറമുകളില്‍ കയറി ഇരിക്കാതെ കറുത്ത മേല്‍മുണ്ട്‌ വിരിച്ചു താഴെ നിലത്തുതന്നെ ഇരിക്കും. എളിയില്‍ തിരുകിയ ഡബ്ബയില്‍നിന്ന്‌ കറുത്ത പൊടി എടുത്ത്‌ ബീഡിയിലയില്‍ തെറുത്തുകെട്ടും. ബീഡിത്തലപ്പത്ത്‌ തീ കൊളുത്തി തറക്കല്ലില്‍ ചാഞ്ഞിരുന്ന്‌ ആഞ്ഞുവലിച്ച്‌ കട്ടപ്പുക ഇരുട്ടിലേക്ക്‌ ഊതിത്തീര്‍ക്കും. ഉള്ളിലേക്കു വലിച്ചെടുത്ത പുക മസ്തിഷ്കത്തെ ഉണര്‍ത്തി പൊക്കാന്‍ തുടങ്ങുമ്പോള്‍ അളഗപ്പ സാമിയുടെ വേദാന്തം പുറത്തുവരും...
"കൊണ്‍ഡ്റ്റ്‌ വര്‌ല്ലെ, കൊണ്‍ഡ്റ്റും പോവ്‌ലെ
...
എന്നുഡെ സൊന്തമാനത്‌ ഒന്നുമില്ലേ. ഇന്ത ഉലകത്തിലെ സൊന്തമാനത്‌ യാര്‍ക്കിരിക്കു?
യെല്ലാം കഡവുളുഡെയദേ...!"
സാമി ഊതിപ്പറപ്പിക്കുന്ന പുക മൂക്കില്‍ തട്ടുമ്പോള്‍, തലചൊറിച്ചല്‍ നിര്‍ത്തി, താഴേയ്ക്കു നോക്കി, ഉണ്ണീലി പറയും: "മദിരാശിക്കപ്പലിന്‌ തീപ്പിടിച്ചാ, സാമീ..."

ഈ നാല്‍പതാം വയസ്സില്‍തന്നെ നടക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. വായില്‍ വെറ്റിലയുണ്ടെങ്കിലും ഇല്ലെങ്കിലും നിര്‍ത്താതെ കോലാടിനെപ്പോലെ ചവച്ചുകൊണ്ടിരിക്കണം. ഇതവരുടെ ജീവസ്പന്ദനമാണെന്നു ആര്‍ക്കു തോന്നിയാലും പിഴയാവില്ല.
വലിച്ചെറിയപ്പെട്ട ഒരു കടലാസുപൊതി മാതിരി പാതവക്കിലെ ദേവാലയത്തിനു മുഖമിട്ടു നില്‍കുന്ന ആല്‍ത്തറയില്‍ ഈ അസ്ഥിക്കൂടിനെ തള്ളിയിട്ടത്‌ ആരാവും എന്ന ചോദ്യത്തിന്‌ ഇതുവരെ ഒരു ശരിയുത്തരം കിട്ടീട്ടില്ല. പത്രക്കാരന്‍ ഹസ്സനിക്കാന്റെ സൈക്കിള്‌ കാത്ത്‌ തറയിലിരിക്കാറുള്ള പെരുതേരിക്കിട്ടന്‌ തീരാത്ത ശങ്കയാണ്‌. അതു തീര്‍ക്കാന്‍ ഒരുദിവസം, പച്ചക്കറിച്ചരക്ക്‌ വഹിക്കുന്ന ഓട്ടോറിക്ഷയുടെ സീറ്റില്‍നിന്നും വെണ്ടക്കവാസുവിന്റെ നാട്ടുവാര്‍ത്ത ആല്‍ത്തറയില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു: "മംഗലാപുരം പട്ടണത്തീന്ന്‌ കച്ചോടത്തിന്‌ വന്നെ ഏതോ ഒര്‌ തുളുവന്‍ കസളെകിസളെ പറഞ്ഞ്‌ പാട്ടിലാക്കീറ്റ്‌, ബെഡക്കാക്കി ഇട്ടേച്ച്‌ പോയെയ്‌ന്റെ
കൊണം, ഇപ്പോ ദോഷംബെച്ച്‌ കെടക്ക്കാ ന്നല്ലാണ്ട്‌ വേറെന്താ വിശേഷം പറയാനുള്ളേ...?"
വിശേഷം കൂട്ടിപ്പറയാന്‍ പെരുതേരിക്കിട്ടന്‍ തുറന്ന വായ, കരണക്കുറ്റിയില്‍ കനത്തിലെന്തോ കൊണ്ടപ്പോള്‍ അടഞ്ഞുപോയി. കീറിപ്പിളര്‍ന്ന്‌ മണ്ണുപിടിച്ചുകിടന്ന പഴയൊരു ടെന്നീസ്‌പന്ത്‌

ഉണ്ണീലി വലിച്ചെറിഞ്ഞതാണ്‌. പെട്ടെന്നുണ്ടായ, ഉണ്ണീലിപ്പെണ്ണിന്റെ അശാന്തിയുടെ നിശബ്ദപ്രകടനം
അങ്ങിനെ ശക്തമായി കിട്ടന്റെ കാതില്‍ ചെന്ന്‌ കൊണ്ടതിന്റെ മൂളിച്ച അല്‍പനേരത്തേക്ക്‌ നീണ്ടു.

ആരോ ഏല്‍പ്പിച്ചുപോയ വണ്ണന്‍പഴം തൊലിയുരിച്ച്‌, പഴുപ്പെത്താത്ത കായ ഒരുകഷണം കടിച്ച്‌ ബാക്കി ഉണ്ണീലി കോഴിക്കും കാക്കക്കും ഇട്ടുകൊടുത്തു.

'ഭഗവദ്‌ വചനത്താല്‍ പ്രബോധിതരായി നമുക്ക്‌ കര്‍മ്മപഥം വരിക്കാം....'
- തെരുവിനപ്പുറത്തുള്ള അമ്പലമതിലില്‍ മാഞ്ഞുകിടന്ന ഗീതാ തത്ത്വം തെളിച്ചെഴുതാനാക്കിയ ചായംതേപ്പുകാരെ നോക്കി ഉണ്ണീലി കൈയിലെ കായ്ത്തോല്‌ തെരുവിലേക്ക്‌ വലിച്ചെറിഞ്ഞു, ചീത്തവിളിച്ചു: "നായിന്റെ മക്കളേ, അമ്പലത്തിന്റെ ചൊമരീ എന്താ എയ്തിക്കൂട്ട്ന്നേ? ങക്കെന്താ കിര്‍ക്കാ...?"
ചുമരെഴുത്തുകാര്‍ രണ്ടും തിരിഞ്ഞുനിന്ന്‌ പൊട്ടിച്ചിരിച്ചു.
"ഇതൊര്‌ ഊളന്‍പാറക്കേസാന്ന്‌ തോന്ന്ന്നല്ലോ മാഷ്ഷേ...," എഴുത്തുകാരന്‍ സഹായിയോട്‌ പറഞ്ഞു.
"അയ്ന്‌ കെട്ടി എടുത്ത്‌ കൊണ്ടോകാനാള്‌ വേണ്ടേ മോനേ...?" അവര്‍ രണ്ടുപേരും വീണ്ടും ചിരിച്ചു.
അതിനിടയില്‍ വഴിയേ ഓടിപ്പോയ ഒരു ചെക്കന്‍ ഉണ്ണീലിയെറിഞ്ഞ കായിത്തോലില്‍ ചവിട്ടി വഴുക്കി, കൈകുത്തി വീണുപോയി.
"എടാ പിര്‍ക്കേ, നിന്നോടാരാ പര്‍ഞ്ഞേ, അക്കായിത്തോലീല്‍ ചവ്ട്ടി വീയാന്‍? കസര്‍ത്ത്‌ കളിക്കാണ്ട്‌, നോക്കി നടന്നൂടെയ്നോ, നെനക്ക്‌?"
"ഇന്നാ, പിടിച്ചോ ഉണ്ണീച്ചിക്കോതേ! ഈ തോലും കാന്തി, മുണ്ടാണ്ട്‌ ആട ഇര്‌ന്നോ
..." ഊരിപ്പോയ ട്രൗസറ്‌ വലിച്ചുകേറ്റീട്ട്‌, കായ്ത്തോല്‌ എടുത്ത്‌ ദേഷ്യത്തോടെ ഉണ്ണീലിയുടെ നേര്‍ക്ക്‌ വലിച്ചെറിഞ്ഞുകൊണ്ട്‌ ചെക്കന്‍ ഓടിക്കളഞ്ഞു.

ആരെന്തു ചെയ്താലും അതില്‍ തെറ്റുകാണുകയും, തനിക്കു തോന്നുന്നതു പറഞ്ഞ്‌ തിരുത്തുകയും ചെയ്യുക, ഉണ്ണീലിയുടെ ജന്മാവകാശമാണ്‌.
പത്രക്കാരന്‍ ഹസ്സനിക്കായുടെ സൈക്കിള്‌ മണി കേട്ട്‌ ഞെട്ടുന്ന ഉണ്ണീലി പിരാകിക്കൊണ്ടെണീക്കും. കണ്ണുതുറക്കുമ്പോള്‍ കാണുന്നതോ, പത്രത്തിന്‌ കാത്തുനില്‍പ്പുള്ള പെരുതേരിക്കിട്ടന്റെ മോന്തയും. അതിലും നേരത്തെ എന്നെങ്കിലും ഉണര്‍ന്നിട്ടുണ്ടെങ്കില്‍ അത്‌, കൊമ്പത്തിരുന്ന കാക്കയുടെ ചൂടുള്ള തീട്ടം മുഖത്തു വീണ്‌ തീണ്ടീട്ടാവും. ആലിലകള്‍ വിരിച്ച മേല്‍ക്കൂരയ്ക്കു കീഴെ, കൈവിരലുകളില്‍ കണക്കു കൂട്ടിക്കിഴിച്ചുകൊണ്ട്‌, ഉറക്കംകെട്ടു കിടക്കുന്ന നിശബ്ദ യാമങ്ങളില്‍, ഒടുക്കം കണ്ണുവലിച്ചുപോകുന്നത്‌, ചില്ലകളില്‍ താവളമിട്ട പ്രാവുകളുടെ കുറുകല്‍ കേട്ടും കടല്‍ക്കാറ്റിന്റെ നനുത്ത തലോടലേറ്റുമാവും....

തലയില്‍ കനമുള്ള കൊട്ടയും പേറി പൂവങ്കോഴിയെപ്പോലെ കൂകിക്കൊണ്ടാണ്‌ മീങ്കാരന്‍ മൊയ്തൂന്റെ വരവ്‌. കൊള്ളാത്ത മീനിന്റെ പേര്‌ വിളിച്ചു കൂവിയാല്‍ വീട്ടുകാര്‍ ഇറങ്ങിവന്ന്‌ നോക്കാന്‍ മടിച്ചേക്കും. അതുകൊണ്ട്‌ ശങ്കിച്ച്‌, മൊയ്തു ഒരിക്കലും കൊട്ടയ്ക്കുള്ളിലെ ഇനത്തിന്റെ മഹിമചൊല്ലി പരസ്യപ്പെടുത്താറില്ല.
പതിവുപോലെ, മീങ്കൊട്ട കണ്ടതോടെ ഉണ്ണീലി വിളിച്ചു ചോദിച്ചു: "മൊയ്തൂക്കാ, ഇന്നെന്താ, മീന്‍?"
"മീനെന്തായാല്‌ അനക്കെന്താ? ഉള്ള പുത്തീം ബെച്ച്‌ മുണ്ടാണ്ട്‌ കുത്തിരുന്നോളീ..."
"നിന്റുപ്പാക്ക്‌ കൂട്ടാന്‍ ബെച്ച്‌ കൊടുക്കാനാണെഡാ, സുവാറേ..."
ഉപ്പാക്ക്‌ പറഞ്ഞത്‌ കേട്ട്‌ ജിന്ന്‌ കൂടിയ മൊയ്തു, മീങ്കൊട്ട നിലത്തുവെച്ച്‌ രോഷത്തോടെ തിരിഞ്ഞു. ആരോ കൈക്കുപിടിച്ച്‌ പിന്നോട്ടു വലിച്ചു, സമാധാനിപ്പിച്ചു: "ഓളെ പ്രാന്തുംകൊണ്ട്‌ ഓള്‌ നടക്കട്ട്‌ കോയാ..., നീയിങ്ങ്‌ പോര്‌. പെരാന്തുള്ളോള്‍ക്ക്‌ പെരാന്ത്‌ കേറ്റാണ്ട്‌ അന്റെ പണീം നോക്കി പോയ്ക്കൂടേ, അനക്ക്‌...?"
കേട്ട ഭാവം നടിക്കാതെ, കാര്‍ക്കിച്ചു തുപ്പിക്കൊണ്ട്‌ മൊയ്തു വീണ്ടും കൂകാന്‍ തുടങ്ങി.....

ആദിശങ്കരന്റെ ജന്മദിനാഘോഷം പ്രമാണിച്ച്‌ ആല്‍ത്തറപ്പരിസരത്ത്‌ പഞ്ചായത്തുകാര്‍ ഒരു ചെറു സമ്മേളനം ഒരുക്കുകയുണ്ടായി. ശങ്കരസ്മരണ പുതുക്കാന്‍ അമ്പലത്തിനുമുമ്പില്‍ ആല്‍ത്തറ വേദിയാക്കി ശങ്കരമഠത്തിലെ അയ്യരുടെ പണ്ഡിതപ്രഭാഷണമാണ്‌ പരിപാടി.

പരിസരത്തുനിന്നും ഉണ്ണീലിയെ പെട്ടിസഹിതം തല്‍ക്കാലം അകറ്റി നിര്‍ത്താന്‍ സംഘക്കാര്‍ക്ക്‌ പാടുപെടേണ്ടിവന്നു. വിഷമാവസ്ഥ അറിയിച്ചുകൊണ്ട്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മഠത്തില്‍ ചെന്നു. ശങ്കരയ്യര്‍ ചൊടിച്ചുകൊണ്ട്‌ പറഞ്ഞു:
"ഈ പൂണൂലിന്റെ ഗര്‍വ്വ്വ്‌ കാണിക്ക്യാന്ന്‌ കൂട്ടര്‌ത്‌
‌, ഈ ശങ്കരയ്യര്‍ക്ക്‌ ഒന്നു പറയാന്‌ള്ളത്‌ അങ്ങ്‌ പറയ്യ്യാ... പ്രാന്തത്തിപ്പെണ്ണ്‌, ഒരു ദിവ്യകര്‍മ്മം മൊടക്കാനൊരുമ്പെട്ട്‌ നിക്കാന്ന്വെച്ചാ, ശ്ശ്‌ കീര്‍ത്തികേടുള്ള വിഷയാ... കാലും കൈയ്യും കെട്ടി കൊര്‍ച്ച്യേരത്തേക്ക്‌ എവട്യാന്ന്‌വെച്ചാ കൊണ്ട്‌ വിടാര്‍ന്നില്ലേ...? വേണെങ്കി പറഞ്ഞൊളൂ, പഠിക്കാന്‍ വരണെ പിള്ളാരെ വിട്ടോളാം..."
പ്രസിഡണ്ട്‌ തലകുനിച്ചു സ്ഥലം വിട്ടെങ്കിലും അത്ര എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്നമല്ല മുന്‍പില്‍ കിടക്കുന്നതെന്ന്‌ നന്നായി അറിയാമായിരുന്നു. ബലം പ്രയോഗിച്ച്‌ അടക്കാവുന്ന പെണ്ണല്ല ഉണ്ണീലി എന്ന്‌ ഒരു ദശാബ്ദക്കാല അനുഭവങ്ങള്‍ കൊണ്ട്‌ നാട്ടുകാര്‍ പഠിച്ചു കഴിഞ്ഞതാണ്‌. മുമ്പൊരിക്കല്‍, ഇത്തരമൊരു ബലപ്രയോഗത്തില്‍ കല്ലേറു കൊണ്ട്‌, തട്ടാന്‍ കുഞ്ഞാപ്പുവിന്റെ രണ്ടു പല്ലുകളാണ്‌ ഇളകിയത്‌. ഉണ്ണീലി സൃഷ്ടിച്ച വിടവ്‌ സ്വര്‍ണ്ണപ്പല്ല്‌ വെച്ചു നികത്തിയെങ്കിലും ആ സംഭവം ഇളക്കിവിട്ട കൊടുങ്കാറ്റ്‌ ഇന്നും ആല്‍ത്തറയ്ക്കു ചുറ്റും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു.
എല്ലാ പയറ്റും പയറ്റിക്കഴിഞ്ഞ്‌, ഒടുക്കം ഉണ്ണീലി സബൂറായത്‌ ഇറച്ചിക്കാരന്‍ എറമുവിന്റെ ബീവിയെത്തന്നെ അടിയറ വെച്ചപ്പോള്‍ മാത്രമാണ്‌.
സംഗതിയുടെ കിടപ്പ്‌ കണ്ട എറമു, കനംവെച്ച്‌ ഒന്ന്‌ മൂളി. മേളിയെടുത്തു മുക്രയിടുന്ന, അറവിന്‌ വെച്ച കൊമ്പന്മാരെ മാവിലകാട്ടി തളച്ചിട്ടു ശീലമുള്ള തന്റേടക്കാരി പെണ്ണാണ്‌ തന്റെ ബീവി. എറേത്ത്‌ നിന്ന്‌ ബീഡിവലിച്ച്‌ ഊതിക്കൊണ്ട്‌ അകത്തേക്കു നോക്കി, ബീവിയോട്‌ വിളിച്ചുപറഞ്ഞു:
"ചിത്തം കെട്ട്‌ ഓള്‌ കോലംതുള്ള്ന്നെ നോക്കണ്ട നബീസൂ, ഓള്‍ടെ മനസ്‌ ആട്ടുംകുട്ട്യേടതാ. ബാങ്ങാന്‍കിട്ടാത്തെ അന്റെ ഖല്‍ബ്‌ തെന്ന്യാ അയ്നിക്ക്‌ കാട്ടാന്‍പറ്റ്യെ ഖുദര്‍ത്ത്ള്ളെ മാവിഞ്ചപ്പ്‌. നീ പൊയ്‌ അന്റെ ഖല്‍ബ്‌ കാട്ടി, ഓള ഇങ്ങട്‌ കൂട്ടിക്കൊണ്ട്വരീന്‍...."

തക്കിടി പറഞ്ഞ്‌, നബീസുമ്മ ഉണ്ണീലിയെ എങ്ങിനെയോ മെരുക്കിയെടുത്തു, കൂട്ടിക്കൊണ്ടുപോയി. പക്ഷെ, തണ്ടിട്ടു താങ്ങീട്ടും പുരയില്‍ കേറിയില്ല. പുരയുടെ വേലിക്കു മുമ്പില്‍ തെരുവില്‍ ഒരു നാഴികക്കല്ലിരിപ്പുണ്ട്‌. അതിന്മേല്‍ തന്റെ മരപ്പെട്ടി അടുപ്പിച്ചു വെച്ചു, നബീസുമ്മയുടെ പഞ്ചാരവാക്കുകള്‍ കേട്ടും കേള്‍ക്കാതെയും അസ്വസ്ഥതയോടെയാണെങ്കിലും ഉണ്ണീലി ഒരുവിധത്തില്‍ ഇരിപ്പുറപ്പിച്ചു.....

പരിപാടി തുടങ്ങി.
തെരുവിനപ്പുറവും ഇപ്പുറവുമായി ഭക്തജനം കൂടിനിന്നു.
സംസ്കൃത ശ്ലോകങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ പീതവസ്ത്രം
ധരിച്ച ശങ്കരയ്യരുടെ സാരവത്തായ പ്രഭാഷണം കാളത്തിലൂടെ ഉച്ചത്തില്‍ അലയടിച്ചുയര്‍ന്നു.

"ഭക്തജനങ്ങളേ, പരമാര്‍ത്ഥത പരമാത്മാവിലാണ്‌. ഈ ജഗത്ത്‌ മിത്ഥ്യയാണ്‌, അതായത്‌ അര്‍ത്ഥമില്ലാത്തത്‌.... ഉപനിഷത്തുകളിലൂടെ അനുശാസിക്കപ്പെട്ട വസ്തുതയാണിതെങ്കിലും, ഈ പ്രസ്താവം കണക്കറ്റ വിവാദങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. സര്‍വ്വര്‍ക്കും സ്വാഭാവികമായും അവര്‍ ജീവിക്കുന്ന ഭൂലോകവും, പഞ്ചേന്ദ്രിയങ്ങളാല്‍
അവര്‍ അനുഭവിച്ചറിഞ്ഞ വസ്തുതകളും, യഥാര്‍ത്ഥമല്ലെന്ന്‌ സങ്കല്‍പിക്കാന്‍പോലും സാധിക്കാറില്ല. എന്നാലിതു തിരിച്ചറിയാനുള്ള ബുദ്ധി നമുക്കാര്‍ക്കുമില്ലെന്നതാണ്‌ സത്യം. എങ്ങിനെ ഉണ്ടാകാനാണ്‌....? ശങ്കരാ, ശിവശങ്കരാ!
"ഞാന്‍ എന്ന ഭാവത്താല്‍ മതികെട്ട്‌ നാമെല്ലാവരും അന്ധരായിരിക്കയല്ലേ...! നമുക്ക്‌ നമ്മെത്തന്നെ തിരിച്ചറിയാനാവുന്നുണ്ടോ...? ഇല്ലാ..! പിന്നെങ്ങിനെ മറ്റുള്ളവരെ തിരിച്ചറിയും? എന്നിലും, നിന്നിലും, എല്ലാറ്റിലും ദൈവാംശമുണ്ടെന്നറിയാതെ, നാം എന്തൊക്കെയോ ചെയ്തു കൂട്ടുന്നൂ..."
പണ്ഡിതരുടെ പ്രഭാഷണത്തില്‍ അദ്ദേഹം പറയാന്‍ വിട്ടുപോയ വാക്കുകള്‍ കുറേ ഏറെ ഉണ്ടായിരിക്കാം, കൂട്ടത്തില്‍ മനപ്പൂര്‍വ്വം പറയാതിരുന്ന വാക്കുകളും....

പറഞ്ഞുതീര്‍ക്കാന്‍ വെച്ച കുറേ ഏറെ വാക്കുകള്‍, അറിയാതെ പറഞ്ഞും, പറയാന്‍ അറിയാതെയും ഉണ്ണീലി, നബീസുമ്മയുടെ ചങ്ങാത്തത്തിന്റെ കണ്ണികള്‍ പൊട്ടിച്ച്‌, സര്‍വ്വേക്കല്ലില്‍നിന്നും എഴുനേറ്റു നിരത്തിലേക്കു മാറിനിന്നു. ചെമ്മണ്‍നിലത്ത്‌ ചിലങ്ക കെട്ടാത്ത പാദങ്ങള്‍ ആഞ്ഞു ചവിട്ടി, വെറ്റിലക്കറ പറ്റിയ പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട്‌, ആ പീറപ്പെണ്ണ്‌ നിര്‍ത്താതെ ചെയ്യുന്ന
നൃത്തം
കണ്ട്‌ ആരൊക്കെയോ നിര്‍ത്താതെ കൈയടിച്ചുകൊണ്ടിരുന്നു....


52 comments:

 1. അഭിനന്ദനങ്ങള്‍ സര്‍ ..കഥ സാവധാനം വായിച്ചു പിന്നീട് തിരിച്ചു വരാം ..:)

  ReplyDelete
 2. ഉണ്ണൂലി ഒരു നിഗൂഡ വ്യക്തിത്വമാക്കി നിര്‍ത്തിയെങ്കിലും ആ പ്രാന്തത്തി പെണ്ണ് കാപട്യാധിഷ്ടിതമായ സമൂഹത്തെ വല്ലാതെ പല്ലിളിച്ചു കാണിക്കുന്നുണ്ട് ..നല്ല കഥയ്ക്ക് നന്ദി :)

  ReplyDelete
 3. നമൂടെ വ്യവസ്ഥിതികളുടെ ദുരവഥകൾ ...
  ഈ ഉണ്ണൂലി എന്ന കഥയിലൂടെ വരച്ചുകാട്ടി നല്ലൊരു ബോധവൽക്കരണത്തിന് ശ്രമിച്ചിട്ടുണ്ട് കേട്ടൊ ഭായ്

  പിന്നെ മാധ്യമങ്ങളിൽ മാത്രമേ എഴുതുള്ളൂ എന്ന ഈ വാശി മാറ്റിയിട്ട്
  ബൂലോഗത്തിലും അങ്ങയുടെ നിറസാനിദ്ധ്യം ഇടക്കിടേ ഇതുപോൽ അറീയിക്കണേ...

  ReplyDelete
 4. ആകെമൊത്തം ഞെട്ടിച്ചുകളഞ്ഞല്ലോ ഗംഗേട്ടാ.
  ഫിലോസഫിക്കലായും കാവ്യമായും അനുഭവപ്പെടുന്ന നല്ലവരികള്‍
  ഇനിയും ഇതുവഴിയൊക്കെ വരുന്നുണ്ട്.

  (പിന്നേയ്, മുരളിയണ്ണന്‍ പറഞ്ഞത് അനുസരിക്കുന്നതാ ബുദ്ധി! ഇല്ലേല്‍ അങ്ങേരു മാന്ത്രികവിദ്യ ഉപയോഗിച്ച് നിങ്ങള്ടെ ബ്ലോഗിനെ ശൂന്യമാക്കിക്കളയും)
  അതോണ്ട് മടിമാറ്റി എഴുതിക്കോ എന്ന്. ഹഹഹാ!

  ReplyDelete
 5. കഥ ഞാൻ മലയാളം വാരികയിൽ വായിച്ചിരുന്നു. മെയിലയയ്ക്കാൻ പറ്റിയില്ല. ഒരു യാത്രയിലായിപ്പോയി. നല്ല കഥയ്ക്ക് അഭിനന്ദനങ്ങൾ

  ReplyDelete
 6. ആരെന്തു ചെയ്താലും അതില്‍ തെറ്റുകാണുകയും, തനിക്കു തോന്നുന്നതു പറഞ്ഞ്‌ തിരുത്തുകയും ചെയ്യുക, ഉണ്ണീലിയുടെ ജന്മാവകാശമാണ്‌.
  ഇഷ്ടപ്പെട്ടു.

  ReplyDelete
 7. അഭിനന്ദനങ്ങൾ ......

  ReplyDelete
 8. ഉണ്ണീലി നമ്മുടെ പുഴുത്തു നാറിയ വ്യവസ്ഥിതിയുടെ ഒരു പ്രതീകം മാത്രം.
  അവരെക്കൂടി സംരക്ഷിക്കാൻ കഴിയുന്ന ഒരു സമൂഹത്തിലേ മനുഷ്യരുണ്ടാകൂ...
  ആശംസകൾ...

  ReplyDelete
 9. പ്രഭാഷണം നടത്തുന്നത് അതിലുള്ള തത്വം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ്. നല്ല കഥ.

  ReplyDelete
 10. ഉണ്ണീലിയെ ശരിക്കും ഉള്‍ക്കൊണ്ട്‌ എഴുതിയ ഇക്കഥ സഫലമായി.
  ഉണ്ണീലിയുടെ വിവിധ ഭാവങ്ങള്‍ വായനക്കാരന് കണ്മുന്‍പിലെന്ന പോലെ തെളിഞ്ഞു കിട്ടുന്നു.
  കഥ എഴുതാന്‍ ഒരു പാട് സംഭവങ്ങള്‍ വേണ്ടതില്ല ഒരു കഥാ പാത്രവും ഒരു സന്ദര്‍ഭം പോലും മതി എന്നും ഈ കഥയിലൂടെ അറിയാം. ഉണ്ണീലിയെ മിക്കപേര്‍ക്കും അറിയാതിരിക്കാന്‍ തരമില്ല. നാട്ടിന്‍പുറത്തായാലും, നഗരങ്ങളിലായാലും എവിടെയൊക്കെയോ വെച്ച് അവളെ എല്ലാവരും കണ്ട് കാണും.
  അതു കൊണ്ടു തന്നെ ഗംഗേട്ടന്റെ ഉണ്ണീലിയെ വായനക്കാരന് വേഗത്തില്‍ മനസ്സിലാവുന്നു.

  പക്വതയാര്‍ന്ന കഥാകഥനം. പ്രസിദ്ധീകൃതമായതിനും അഭിനന്ദനങള്‍.

  ReplyDelete
 11. കൊള്ളാം, അമ്പലപ്പരിസരവും ശങ്കരയ്യരും ഉണ്ണീലിയും...ഒക്കെ നല്ല വരികളിലാക്കി അവതരിപ്പിച്ചു. അവസാനഭാഗത്ത് എന്തൊക്കെയോകൂടി ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നിപ്പോയി. അനുമോദനങ്ങൾ....

  ReplyDelete
 12. ഇതു വലിയ പരിചയമില്ലാത്ത ഭാഷയാണ്‌. പലയിടത്തും കുറച്ച്‌ കഷ്ടപ്പെട്ടു, കാര്യമെന്താ പറയുന്നതെന്ന് മനസ്സിലാക്കിയെടുക്കാൻ.

  എഴുത്ത്‌ നന്ന്. പക്ഷെ,
  നന്നായി തുടങ്ങി, പലയിടത്തുമായി സഞ്ചരിച്ച്‌ ലക്ഷ്യം തെറ്റി..ഒടുവിൽ എങ്ങുമില്ലാതെ പോയതു പോലെ തോന്നി..(ഒരു പക്ഷെ ഭ്രാന്തു പിടിച്ചവരെ ഇതിനു മുൻപു ഒരു പാട്‌ കഥകളിൽ കാര്യം പറയാൻ ഉപയോഗിച്ചതു കൊണ്ടാവാം..അതിപ്പോൾ വായിച്ചു തുടങ്ങുമ്പോൾ തന്നെ എന്തൊക്കെയാ പറയാൻ പോകുന്നതെന്ന് പ്രവചിക്കാൻ കഴിയുന്നുണ്ട്‌!)

  ReplyDelete
 13. Jeevitha Vyadhakal...!!

  Manoharam, Sir. Ashamsakal...!!!!

  ReplyDelete
 14. ഉണ്ണീലി മഹിമ വായിച്ചു ..തുടക്കത്തില്‍ ഉണ്ണീലിയെ അവതരിപ്പിക്കുന്നതില്‍ കഥകൃത്ത് കുറച്ചു വൈകി (മന്പൂരവം ആണോ എന്ന് അറിയില്ല ) അപ്പോള്‍ ഉണ്ണീലി ആരാ എന്ന് ചെറിയ അവിക്ത ഫീല്‍ ചെയ്യുന്നു ..എന്നാല്‍ രണ്ടാമത്തെ പരാഗ്രഫ് മുതല്‍ ഉണ്ണീലിയെ അറിയിക്കുന്നുണ്ട് ....കഥയില്‍ ഉടനീളം ഉണ്ണീലിമഹിമയില്‍ ചുറ്റിതിരിയുന്നു...... ...ഭാവുകങ്ങള്‍

  ReplyDelete
 15. vayikkan neram kittunnilla. vayichittu parayam abhiprayam. kshmaiykkuka

  ReplyDelete
 16. നന്നായിരിക്കുന്നു രചന.
  ഉണ്ണീലിയും,ശങ്കരയ്യരും തിളക്കമുള്ള കഥാപാത്രങ്ങളായി.

  ReplyDelete
 17. കഥ മലയാളം വാരികയില്‍ വായിച്ചിരുന്നു . വളരെ നല്ല അഭിപ്രായമാണ് തോന്നിയത് . കഥാ പാത്രങ്ങളും അവരുടെ ഭാഷാ ശൈലിയും , പ്രയോഗങ്ങളും , സര്‍വോപരി നല്ലൊരു സന്ദേശവും കൂടിയായപ്പോള്‍ ഉണ്ണീലി ചെറുകഥാ ഗണത്തില്‍ നിന്നു മാറി വിശിഷ്ട കഥാ സ്ഥാനം അലങ്കരിക്കാന്‍ യോഗ്യത നേടി . ഭാവുകങ്ങള്‍

  ReplyDelete
 18. തികച്ചും വിത്യസ്തമായ ശൈലി.
  ഉണ്ണീലിയെന്ന ശക്തമായൊരു കഥാപാത്രത്തെ മുന്‍നിര്‍ത്തി ചിത്രീകരിച്ചതെല്ലാം മനസ്സില്‍ വ്യക്തമായി പതിഞ്ഞു.കഥാഗതിക്കൊപ്പം മനസ്സും സഞ്ചരിച്ചു.
  "പറഞ്ഞുതീര്‍ക്കാന്‍ വെച്ച കുറേ ഏറെ വാക്കുകള്‍, അറിയാതെ പറഞ്ഞും, പറയാന്‍ അറിയാതെയും ഉണ്ണീലി, നബീസുമ്മയുടെ ചങ്ങാത്തത്തിന്റെ കണ്ണികള്‍ പൊട്ടിച്ച്‌, സര്‍വ്വേക്കല്ലില്‍നിന്നും എഴുനേറ്റു നിരത്തിലേക്കു മാറിനിന്നു."
  അവസാനത്തെ ഈ വരികള്‍ ഒരിക്കലും മറക്കാത്ത ഒരു ഓര്‍മ്മയായി എന്റെയല്ലെങ്കില്‍ മറ്റേതോ ഗ്രാമപാതയില്‍ ഇപ്പോഴും.
  അഭിനന്ദങ്ങള്‍

  ReplyDelete
 19. എന്താ പറയുക മനോഹരമായിരിക്കുന്നു അല്ലാതെ ഒന്നും പറയാനില്ല

  ReplyDelete
 20. കഥ ഇഷ്ടപ്പെട്ടു ..ഉണ്ലിലിയെ നന്നായി വായ്നകര്‍ക്ക്
  പരിചയപ്പെടുത്തി....
  ഇത്തരത്തിലുള്ള ഉന്നീലിമാരും എച്ച്മുവിന്റെ തെണ്ടി
  മയിസ്ട്ര്ട്ടുമെല്ലാം ഓരോ ഗ്രാമത്തിലെയും മനുഷ്യരുടെ
  പരിചിത ഭാവങ്ങള്‍ കൂടി ആണ്‌...

  ReplyDelete
 21. കഥ വല്ലാതെ പരത്തി പറഞ്ഞോ എന്നൊരു സംശയം?.ചിലയിടങ്ങളില്‍ വല്ലാത്തടൈറ്റ് ക്ലോസപ്പ് കണ്ടു!. പൂണൂലില്‍ പറ്റി നില്‍ക്കുന്ന കൊതുക്,എന്നിട്ടതിനെ ഒറ്റയടി!. അയ്യരുടെ നിഴല്‍ വെള്ളത്തില്‍!. അങ്ങിനെ ചിലതൊക്കെ. ഞാന്‍ ആദ്യമായാ ഈ വഴിക്കൊക്കെ, ആദ്യം വായിക്കാതെ മാറ്റി വെച്ചതായിരുന്നു. പിന്നെ, സാബു പറഞ്ഞ പോലെ ഭാഷ മനസ്സിലാക്കിയെടുക്കാന്‍ അല്പം കഷ്ടപ്പെട്ടു. ഏതായാലും സംഭവം ജോറായി. അഭിനനനങ്ങള്‍!.

  ReplyDelete
 22. ഉണ്നീലി എന്ന കഥാപാത്രം പലയിടത്തും വെച്ച് ഞാന്‍ കണ്ടു പിരിഞ്ഞ അനുഭവമാകയാല്‍ ഈ കഥ ശരിക്കും ഉള്‍ക്കൊണ്ട്‌ വായിക്കാന്‍ കഴിഞ്ഞു. തികച്ചും വ്യത്യസ്ടമായ ഒരു ശൈലി സ്വീകരിച്ചു കഥാകൃത്ത്‌ സമൂഹ കാഴ്ചകളെ സൂഷ്മതയോടെ അവലോകനം ചെയ്യുമ്പോള്‍ വായനക്കാരനും അത് ആഴങ്ങളില്‍ ഉള്‍ക്കൊള്ളുന്നുവേന്നതാണ് ഈ കഥയുടെ വിജയം ... നല്ല കഥക്ക് ആശംസകള്‍

  ReplyDelete
 23. നന്നായി എഴുതി... പല പല കാര്യങ്ങള്‍ പറഞ്ഞു പറഞ്ഞു കഥ നീണ്ടു പോയെങ്കിലും കഥയുടെ ഒഴുക്ക് നിലനിറുത്തി... നല്ല വായന തന്നതിന് നന്ദി...

  ReplyDelete
 24. അഭിനന്ദനങ്ങള്‍
  അഭിനന്ദനങ്ങള്‍...

  ReplyDelete
 25. രമേശ്‌,
  ഉണ്ണീലി ഒരു മാനസിക രോഗിയാണെന്ന്‌ പറയേണ്ടതില്ലല്ലോ- clinically, a psychotic disorder- strictly speaking, 'paranoid schizophrenia'. ഈ നിര്‍ഭാഗ്യവതിയെയും ഒരു പണ്ഡിതനേയും മറ്റുചില നല്ലവരായ മനുഷ്യരേയും അവര്‍ സഹവസിക്കുന്ന നാടിന്റെ ഭാഷ കൈകാര്യം ചെയ്തു കൊണ്ടു തന്നെ പരിചയപ്പെടുത്തുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ. എന്റെ വരികള്‍ക്കിടയില്‍ നിന്നും ചികഞ്ഞെടുത്ത്‌ എഴുതിയ അഭിപ്രായം രമേശിന്റെ ഉള്‍ക്കാഴ്ചയെ കാട്ടിത്തരുന്നു. ഇതാണെന്റെ തൃപ്തി.

  മുരളീ ഭായ്‌,
  പറഞ്ഞതില്‍ ഒട്ടും ഗൗരവം ഇല്ലെന്ന്‌ എനിക്കറിയാം. എങ്കിലും, താങ്കള്‍ കരുതിയപോലെ ഒരു ശാഠ്യവും എനിക്ക്‌ ഇല്ലേഇല്ല. എന്നെ ഉന്തിപ്പറഞ്ഞയച്ചാലും ബൂലോകം വിട്ട്‌ പോകുന്ന പ്രശ്നമേ ഇല്ല. ഇതു സത്യമല്ലെന്നുണ്ടെങ്കില്‍ കഥയുടെ പകര്‍പ്പ്‌ ഇവിടെ ഇടുമായിരുന്നില്ലല്ലോ.

  കണ്ണൂരാനേ,
  കണ്ണൂരാന്റെ ചൊടിപ്പില്‍ നിന്നും ഗംഗേട്ടന്‍ രക്ഷപ്പെട്ടു എന്ന സമാധാനമുണ്ട്‌, കേട്ടോ. അല്ലായിരുന്നെങ്കില്‍ ശാപമോക്ഷത്തിന്‌ മുരളീഭായി പറഞ്ഞ തപസ്സൊന്നും പോരാതെ വന്നേനെ.

  എച്ച്മൂ,
  സന്തോഷം. മുന്‍പേ വായിച്ചുകാണുമെന്ന്‌ ഉറപ്പുണ്ടായിരുന്നു.

  റാംജി ജീ,
  കഥ ശരിക്കും ഉള്‍ക്കൊണ്ടതില്‍ സന്തോഷം.

  വി. കെ,
  എത്ര ലളിതവും സാരവത്തുമായ സംക്ഷിപ്തമാണ്‌ താങ്കളുടേത്‌. ഇഷ്ടപ്പെട്ടു.

  keraladasanunni,
  മര്‍മ്മം തൊട്ടെടുത്തതില്‍ എന്റെ ചാരിതാര്‍ത്ഥ്യം.

  Salam,
  ഇവിടെ കുറിച്ചിടപ്പെട്ട വാക്കുകള്‍ സമന്വയിച്ചു അതിനെ "കഥാകാരന്റെ ധന്യത" എന്ന്‌ മാത്രം ഞാന്‍ വായിച്ചെടുക്കുന്നു.

  Thommy,
  thank you dear.

  വി.എ V A,
  ഇനിയും നീട്ടിയാല്‍ വിരസത വന്നേക്കാമെന്ന ശങ്ക ഉണ്ടായി. നല്ല അഭിപ്രായത്തിനു നന്ദി.

  Sabu M H,
  വടക്കേ മലബാറുകാരുടെ പടുഭാഷ പരിചയമില്ലാത്തവര്‍ dialogues ഗ്രഹിക്കാന്‍ വിഷമിച്ചേക്കാം. പൊറുക്കുക. ചില മോഡലുകള്‍ ആധാരമാക്കി വരാന്‍ പോകുന്നതെന്തെന്ന്‌ നിരൂപിച്ചെടുക്കുന്ന പതിവ്‌ പലരിലും ഉണ്ടായിരിക്കാം. 'Discriminative perception' എന്നാണ്‌ ആംഗലേയത്തില്‍ ഇത്തരം വീക്ഷണ വൈകല്യത്തെ എടുത്തു പറയാറുള്ളത്‌. കാര്യം പറയാന്‍ ഉപയോഗിക്കുന്ന എഴുത്താണ്‌ കഥ എന്ന ധാരണ എന്തുകൊണ്ടോ എനിക്കില്ല. കാര്യം പറയാനുപയോഗിക്കുന്ന എഴുത്ത്‌ പ്രബന്ധം ആണെന്നാണ്‌ എന്റെ ധാരണ. ഇത്‌ ശരിയല്ലായിരിക്കാം. ഏതായാലും, ഈ ആഖ്യാനത്തിലൂടെ നാട്ടുമ്പുറത്തെ ഒരു ആല്‍ത്തറപ്പരിസരത്ത്‌ കണ്ട ഏതാനും വ്യക്തികളെ പരിചയപ്പെടുത്താന്‍ ഒരു പാഴ്ശ്രമം നടത്തി എന്നു മത്രമേ കരുതേണ്ടതുള്ളൂ. പതിവുപോലെ ഗൗരവ നിരീക്ഷണത്തോടെ തന്നെ സാബു ഇവിടെ എഴുതിയ കുറിപ്പിനും ശ്രദ്ധാപൂര്‍വ്വമുള്ള വായനക്കും നന്ദി.

  Sureshkumar Punjhayil,
  നന്ദി, സുഹൃത്തേ,

  ReplyDelete
 26. MyDreams,
  വിലപ്പെട്ട അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി.

  Sathyan,
  ദയവായി ഈ കഥ വായിക്കുമെന്നുതന്നെ കരുതട്ടെ.

  c.v.thankappan,chullikattil.blogspot.com,
  വന്നു വായിച്ചു അഭിപ്രായം കുറിച്ചിട്ടതിന്‌ നന്ദി.

  Abdulkader kodungallur,
  ഒരു നല്ല ചെറുകഥ എന്നു താങ്കളടക്കമുള്ള ഏതാനും വായനക്കാരുടെ ആത്മാര്‍ത്ഥമായ അംഗീകരണം മാത്രം മതി എന്റെ കൃതാര്‍ത്ഥതയ്ക്ക്‌. നന്ദി, സുഹൃത്തേ.

  മുഹമ്മദേ,
  മറക്കപ്പെടാത്ത ആ ഓര്‍മ്മകളുടെ തിരയടി എന്റെ ഹൃദയത്തിലും... സുഹൃത്തേ, നന്ദി.

  കൊമ്പന്‍,
  താങ്കള്‍ ഒരു കൊച്ചു വരിയില്‍ ഒതുക്കി പറഞ്ഞത്‌ ഞാന്‍ ഉച്ചത്തില്‍ കേട്ടു. നന്ദി.

  വിന്‍സന്റേ (ente lokam),
  കാഴ്ചയ്ക്കപ്പുറത്തും നീണ്ടു നില്‍ക്കുന്ന വലിയ ലോകമാണ്‌ ബൂലോകത്തിലെ 'ente lokam' എന്ന്‌ എനിക്ക്‌ ഇപ്പോള്‍ തോന്നുന്നു. മിണ്ടിയിട്ട്‌ പോയതിന്‌ നന്ദി.

  Mohamedkutty,
  വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കു നന്ദി.

  വേണുഗൊപാല്‍,
  സൂക്ഷ്മാവലോകനം ചെയ്തു കുറിച്ചിട്ട നല്ല വാക്കുകള്‍ക്കു നന്ദി
  - കഥാകാരന്റെ സംതൃപ്തി.

  khaadu,
  വന്നു വായിച്ചു അഭിപ്രായം കുറിച്ചിട്ടതില്‍ നന്ദി.

  ലീല ടീച്ചറേ,
  നന്ദി.

  ReplyDelete
 27. ഉണ്ണീലിയെ വിധം ഭംഗിയായി അവതരിപ്പിച്ചു.

  ReplyDelete
 28. ഉണ്ണീലിയെ ശ്ശ പിടിച്ചു ,നന്നായി പറഞ്ഞു ഗംഗാധര്‍ജീ

  ReplyDelete
 29. എഴുത്ത്, ക്ഷ,ണ്ണ,ക്ര,പിടിച്ചിരിക്ക്ണ്..!!
  ഭാഷ ഒന്നു തരാക്യെടുക്കാൻ,ശ്ശി കഷ്ട്ടപ്പെട്ടൂട്ടോ..!
  ന്നാലും വേണ്ടീലാ. ഒരു നല്ല വായന തരായല്ലോ..
  ന്തേയ്..?
  ആദ്യായാണിവിടെ.
  ഇഷ്ട്ടായി.
  ആശംസകളോടെ..<a href="http://pularipoov.blogspot.com/2012/02/blog-post.html'>പുലരി</a>

  ReplyDelete
 30. സത്യം കാണുകയും കേള്‍ക്കുകയും പറയുകയും ചെയ്യുന്നവര്‍ ഭ്രാന്തന്മാരെന്ന് തരം തിരിക്കപ്പെടുന്ന ഇക്കാലത്തില്‍ ഉണ്ണീലി പുറംതള്ളപ്പെട്ടില്ലെങ്കിലേ അതിശയമുള്ളു. അതിശക്തമായ ഒരു കഥാപാത്രമായി ഉണ്ണീലിയെ വാങ്മയചിത്രരൂപത്തില്‍ അവതരിപ്പിച്ച സാമര്‍ത്ഥ്യത്തിന് അഭിനന്ദനങ്ങള്‍. ശങ്കരയ്യര്‍മാരുടെ ലോകത്തില്‍ ഉണ്ണീലിമാര്‍ക്ക് എത്രകാലം അതിജീവനം കാണും...?

  ReplyDelete
 31. വായന വൈകിയതില്‍ ഖേദിക്കുന്നു..കഥ ഇഷ്ടപ്പെട്ടു..മധ്യകേരളത്തില്‍ നിന്ന്‍ വടക്കന്‍ കേരളത്തിലേയ്ക്ക് കൂടുമാറിയവളായതിനാല് ഭാഷ പ്രശ്നമായില്ല...അഭിനന്ദനങ്ങള്‍ ..

  ReplyDelete
 32. ഞാനിത് വാരികയിൽ വായിച്ചിരുന്നൂ വി.പി.ജി... അതിനു മെയിലും അയച്ചിരുന്നെന്നാണൂ ഓർമ്മ... പക്ഷേ എനിക്ക് ഈ കഥയുടെ ലിങ്ക് കിട്ടിയത് ഇപ്പോഴാണു...താമസ്സിച്ചതിൽ ക്ഷമ. താങ്കളുടെ രണ്ട് കഥകൾ ഞാൻ മുൻപ് ബ്ലോഗിൽ വായിച്ചിരുന്നു.അതിനു കമന്റുമിട്ടിരുന്നു. ഇപ്പോൾ ഇതിനൊരു കമന്റിടാൻ ഒരു പേടി എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊക്കെ.... ഞാൻ ഒറ്റവാക്കിൽ ഇപ്പോൾ പറാഞ്ഞ് നിർത്തട്ടെ.... ഇതാ നമ്മൾ കണ്ട് പഠിക്കേണ്ട ഒരു കഥാകാരൻ.... ഞാൻ വീണ്ടും വരാം എല്ലാ ഭാവുകങ്ങളൂം....

  ReplyDelete
 33. ഉണ്ണീലിയെ കുറച്ച് മുമ്പെ വായിച്ചിരുന്നു, പക്ഷെ കമെന്റിടുന്നതിന് ചെറിയ പ്രശ്നം നേരിട്ടിരുന്നു, എഴുത്തിലെ കയ്യടക്കവും അവതരണ മികവും പ്രശംസനീയം - ഭാവുകങ്ങൾ !

  ReplyDelete
 34. നല്ല കഥ, ഒഴുക്കോടെയുള്ള വായനയില്‍ ഉണ്ണീലി നോവായി പടര്‍ന്നു..

  ReplyDelete
 35. ഇരിപ്പിടത്തിൽ ചന്തു നായർ ടെ ഒരു നല്ല അഭിപ്രായം വായിച്ച്‌ വീണ്ടും വായിക്കാൻ വന്നതാണ്‌. അപ്പോഴാണ്‌ ആ പുതിയ വാക്ക്‌ (Discriminative perception) കണ്ടത്‌. ഗൂഗിൾ ചെയ്തു നോക്കി. കണ്ടില്ല.. അതേക്കുറിച്ച്‌ എന്തെങ്കിലും internet ഇൽ ഉണ്ടെങ്കിൽ ഇവിടെ തന്നെ കമന്റ്‌ ആയിട്ട്‌ ഇട്ടാൽ മറ്റു വായനക്കാർക്കും ഉപകാരപ്രദമാകും.

  ഞാൻ നിഗമനങ്ങളിൽ എത്തിചേരുന്നത്‌ സമാനസ്വഭാവമുള്ള കഥാപത്രങ്ങളെ മുൻപ്‌ കണ്ടിട്ടുള്ളതു കൊണ്ടാണ്‌..കഥകളിൽ മാത്രമല്ല, സിനിമകളിലും..ഒരു ക്ലീഷെ ആയി മാറിയത്‌ മനസ്സിലാക്കാൻ അധികം ബുദ്ധിയോ, perception ഓ ആവശ്യമുണ്ടോ? ;)

  മറ്റൊന്ന് ഒരു വണ്ടിയുടെ ആക്സിലിറേറ്റർ എവിടെയാണ്‌, എങ്ങനെയാണ്‌ ഉപയോഗിക്കേണ്ടത്‌, ഉപയോഗിച്ചാൽ എന്തു സംഭവിക്കും എന്നത്‌ അറിയാമെങ്കിൽ, പുതിയ ഒരു വണ്ടി കാണുമ്പോഴും അതു കണ്ട്‌ പരിചയമുള്ളവർ അതു തന്നെ പ്രതീക്ഷിക്കും..അതും ഒരു വൈകല്യമായിട്ട്‌ വ്യാഖ്യാനിനിക്കാൻ ശ്രമിച്ചാൽ കൊള്ളാമായിരുന്നു!

  എന്റെ അഭിപ്രായത്തിനേയും, വീക്ഷണത്തിനേയും ഒരു വൈകല്യം എന്നു പറഞ്ഞ ആ മനസ്സിനെ നമിക്കുന്നു..

  കഥയിൽ 'പീറപ്പെണ്ണ്‌' എന്ന് അവസാനം പറഞ്ഞപ്പോൾ കഥാകാരന്റെ യഥാർത്ഥ വീക്ഷണവും മനസ്സിലായി എന്നു പറഞ്ഞു കൊള്ളട്ടെ.. ഈ കമന്റ്‌ നീക്കം ചെയ്യില്ലല്ലോ!

  ReplyDelete
  Replies
  1. പ്രഭന്‍ കൃഷ്ണന്‍, ആദ്യ വരവിനും അഭിപ്രായം എഴുതിവെച്ചു പോയതിനും നന്ദി!

   sidheek, വളരെ നന്ദി.

   മുകില്‍, ആദ്യ വരവിനും വായനയ്ക്കും നന്ദി.

   ആരതിസന്ധ്യ, ആദ്യ വരവിനും അഭിപ്രായം കുറിച്ചിട്ടതിനും നന്ദി.

   അജിത്‌ ഭായ്‌, പതിവു പോലെ വന്നു സത്യസന്ധമായ കുറിപ്പ്‌ ചേര്‍ത്തതിനു വളരെയേറെ നന്ദിയുണ്ട്‌.

   കുഞ്ഞൂസേ, ആദ്യ സന്ദര്‍ശനത്തിനു പ്രത്യേക നന്ദി. വികസിത രാഷ്ട്ര വാസികള്‍ക്ക്‌ ഉണ്ണീലിയെ ഒരാല്‍ത്തറയിലോ തെരുവിലോ കണ്ടെത്തുമ്പോള്‍ അനുകമ്പയേക്കാള്‍ കുറ്റബോധമാണുണ്ടാകുക. ഏതാനും ചില അനുവാചകരെയെങ്കിലും ഉണ്ണീലിപ്പെണ്ണ്‌ വിഷാദിപ്പിച്ചുവെങ്കില്‍ എന്റെ characterisation ഒട്ടെങ്കിലും ഫലിച്ചുവെന്ന തൃപ്തി എനിക്കു നേടാം. അഭിപ്രായത്തിന്‌ നന്ദി.

   ചന്ദു നായരേ, ആത്മാര്‍ത്ഥമായാണെങ്കിലും താങ്കളുടെ സ്തുതിവാക്കുകള്‍ അധികപ്പറ്റായി മാത്രമേ എനിക്കു സ്വീകരിക്കാനാവുകയുള്ളൂ. ബൂലോകത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാകാരന്മാരുടെയും കഥാകാരികളുടെയും രചനകളില്‍ നിന്നും എനിക്കു എമ്പാടും പഠിക്കാനുണ്ടെന്നും തീര്‍ച്ച.

   Mohiyudheen, വന്നു വായിച്ചു കുറിച്ചിട്ടതിനു നന്ദി.

   Delete
  2. Sabu, വീണ്ടും വന്ന്‌ വായിച്ചതില്‍ സന്തോഷമുണ്ട്‌.

   യന്ത്രവും മനസ്സും തമ്മില്‍ താരതമ്യപ്പെടുത്തുക അസാധ്യം എന്ന എന്റെ നിഗമനം ഒരു പക്ഷെ തെറ്റാവാം.
   common sense ഉം intelligence ഉം തമ്മില്‍ അജഗജാന്തരം എന്നാണ്‌ എന്റെ വിശ്വാസം.
   വീക്ഷണം ഒന്ന്‌, സൂക്ഷ്മവീക്ഷണവും ഒന്ന്‌, അന്തര്‍വീക്ഷണം മറ്റൊന്ന്‌.
   Goethe പറഞ്ഞത്‌ ഞാനിവിടെ വീണ്ടും ആവര്‍ത്തിക്കുന്നു. "We are born seeing, but we are required to look"
   ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു: "Particularly so to find the quintessentials of life."

   ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്‌ communication എന്ന വിഷയത്തിലെ കാര്യപ്രസക്തമായ 'discriminative perception' എന്ന ഒരു തരം ന്യൂനതയെ കുറിച്ചു മാത്രമാണെന്ന്‌ ഓര്‍ത്താല്‍ കൊള്ളാം. ഇത്‌ പലരിലും ഉണ്ടാകാവുന്ന ഒരു ദുഷ്പ്രവണതയാണ്‌, എന്നേ ഞാന്‍ വിവക്ഷിച്ചുള്ളൂ. ആയതിനാല്‍ വൈയക്തികമായി ആരുടെയും വീക്ഷണത്തെയോ അഭിപ്രായത്തെയോ വൈകല്യമെന്ന്‌ വിളിച്ചു പറയുകയല്ല ഉണ്ടായതെന്ന്‌ ഓമ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. വിഷയസംബന്ധിയായ ഒരു വൈകല്യം എന്നേ എടുക്കേണ്ടതുള്ളൂ. മറിച്ചു തോന്നിയിട്ടുണ്ടെന്നതില്‍ ഞാന്‍ സന്താപ പൂര്‍വ്വം സാബുവോട്‌ മാപ്പ്‌ ചോദിക്കുന്നു.

   'പീറപ്പെണ്ണ്‌' എന്നതില്‍ worthless woman എന്നേ വിവക്ഷിച്ചുള്ളൂ. മാനസിക രോഗം ബാധിച്ച ഒരു നിര്‍ഭാഗ്യവതിയായ തരുണീമണിയെ ഒരു കടലാസുപൊതി മാതിരി worthless ആക്കി തെരുവിലേക്ക്‌ വലിച്ചെറിഞ്ഞത്‌ സമുദായത്തിന്റെ ക്രൂര കൃത്യമാണ്‌! അതില്‍ സുഹൃത്തേ, ഞാനും കുറ്റക്കാരനാണ്‌.

   Delete
 36. ഓരോ കഥാ പാത്രങ്ങളെയും മനസ്സില്‍ കുടിയിരുതാനുള്ള കഴിവുണ്ട് ഈ രചനക്ക് .......അനാഥ യാക്കപ്പെട്ട ഒരു പാവം പെണ്ണിന്റെ അവസ്ഥ നന്നായി വരച്ചു കാണിച്ചിരിക്കുന്നു ...
  .പിന്നെ ഞമ്മള് കൊയ്ക്കോട്ടു കാരനായോണ്ട് (ആക്രം മുട്ടിക്കളിക്ക്ന്നെ ഇവറ്റേടെ മുമ്പീ ഒടേതമ്പിരാന്‍ എറിഞ്ഞ്വൊട്ത്തെ നെസീബാ ഈ ഉണ്ണീലീന്ന്‌ കൂട്ടിക്കോളീ നമ്പീശാ...)) ഇജ്ജാതി ബാസയോന്നും ഒരു പ്രസ്നാല്ലാലോ ..:)))

  ReplyDelete
 37. നല്ല കഥ, താല്‍പ്പര്യപൂര്‍വ്വം വായിച്ചുവെന്ന് പറയട്ടെ..
  പ്രത്യേകിച്ചും നമ്മുടെ നാടിലെ നാടന്‍ സംഭാഷണങ്ങള്‍ കേട്ടപ്പോല്‍ എന്തെന്നില്ലാത്ത സന്തോഷവും തോന്നീട്ടോ..!

  ഉണ്ണൂലിയെന്ന ചിത്രം പൂര്‍ണ്ണമായും നിറയുന്നുണ്ട്, കൂടാതെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം കൃത്യവും വൃത്തിയുമായ് ആടുന്നു.

  കഥയുടെ അവസാനിപ്പിക്കലിലെന്തോ ഒരപൂര്‍ണ്ണത നിഴലിക്കുന്നുണ്ട്, അവിടെ നിന്ന് വീണ്ടും ആ കഥ തുടരുന്നുണ്ടാവാം അല്ലേ?

  ReplyDelete
 38. Shaleer Ali,
  മറുകുറിപ്പെഴുതാന്‍ ഏറെ വൈകി. ഒട്ടും മനപ്പൂര്‍വ്വമല്ല. ക്ഷമിക്കുമല്ലോ.
  കോയ്ക്കോട്ട്‌ കാരനായെ ഇങ്ങടെ ബിശേശം കേട്ട്‌ ദര്‍മ്മടക്കാരനായെ ഞമ്മക്കും പുടിക്കാണ്ടിരിക്ക്വോ ചങ്ങായീ...?
  അഭിപ്രായം കുറിച്ചിട്ടത്തിന്‌ നന്ദി.

  നിശാസുരഭീ,
  അഭിപ്രായത്തിനു നന്ദി!
  അല്ല. കഥ അവിടെ അവസാനിപ്പിക്കുകതന്നെയാണ്‌ ഉണ്ടായത്‌.

  ReplyDelete
 39. ശക്തമായ കഥാപാത്രങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നു. രചനയിലെ ഒതുക്കവും സൂക്ഷ്മതയും അതിനെ ഉത്തമമാക്കുന്നു. ഹൃദയസ്പർശിയും.

  ReplyDelete
 40. പ്രിയ വിജയകുമാര്‍, നന്ദി.

  ReplyDelete
 41. ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

  ReplyDelete
 42. ഞാന്‍ ഇവിടെ നേരത്തെ കമന്റ്‌ ചെയ്തിരുന്നല്ലോ. സ്പാം ആയോ.

  ReplyDelete
 43. കഥ വായിച്ചു. അമ്പലവും ആല്‍ത്തറയും കുളവും അതിനു ചുറ്റും ജീവിക്കുന്ന കുറെ മനുഷ്യരെയും നേര്‍ക്ക്‌ നേര്‍ പകര്‍ത്തി എഴുതുകയാണ് ഇവിടെ കഥാകാരന്‍ ചെയ്തത്.

  ശങ്കരയ്യര്‍, സരസു അമ്മ, നബീസുമ്മ, ഏറമു, പൂജാരി, മീന്‍കാരന്‍, അളകപ്പ സ്വാമി, അങ്ങിനെ നമുക്ക് പരിചിതമായ കുറെ മുഖങ്ങള്‍. .., അവര്‍ക്കിടയില്‍ മനസ്സിന്റെ സമനില തെറ്റിയ ഉണ്ണീലി എന്ന കഥാപാത്രം ഉണ്ടാക്കുന്ന ചെറിയ ഓളങ്ങളിലൂടെ കഥാകാരന്‍ പറഞ്ഞു വെക്കുന്നത് മനുഷ്യ മനസ്സുകളുടെ വിഭിന്ന കാഴ്ചപ്പാടുകളാണ്.

  സരസുഅമ്മയ്ക്കും നബീസുവിനും ഉണ്ണീലി സ്വന്തം മകളാകുമ്പോള്‍, ആദിശങ്കരന്റെ പിന്ഗാമികള്‍ക്ക് (അവര്‍ ഇവിടെ ഇത് പോലുള്ള മറ്റനേകം "കൂട്ടായ്മ"കളുടെ ഒരു പ്രതീകം മാത്രമാവാം) ഉണ്ണീലി കണ്ടുകൂടാത്ത, തൊട്ടുകൂടാത്ത കേവലം ഒരു അശ്രീകരം അഥവാ മാലിന്യം മാത്രമായി രൂപാന്തരപ്പെടുന്നു.

  സമൂഹത്തില്‍ ഇപ്പോഴും നില നില്‍ക്കുന്ന ഉച്ച നീചത്വങ്ങളെയും , "പാഴ്ജന്മ"ങ്ങളെന്നു പേരിട്ടു സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം തിരസ്ക്കരിക്കപ്പെടുന്ന മനുഷ്യ ജന്മങ്ങളെയും കുറിച്ച് കഥാകാരന്‍ വ്യാകുലപ്പെടുന്നത്‌ എനിക്ക് വായിച്ചെടുക്കാനാവുന്നു ഈ കഥയിലൂടെ. കഥാഖ്യാനത്തില്‍ പുലര്‍ത്തിപ്പോന്ന സൂക്ഷ്മത, കഥാ പാത്രങ്ങളുടെ പഠനം എല്ലാം ഈ രചനയെ മികവുറ്റതാക്കി എന്ന് നിസ്സംശയം പറയാം

  വായിക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നു. മികച്ച രചനാവൈഭാവത്തിനു അഭിനനങ്ങള്‍ ഗംഗാധരന്‍ ജി.

  ReplyDelete
 44. അതേ ചായത്തില്‍ തന്നെ ഞാന്‍ കണ്ട ചിത്രങ്ങള്‍ അക്ബര്‍ക്കായും എന്നിലൂടെ വീണ്ടും കണ്ടെടുത്തു എന്ന എന്റെ ധന്യത ഞാനിവിടെ കുറിക്കട്ടെ.

  ReplyDelete
 45. ജീവിതം...അതിമനോഹരമായ ഒരു ചിത്രം!!!
  നന്നായിരിക്കുന്നു... ഹൃദയംനിറഞ്ഞ ആശംസകള്‍!!

  ReplyDelete
 46. സുഹൃത്തേ, നന്ദി.

  ReplyDelete
 47. മേന്മ അവകാശപ്പെടാന്‍ തികച്ചും അര്‍ഹതയുള്ള കഥ

  ReplyDelete
 48. ആദ്യമാണ് ഇവിടെ.നല്ലൊരു കഥ വായിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.കഥയില്‍ അവസാനത്തെ പ്രഭാഷണം കൂടി വന്നത് കഥയുടെ ഉള്‍ക്കാമ്പ് മനസ്സിലാക്കാന്‍ വളരെ ഉതകി.മലയാളം വാരികക്കും കഥാകൃത്തിനും അഭിനന്ദനങ്ങള്‍ !

  ReplyDelete
 49. ജീവിതം തുടിച്ചു നില്‍ക്കുന്ന പച്ച മനുഷ്യരുടെ കഥ...അതാണ്‌ വായിച്ചിട്ട് തോന്നിയത്..

  കഥകള്‍ വ്യത്യസ്തമാകുന്നത് അത് പറയുന്ന രീതിയിലാണ്. ഇവിടെ ആ വ്യത്യസ്തത അനുഭവപ്പെടുന്നുമുണ്ട് .


  അല്ലെങ്കില്‍ തന്നെ പുതിയ കഥ എന്നതു ഒന്നുണ്ടോ ?മഹാഭാരതത്തിലും മറ്റു മഹല്‍ ഗ്രന്ഥങ്ങളിലും ഇല്ലാത്ത എന്ത് കഥകളാണ് ലോകത്തുള്ളത് ? കഥകള്‍ അവതരിപ്പിക്കുന്ന രീതിയിലാണ് കാര്യം. ഒരു കഥ വായിച്ചു തുടങ്ങുമ്പോള്‍ തന്നെ അതിന്റെ അന്ത്യവും മറ്റും പ്രവചിക്കാന്‍ സാധിക്കുന്നു എന്ന് പറയുന്നവര്‍ മഹാന്മാരാണ് ! ക്ലീഷേകള്‍ ഇല്ലാത്ത കഥകള്‍ അവരില്‍ നിന്നും മലയാളത്തിനു ലഭിക്കട്ടെ !

  വൈകിയുള്ള വരവിനു ക്ഷമാപണം ..


  ReplyDelete